scorecardresearch

Eid al-Adha 2025 Wishes: ബലി പെരുന്നാൾ ആശംസകൾ കൈമാറാം

Eid Mubarak Wishes, Eid al-Adha 2025 Quotes, Messages: ബലി പെരുന്നാൾ എല്ലാവരും ഒരു ശരീരമാണെന്ന ബോധം സമൂഹത്തില്‍ സൃഷ്ടിക്കുന്നു

Eid Mubarak Wishes, Eid al-Adha 2025 Quotes, Messages: ബലി പെരുന്നാൾ എല്ലാവരും ഒരു ശരീരമാണെന്ന ബോധം സമൂഹത്തില്‍ സൃഷ്ടിക്കുന്നു

author-image
Lifestyle Desk
New Update
Eid-al-Adha 2021

Eid al-Adha Wishes: ബലി പെരുന്നാൾ ആശംസകൾ

Eid al-Adha 2025 Wishes, Quotes, Messages: ദൈവത്തിനായി സ്വയം സമർപ്പിതമായ ഇബ്റാഹീമിന്റേത്യാഗത്തിന്റെയും സമർപ്പണത്തിൻ്റെയും ഓർമ പുതുക്കി കൊണ്ട് ലോകമെമ്പാടുമുള്ള ഇസ്‌ലാം മത വിശ്വാസികൾ ബലിപെരുന്നാൾ (ഈദുൽ അദ്ഹ) ആഘോഷങ്ങളിലേക്ക് കടക്കുകയാണ്.

Advertisment

ബലി പെരുന്നാൾ അറബി കലണ്ടറിലെ ദുൽഹജ് മാസം പത്ത്, പതിനൊന്ന്, പന്ത്രണ്ട് പതിമൂന്ന് തീയതികളിലായി നാല് ദിവസത്തെ ആഘോഷമാണ്. എല്ലാവരും ഒരു ശരീരമാണെന്ന ബോധം അത് സമൂഹത്തില്‍ സൃഷ്ടിക്കുന്നു. പ്രിയപ്പെട്ടവരെ മനസ്സുകൊണ്ട് ചേർത്ത് പിടിച്ച് നമുക്ക് ബലിപെരുന്നാൾ ആശംസകൾ കൈമാറാം.

Eid al-Adha  2020
Eid al-Adha Wishes: ബലി പെരുന്നാൾ ആശംസകൾ

പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യ ജാതനായ ഇസ്മായേലിനെ ദൈവകല്പന മാനിച്ച് ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ് ബലി പെരുന്നാൾ. ഈദുൽ അദ്ഹ, ഹജ്ജ് പെരുന്നാൾ, ബക്രീദ് എന്നീ പേരുകളിലും അറിയപ്പെടുന്നു. ഹജ്ജിന്റെ പരിസമാപ്തി കൂടിയാണ് ബക്രീദ്.

Eid al-Adha  2020
Eid al-Adha Wishes: ബലി പെരുന്നാൾ ആശംസകൾ

ഇബ്രാഹീമിന്റെയും കുടുംബത്തിന്റെയും ഓർമപ്പെരുന്നാൾ ആണ് യഥാർഥത്തിൽ ഈദുൽ അദ്ഹ. ഇബ്രാഹീമിന്റെ മകനും പ്രവാചകനുമായ ഇസ്മാഈലിന്റെ സന്താന പരമ്പരകളിൽ പെട്ടതാണ് മുഹമ്മദ് പ്രവാചകൻ. ഇബ്രാഹീമിന്റെ മറ്റൊരു മകനും പ്രവാചകനുമായ ഇസ്ഹാഖിന്റെ സന്താനപരമ്പരയിൽ പെട്ടവരാണ് ജൂത, ക്രൈസ്തവ സമുദായങ്ങൾ. അതുകൊണ്ട് തന്നെ സെമിറ്റിക് മതങ്ങൾക്കൊക്കെയും ഒരുപോലെ ആദരണീയനാണ് ഇബ്റാഹീം അല്ലെങ്കിൽ അബ്രഹാം.

Advertisment
Eid al-Adha  2020
Eid al-Adha Wishes: ബലി പെരുന്നാൾ ആശംസകൾ

നൂറ്റാണ്ടുകൾക്ക് മുമ്പ് ദൈവ കൽപ്പന പ്രകാരം ഇബ്റാഹീം നടത്തിയ ക്ഷണത്തിന് ഉത്തരം നൽകിയാണ് രണ്ട് ദശലക്ഷം വരുന്ന വിശ്വാസികൾ ഹജ്ജിനായി മക്കയിൽ സംഗമിച്ചിരിക്കുന്നത്. വിശ്വാസിയുടെ ഒരു നിമിഷത്തിൽനിന്ന് പോലും പ്രവാചകൻ ഇബ്റാഹീം പുറത്തല്ലെന്ന് സാരം. ബലി പെരുന്നാൾ ആ ത്യാഗ, സമര, പോരാട്ട ജീവിതത്തിന്റെ ഓർമ പുതുക്കലിനായി ദൈവം പ്രത്യേകമായി നിശ്ചയിച്ചതും അതുകൊണ്ടാണ്.

Eid al-Adha  2020
Eid al-Adha Wishes: ബലി പെരുന്നാൾ ആശംസകൾ

ഇസ്‌ലാമിലെ നിർബന്ധ കർമമാണ് ഹജ്ജ്. പക്ഷേ, സാമ്പത്തിക കഴിവും ആരോഗ്യവുമുള്ളവർ നിർവഹിച്ചാൽ മതിയാകും. ഹജ്ജിലെ ഓരോ കർമവും ഇബ്റാഹീം, പത്നി ഹാജറ, പുത്രൻ ഇസ്മാഈൽ എന്നിവരുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ്.

Happy Eid al Adha 2025 Wishes Eid Mubarak Wishes Quotes Messages Greetings
Eid al-Adha Wishes: ബലി പെരുന്നാൾ ആശംസകൾ

ഈ വർഷം ജൂൺ 6നാണ് ബക്രീദ് ആഘോഷിക്കുന്നത്. സൗദി അറേബ്യയിൽ ബലിപെരുന്നാൾ ആഘോഷിക്കുന്നതിന്റെ പിറ്റേ ദിവസമാണ് ഇന്ത്യയിൽ ആഘോഷം.

Read More: 

Bakrid Eid Al Adha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: