/indian-express-malayalam/media/media_files/2025/06/05/iU58P5RZQZZUeyEgw1vL.jpg)
Bakrid Wishes 2025 Eid ul Adha Message Status Quotes: ബലി പെരുന്നാൾ ആശംസകൾ
Eid al-Adha 2025 Wishes, Quotes, Messages: ഇബ്റാഹീം പ്രവാചകന്റെ ത്യാഗജീവിതത്തോടുള്ള ഐക്യദാർഢ്യമാണ് ബലി പെരുന്നാൾ. ഇബ്രാഹിം നബി തന്റെ ആദ്യ ജാതനായ ഇസ്മായേലിനെ ദൈവകല്പന മാനിച്ച് ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ് ഈ ദിനം.
/indian-express-malayalam/media/media_files/2025/06/05/happy-eid-al-adha-2023-2-102314.jpg)
ഈദുൽ അദ്ഹ, ഹജ് പെരുന്നാൾ, ബക്രീദ് എന്നീ പേരുകളിലും അറിയപ്പെടുന്നു. ഹജ്ജിന്റെ പരിസമാപ്തി കൂടിയാണ് ബക്രീദ്.
/indian-express-malayalam/media/media_files/2025/06/05/happy-eid-al-adha-2023-3-476066.jpg)
എല്ലാവിധ വൈവിധ്യങ്ങൾക്കിടയിലും മനുഷ്യ സമുദായം ഒറ്റക്കെട്ടാണ് എന്ന വിചാരത്തിൻ്റെ വിശുദ്ധ വികാരങ്ങളുമായാണ് ലോകമെമ്പാടുമുള്ള ഇസ്‌ലാം മത വിശ്വാസികൾ ബലിപെരുന്നാൾ (ഈദുൽ അദ്ഹ) ആഘോഷിക്കുന്നത്.
Also Read: Eid al-Adha 2025 Wishes: സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ബക്രീദ് ആശംസകൾ
/indian-express-malayalam/media/media_files/2025/06/05/happy-eid-al-adha-2023-1-517656.jpg)
ഇബ്രാഹീമിന്റെയും കുടുംബത്തിന്റെയും ഓർമപ്പെരുന്നാൾ ആണ് യഥാർഥത്തിൽ ഈദുൽ അദ്ഹ.
/indian-express-malayalam/media/media_files/2025/06/05/happy-eid-al-adha-2023-4-505073.jpg)
പ്രവാചകന്‍ ഇബ്രാഹിം നബി ദൈവത്തിന്റെ ആജ്ഞപ്രകാരം മകന്‍ ഇസ്മാഈലിനെ ബലികൊടുക്കാന്‍ തയാറായതിന്റെ ഓര്‍മ പുതുക്കലാണ് വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍.
Also Read: Eid al-Adha 2025 Wishes: ബലി പെരുന്നാൾ ആശംസകൾ കൈമാറാം
/indian-express-malayalam/media/media_files/2025/06/05/happy-eid-al-adha-2023-5-338392.jpg)
പ്രവാചകൻ ഇബ്റാഹീം മകനെ ദൈവ മാർഗത്തിൽ സമർപ്പിക്കാൻ സന്നദ്ധനായതിനോടുള്ള ഐക്യദാർഢ്യം ആണ് പെരുന്നാൾ ദിനത്തിലെ ബലി. തനിക്കേറ്റവും പ്രിയപ്പെട്ടതിനെ ദൈവ മാർഗത്തിൽ സമർപ്പിക്കുക എന്നതാണ് അതിന്റെ പൊരുൾ. പ്രിയപ്പെട്ടവർക്ക് കൈമാറാം വിശ്വാസത്തിന്റെ, പ്രത്യാശയുടെ ബക്രീദ് ആശംസകൾ.
Also Read: Bakrid Holiday: ബക്രീദ് അവധിയിൽ മാറ്റം; സംസ്ഥാനത്ത് അവധി ശനിയാഴ്ച
ഇസ്‌ലാമിലെ രണ്ട് ആഘോഷങ്ങളും ദാരിദ്ര്യ നിർമാർജനവുമായി ബന്ധപ്പെട്ടത് കൂടിയാണ്. ചെറിയ പെരുന്നാൾ (ഈദുൽ ഫിത്വർ) ദിവസം അന്നത്തേക്ക് പാചകത്തിനുള്ള ധാന്യം കഴിച്ച് മിച്ചമായുള്ളവരെല്ലാം രണ്ടര കിലോ വീതം ദാനമായി (ഫിത്വർ സകാത്ത്) നൽകണമെന്നതാണ് അതിൽ ഒന്നാമത്തേത് ബലി പെരുന്നാൾ ദിനത്തിൽ അറുക്കുന്ന ബലി മാംസവും പാവങ്ങൾക്കിടയിൽ വിതരണം ചെയ്യാനാണ് കൽപ്പിച്ചിട്ടുള്ളത്. ഇസ്‌ലാമിലെ ബലി സങ്കൽപത്തിന്റെ പ്രത്യേകത കൂടിയാണ് അത്.
Also Read: Bakrid Holiday: ബക്രീദ്: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി
പെരുന്നാൾ ദിവസം രാവിലെ ഈദ്ഗാഹിലോ പള്ളിയിലോ ആയി പെരുന്നാൾ പ്രാർഥനയിൽ പങ്കെടുത്ത ശേഷമാണ് ബലിയിലേക്ക് കടക്കുക. പെരുന്നാൾ ദിനത്തിൽ അസൗകര്യമുള്ളവർ തുടർന്ന് വരുന്ന മൂന്ന് ദിനങ്ങളിലൊന്നിൽ (അയ്യാമുത്തശ്രീഖ്) ബലി അറുത്താലും മതി.
Read More: Happy Eid al-Adha 2025: ബക്രീദ് ആശംസകൾ നേരാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.