/indian-express-malayalam/media/media_files/vu6nYqJ2Q2pTb4u8J894.jpg)
ഫൊട്ടോ: പിക്സാബേ
എന്തിനും ഏതിനും വിരൽതുമ്പിലൂടെ മറുപടി ലഭിക്കുന്ന ഡിജിറ്റൽ കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്നുപോകുന്നത്.
നമ്മുടെ വിരൽത്തുമ്പിലെ വിവരങ്ങളുടെ യുഗത്തിൽ, ആരോഗ്യ പ്രശ്‌നങ്ങൾക്ക് "Dr Google" നെ സമീപിക്കുന്ന പ്രവണതയും ഇന്ന് പതിവായി മാറുന്നു. രോഗ ലക്ഷണങ്ങൾ മുതൽ സാധ്യതയുള്ള രോഗത്തിന്റെ നിർണയം വരെ, ഒരു ഡോക്ടറുടെ അപ്പോയിന്റ്മെന്റ് എടുക്കാതെ തന്നെ ആവശ്യക്കാരുടെ കൺമുന്നിൽ എത്തുന്നു എന്നതാണ് വസ്തുത.
യുകെ അടിസ്ഥാനമാക്കി ഒരു സൈറ്റ് നടത്തിയ പഠനം ലോകമെമ്പാടുമുള്ള 155 രാജ്യങ്ങളിൽ ഏറ്റവുമധികം തിരഞ്ഞ മൂന്ന് മെഡിക്കൽ അവസ്ഥകളെ കണ്ടെത്തി. 155-ൽ 57 രാജ്യങ്ങളിലെ ആദ്യ മൂന്ന് ഫലങ്ങളിൽ ഉൾപ്പെടുന്ന പ്രമേഹം ഒന്നാം സ്ഥാനം നേടി. ഓസ്‌ട്രേലിയ, ബഹ്‌റൈൻ, ഐസ്‌ലാൻഡ്, ന്യൂസിലാൻഡ്, നോർവേ, സിംഗപ്പൂർ, ബഹാമാസ് തുടങ്ങിയ രാജ്യങ്ങളിൽ ഏറ്റവും തിരയപ്പെട്ട രോഗ വിവരങ്ങൾ ഷുഗറിനെക്കുറിച്ചാണ്. യുണൈറ്റഡ് കിംഗ്ഡത്തിൽ, ഏറ്റവും കൂടുതൽ ഗൂഗിൾ ചെയ്യപ്പെടുന്ന രണ്ടാമത്തെ അവസ്ഥയായി പ്രമേഹം റാങ്ക് ചെയ്യപ്പെട്ടു.
ഇന്റേണൽ മെഡിസിൻ, കെയർ ഹോസ്പിറ്റൽസ്, ബഞ്ചാര ഹിൽസ്, ഹൈദരാബാദിലെ കൺസൾട്ടന്റ് ഡോ ആതർ പാഷയുടെ അഭിപ്രായത്തിൽ, ഏറ്റവുമധികം ആളുകൾ തിരയുന്ന രോഗങ്ങളുടെ പട്ടികയിൽ പ്രമേഹം ഒന്നാമതെത്തിയിരിക്കുന്നത് അതിന്റെ വ്യാപകമായ വ്യാപനത്തെ കുറിച്ച് പൊതുജന അവബോധം വർധിപ്പിക്കുന്നതാണ്.
“ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു വിട്ടുമാറാത്ത രോഗാവസ്ഥ എന്ന നിലയിൽ, പ്രമേഹത്തിന്റെ ലക്ഷണങ്ങൾ, കാരണങ്ങൾ, കൈകാര്യം ചെയ്യേണ്ട രീതി എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾക്കായി തിരയുന്നു. ജീവിതശൈലിയിലെ മാറ്റങ്ങൾ, ചികിത്സാ ഓപ്ഷനുകൾ, പ്രതിരോധ നടപടികൾ എന്നിവയെക്കുറിച്ച് കൂടുതലായി അറിയാനുള്ള ആഗ്രഹം, ഗൂഗിളിൽ പ്രമേഹവുമായി ബന്ധപ്പെട്ട ഉയർന്ന തിരച്ചിലിന് കാരണമാകും, ”ഡോ പാഷ പറഞ്ഞു.
ആഗോളതലത്തിൽ ഏറ്റവും കൂടുതൽ തിരഞ്ഞ രണ്ടാമത്തെ രോഗം ക്യാൻസറാണ്. 155 രാജ്യങ്ങളിൽ 50 എണ്ണത്തിലും ക്യാൻസറാണ് രണ്ടാം സ്ഥാനത്തെത്തിയത്. അർമേനിയ, ബുർക്കിന ഫാസോ, ഗയാന, പാകിസ്ഥാൻ, പോർച്ചുഗൽ, റുവാണ്ട, ടോഗോ എന്നിവിടങ്ങളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ആരോഗ്യപ്രശ്‌നങ്ങളിൽ ക്യാൻസറാണ് മുന്നിൽ.
39 വ്യത്യസ്‌ത രാജ്യങ്ങളിലെ ആദ്യ മൂന്ന് ഫലങ്ങളിൽ പ്രത്യക്ഷപ്പെടുന്ന 'വേദന' എന്ന രോഗാവസ്ഥയാണ് മൂന്നാം സ്ഥാനം നേടിയത്. അൻഡോറ, ബംഗ്ലാദേശ്, ഘാന, ജമൈക്ക, മോൾഡോവ, നേപ്പാൾ, നൈജീരിയ, സിംബാബ്‌വെ തുടങ്ങിയ രാജ്യങ്ങളിൽ ഇത് ഒന്നാം സ്ഥാനത്തെത്തി. എച്ച്ഐവി, രക്തസമ്മർദ്ദം, വയറിളക്കം, മലേറിയ, തലവേദന എന്നിവ ഉൾപ്പെടുന്ന മറ്റ് പതിവായി തിരയുന്ന അവസ്ഥകളും പട്ടികയിൽ ഉൾപ്പെടുന്നു.
പട്ടിക നോക്കാം
പ്രമേഹം 57
കാൻസർ 50
വേദന 39
എച്ച്ഐവി 36
രക്തസമ്മർദ്ദം 24
വയറിളക്കം 21
മലേറിയ 18
തലവേദന 16
ഹെർപ്പസ് 16
ഇൻഫ്ലുവൻസ 15
യൂസർ ഫ്രണ്ട്ലിയും എളുപ്പത്തിൽ ഒരു ബുദ്ധിമുട്ടും കൂടാതെ വിവരങ്ങൾ ലഭിക്കുന്നുഎന്നതാണ് ആളുകൾ സാധാരണയായി രോഗലക്ഷണ തിരയലുകൾക്കായി ഗൂഗിളിലേക്ക് തിരിയുന്നതെന്ന് ഡോ.പാഷ പറഞ്ഞു. എന്നാൽ ഓൺലൈൻ വിവരങ്ങൾ വ്യത്യസ്തവും ചിലപ്പോൾ വിശ്വസനീയമല്ലാത്തതുമാകുമെന്ന് മനസ്സിലാക്കേണ്ടത് നിർണായകമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. "കൃത്യമായ രോഗനിർണയത്തിനും ഉചിതമായ മാർഗ്ഗനിർദ്ദേശത്തിനും മെഡിക്കൽ പ്രൊഫഷണലുകളെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.
ഇക്കാലത്ത് രോഗികൾക്ക് നല്ല വിവരമുണ്ടെന്നും മിക്കവരും ഡോക്ടർമാരെ സന്ദർശിക്കുന്നതിന് മുമ്പ് രോഗത്തെ കുറിച്ചുള്ള ഗവേഷണം നടത്തിയാണ് വരാറുള്ളതെന്നും ഗുരുഗ്രാമിലെ സികെ ബിർള ഹോസ്പിറ്റലിലെ ലീഡ് കൺസൾട്ടന്റായ ഡോ തുഷാർ തായൽ പറഞ്ഞു. ഇത് ഡോക്ടർമാർക്ക് ഒരു അനുഗ്രഹം പോലെ തോന്നുന്നതിനൊപ്പം തന്നെ ചിലപ്പോൾ തലവേദന ഉണ്ടാക്കുന്ന പ്രവണതയുമാണ്. രോഗിയുടെ അസുഖം ഉണ്ടാക്കാനിടയുള്ള വ്യത്യസ്ത സാധ്യതകളെക്കുറിച്ച് ബോധവാനായിരിക്കുകയും ഡോക്ടർമാരുടെ ഉപദേശം പാലിക്കുന്നത് മെച്ചപ്പെടുത്തുകയും ചെയ്യും. രോഗനിർണയ ചികിത്സയും വീണ്ടെടുക്കലും സംബന്ധിച്ച് രോഗിയുടെ മനസ്സിൽ മുൻവിധികളുണ്ടെന്നതാണ് ഗൂഗിൾ വിവരങ്ങളുടെ ദോഷം.
ഓൺലൈൻ വിവരങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ള സ്വയം രോഗനിർണയം കൃത്യമല്ലാത്ത നിഗമനങ്ങളിലേക്കും അനാവശ്യമായ ഉത്കണ്ഠകളിലേക്കും പ്രൊഫഷണൽ വൈദ്യോപദേശം തേടുന്നതിലെ കാലതാമസത്തിലേക്കും നയിച്ചേക്കാമെന്നും ഡോക്ടർ പാഷ മുന്നറിയിപ്പ് നൽകി.
Check out More Lifestyle Articles Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.