scorecardresearch

ഒഴിവാക്കേണ്ട 3 വൈറൽ മേക്കപ്പ് ഹാക്കുകൾ

സൗന്ദര്യം വർധിപ്പിക്കാൻ പലരും വ്യാപകമായി ചെയ്യുന്ന ഈ മേക്കപ്പ് ഹാക്കുകൾ വിവിധ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്

സൗന്ദര്യം വർധിപ്പിക്കാൻ പലരും വ്യാപകമായി ചെയ്യുന്ന ഈ മേക്കപ്പ് ഹാക്കുകൾ വിവിധ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്

author-image
Lifestyle Desk
New Update
Makeup | Eye

ഒഴിവാക്കേണ്ട ചില മേക്കപ്പ് ഹാക്കുകൾ (ചിത്രം: ഫ്രിപിക്)

നിരവധി മേക്കപ്പ് 'ടിപ്പുകളും,' 'ട്രിക്കുകളും' ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ പലപ്പോഴും ശ്രദ്ധനേടാറുള്ള ഒന്നാണ് 'മേക്കപ്പ് ഹാക്ക്.' മേക്കപ്പിനായി പലർക്കും ധാരാളം സമയം ചിലവഴിക്കേണ്ടി വരുന്നു. അതുകൊണ്ടു തന്നെ ഇത്തരം ഹാക്കുകൾ പരീക്ഷിക്കാനും സമയം ലാഭിക്കാനും പലരും തയ്യാറാകുന്നു. ഫലപ്രദവും സമയലാഭവും ഉണ്ടാക്കുന്ന നിരവധി വിദ്യകളുണ്ടെങ്കിലും ചിലത് ശാരീരിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് ഡെർമറ്റോളജി വിദഗ്ധർ ഓർമ്മിപ്പിക്കുന്നത്.

Advertisment

ഒഴിവാക്കേണ്ട ചില മേക്കപ്പ് ഹാക്കുകൾ പങ്കുവയ്ക്കുകയാണ് ഡെർമറ്റോളജിസ്റ്റ് ഡോ ആഞ്ചൽ പന്ത്.

ബ്ലഷ് ആയി ലിപ്സ്റ്റിക്ക് ഉപയോഗം
ഏറ്റവും സാധാരണമായ മേക്കപ്പ് ഹാക്കുകളിൽ ഒന്നാണ് ലിപ്സ്റ്റിക്ക് തന്നെ ബ്ലഷ് ആയി ഉപയോഗിക്കുന്നത്. എന്നാൽ, ഇരുണ്ട നിറമുള്ള ലിപ്സ്റ്റിക്കുകളോ ലിക്വിഡ് മാറ്റ് ലിപ്സ്റ്റിക്കുകളോ ബ്ലഷ് ആയി ഉപയോഗിക്കുന്നത് വിവിധ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ്, ഡോ ആഞ്ചൽ പറയുന്നത്. ലിപ്സ്റ്റിക്കിൽ ചുണ്ടുകൾക്കായുള്ള ഇരുണ്ട പിഗ്മെൻ്റ് അടങ്ങിയിട്ടുണ്ട്. ഇത് കവിളിൽ നിലവിലുള്ള പാടുകൾ കൂടുതൽ ഇരുണ്ടതാക്കുന്നു.

കണ്ണിൽ ലിപ് പെൻസിൽ ഉപയോഗം
കണ്ണെഴുതാനായി ഐ ലൈനറിന് പകരമായി പലരും ലിപ്പ് പെൻസിലുകൾ ഉപയോഗിക്കാറുണ്ട്. വ്യത്യസ്ത നിറങ്ങളിലൂടെ സൗന്ദ്യം വർധിപ്പിക്കുമെന്നതിനാലാണ് കൂടുതൽപേരും ഈ രീതി തിരഞ്ഞെടുക്കുന്നത്. എന്നാൽ, ലിപ് ലൈനറുകളിൽ കൂടുതൽ കാലം നിലനിൽക്കുന്ന പിഗ്മെൻ്റ് അടങ്ങിയിട്ടുള്ളതിനാൽ, കണ്ണുകളെ പ്രകോപിപ്പിക്കുന്നു. കൂടാതെ കണ്ണിനു ചുറ്റുമുണ്ടാകുന്ന ഡാർക്ക് സർക്കിളുകൾക്കും ഇത് കാരണമാകുമെന്ന് ഡോ ആഞ്ചൽ പറഞ്ഞു.

Advertisment

പുരികത്തിൽ സോപ്പ് ഉപയോഗം
പുരികം മിനുസമാകാനും, ശരിയായ രീതിയിൽ ക്രമീകരിക്കാനും സോപ്പ് ഉപയോഗിക്കുന്ന ഹാക്ക് പലരും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത് പുരികം ഇടിയാൻ കാരണമാകുമെന്നാണ് ഡോ ആഞ്ചൽ പറയുന്നത്.

Read More

Makeup Skin Care Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: