/indian-express-malayalam/media/media_files/XrlzbAxx2AKqvwT4VAm3.jpg)
ചിത്രം: ഫ്രിപിക്
ഏറ്റവും സാധാരണമായ ചർമ്മ പ്രശ്‌നങ്ങളിലൊന്നാണ്, മുഖക്കുരു. പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ ബാധിക്കുന്ന മുഖക്കുരു, ശരീരത്തിൻ്റെ ഏത് ഭാഗത്തും ഉണ്ടാകാം. ഈ അസ്വാസ്ഥ്യമുള്ള മുഖക്കുരു ഒഴിവാക്കാൻ നിങ്ങളെ സഹായിക്കുമെന്ന് അവകാശപ്പെടുന്ന നിരവധി ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ ഉണ്ടെങ്കിലും, മുഖക്കുരുവിൻ്റെ മൂലകാരണം അറിയുന്നത് അവയെ നന്നായി കൈകാര്യം ചെയ്യാൻ സഹായിക്കുകയും അവ കൂടുതൽ ഉണ്ടാകുന്നത് തടയുകയും ചെയ്യും.
അമിതമായ പഞ്ചസാരയുടെ ഉപയോഗം മുതൽ പാൽ ഉപഭോഗം വരെ, നിങ്ങൾക്ക് മുഖക്കുരു ഉണ്ടാകുന്നതിന് നിരവധി കാരണങ്ങളുണ്ടാകാം, ഡോക്ടർ അഞ്ചൽ പന്ത് പറഞ്ഞു. ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന മുഖക്കുരുവിന്റെ കാരണങ്ങൾ ചുവടെ.
ഹോർമോൺ അസന്തുലിതാവസ്ഥ
പോളിസിസ്റ്റിക് അണ്ഡാശയ രോഗമോ മറ്റേതെങ്കിലും ഹോർമോൺ അസന്തുലിതാവസ്ഥയോ ഉണ്ടെങ്കിൽ, മുഖക്കുരു ചികിത്സ കൂടുതൽ ബുദ്ധിമുട്ടാകും. സ്ത്രീകളിൽ, സ്ത്രീ ഹോർമോണുകളേക്കാൾ പുരുഷ ഹോർമോണുകൾ കൂടുതലായി കാണപ്പെടുന്ന അവസ്ഥയാണ് പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ്.
ഹെയർ ഓയിൽ
ഷാംപൂ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ഘർഷണത്തിൽ നിന്ന് മുടിയെ മോയ്സ്ചറൈസ് ചെയ്യാനും സംരക്ഷിക്കാനും, ഹെയർ ഓയിൽ നമ്മളിൽ പലരും ഉപയോഗിക്കുന്നു. എന്നാൽ ഈ എണ്ണകൾ ചർമ്മത്തിൽ ഒരു പാളിയായി രൂപപ്പെടുകയും മുഖക്കുരു ഉണ്ടാക്കുകയും ചെയ്യുന്നു. മുടി കഴുകുന്നതിന് 2 മണിക്കൂർ മുൻമ്പ് മാത്രം ഹെയർ ഓയിൽ ഉപയോഗിക്കുക.
പാൽ ഉപഭോഗം
പാൽ ശരീരത്തിലെ ഇൻസുലിൻ പോലുള്ള വളർച്ചാ (ഐജിഎഫ്) ഘടകങ്ങൾ വർദ്ധിപ്പിക്കുന്നു. ഇത് കൂടുതൽ എണ്ണ ഉൽപാദിപ്പിക്കാൻ ഐജിഎഫ് ഗ്രന്ഥികളെ ഉത്തേജിപ്പിക്കുന്നു. കൂടാതെ, എണ്ണ രൂപപ്പെടുന്ന ഗ്രന്ഥികളെ നേരിട്ട് ഉത്തേജിപ്പിക്കുന്ന ഹോർമോണുകൾ പാലിൽ അടങ്ങിയിട്ടുണ്ട്. മുഖക്കുരു ചികിത്സ ആരംഭിക്കുന്നതിന് മുൻമ്പ് കുറഞ്ഞത് 2 മാസമെങ്കിലും പാൽ ഒഴിവാക്കുന്നതാണ് നല്ലത്.
അമിതമായ പഞ്ചസാര ഉപഭോഗം
പഞ്ചസാരയുടെ ഉപയോഗം മുഖക്കുരു വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. അമിതമായ പഞ്ചസാരയുടെ അളവ് എണ്ണ സ്രവണം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. പഞ്ചസാര ചർമ്മത്തിൻ്റെ ഹീലിങ് പ്രക്രിയയെ മന്ദഗതിയിലാക്കുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us