scorecardresearch

നാരങ്ങാനീര് തലയിൽ പുരട്ടുന്നത് താരനെ അകറ്റുമോ?

താരനെ തുരത്താൻ സാധാരണ പരീക്ഷിക്കുന്ന വീട്ടുവൈദ്യങ്ങളിൽ ഒന്നാണ് നാരങ്ങാനീര്. ഇതിൽ കാര്യമുണ്ടോ? വിദഗ്ധർ പറയുന്നത് കേൾക്കാം

താരനെ തുരത്താൻ സാധാരണ പരീക്ഷിക്കുന്ന വീട്ടുവൈദ്യങ്ങളിൽ ഒന്നാണ് നാരങ്ങാനീര്. ഇതിൽ കാര്യമുണ്ടോ? വിദഗ്ധർ പറയുന്നത് കേൾക്കാം

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
dandruff treatment, causes of dandruff, lemon for dandruff, lemon and scalp, seboregulation and dandruff, effectiveness of lemons for dandruff

Lemon for Dandruff

മുടിയുടെ സർവ സാധാരണമായ പ്രശ്‌നങ്ങളിൽ ഒന്നാണ് താരൻ. തലയോട്ടിയിൽ ചൊറിച്ചിലും അസ്വസ്ഥതയുമുണ്ടാക്കുന്ന ചർമ്മ അവസ്ഥയാണിത്. നിരവധി കാരണങ്ങൾ കൊണ്ട് താരനുണ്ടാവാം. വരണ്ടതോ എണ്ണമയമുള്ളതോ ആയ ചർമ്മം, സെബോറെഹിക് ഡെർമറ്റൈറ്റിസ്, ഹെയർ പ്രൊഡക്റ്റുകളുടെ ഉപയോഗം, തലയോട്ടിയിൽ വസിക്കുന്ന പ്രത്യേക തരം ഫംഗസിന്റെ വളർച്ച എന്നിവയുൾപ്പെടെ ഒന്നിലധികം ഘടകങ്ങൾ കാരണം ഇത് സംഭവിക്കാം. താരൻ പ്രശ്നവുമായി ഡോക്ടർമാർക്ക് അരികിലെത്തുമ്പോൾ ഔഷധ ഷാംപൂ ഉപയോഗിക്കുന്നത് ഉൾപ്പെടെ ഭക്ഷണത്തിൽ അവശ്യമായ വിറ്റാമിനുകൾ ഉൾപ്പെടുത്തുന്നതു വരെ ചികിത്സയുടെ ഭാഗമായി നിർദേശിക്കപ്പെടാറുണ്ട്. അതിനൊപ്പം തന്നെ, താരനെ തുരത്താൻ ചില വീട്ടുവൈദ്യങ്ങളും പലരും പരീക്ഷിക്കാറുണ്ട്. അതിലെ പ്രധാന ചേരുവകളിലൊന്നാണ് നാരങ്ങ.

Advertisment

മറ്റ് പല സിട്രസ് പഴങ്ങളെയും പോലെ, നാരങ്ങയ്ക്കും ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഒപ്പം വിറ്റാമിൻ സി, വിലയേറിയ ധാതുക്കൾ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും മുടിയുടെ ആരോഗ്യം നിലനിർത്തുന്നതിനും സഹായിക്കുന്നു. എന്നാൽ താരനെ ഫലപ്രദമായി ചെറുക്കാൻ നാരങ്ങയ്ക്ക് കഴിയുമോ? ഈ ചോദ്യത്തിന് ഉത്തരം നൽകുകയാണ് ഡെർമറ്റോളജിസ്റ്റായ ഡോ മൻജോത് മർവ.

"നിങ്ങൾ എപ്പോഴെങ്കിലും നാരങ്ങാനീര് നിങ്ങളുടെ തലയോട്ടിയിൽ പ്രയോഗിക്കാൻ ശ്രമിച്ചിട്ടുണ്ടോ? ഇല്ലെന്നു ഞാൻ കരുതുന്നു. തലയോട്ടി സെബം ഉത്പാദിപ്പിക്കുന്നു, ഇത് ജലാംശം നൽകാൻ സഹായിക്കുന്ന പ്രകൃതിദത്തമായ എണ്ണയാണ്. എന്നാൽ ഇത് അധികമായി ഉൽപ്പാദിപ്പിക്കപ്പെടുമ്പോൾ താരൻ ഉണ്ടാകുന്നു. സെബം ഉൽപാദനത്തെ നിയന്ത്രിക്കുന്ന സെബോ റെഗുലേഷൻ വഴിയേ നിങ്ങൾക്ക് താരനെ നിയന്ത്രിക്കാനാവൂ. വിറ്റാമിൻ സിയിലോ അസ്കോർബിക് ആസിഡിലോ നാരങ്ങയിലോ സെബം ഉൽപാദനം കുറയ്ക്കുന്നതോ നിയന്ത്രിക്കാൻ സഹായിക്കുന്നതോ ആയ ഒന്നും തന്നെയില്ല. അതിനാൽ, താരൻ നിയന്ത്രിക്കാൻ ഇത് തീർച്ചയായും സഹായിക്കില്ല,” ഡോ മൻജോത് പറയുന്നു.

നാരങ്ങാനീര് തലയോട്ടിയിൽ പുരട്ടുമ്പോൾ എന്താണ് സംഭവിക്കുന്നതെന്നും ഡോ മൻജോത് വിശദീകരിക്കുന്നു. “നാരങ്ങ തലയോട്ടിയിൽ പുരട്ടുമ്പോൾ ശിരോചർമ്മത്തെ അത് പ്രകോപിപ്പിക്കുകയേ ഉള്ളൂ. ഇത് കൂടുതൽ വരൾച്ചയ്ക്കും കാരണമാകുന്നു. ഇത് താൽക്കാലികമായ കാര്യമാണ്. അടുത്ത ദിവസം മുതൽ തലയോട്ടി കൂടുതൽ സെബം ഉത്പാദിപ്പിക്കും. തലയോട്ടിയിൽ നാരങ്ങാനീര് പുരട്ടുമ്പോൾ അത് ഫലം തരുന്നുണ്ടെന്ന് നിങ്ങൾക്ക് തോന്നാം, പക്ഷേ അത് താൽക്കാലികം മാത്രമാണ്. കാരണം അടുത്ത ദിവസം താരൻ കൂടുതൽ വഷളായിട്ടുണ്ടെന്ന് നിങ്ങൾക്ക് മനസ്സിലാക്കും."

Advertisment

എന്നാൽ, ഇന്റഗ്രേറ്റീവ് ന്യൂട്രീഷനിസ്റ്റും ഹെൽത്ത് കോച്ചുമായ കരിഷ്മ ഷായ്ക്ക് ഡോ മൻജോതിന്റെ ഈ അവകാശവാദത്തോട് വിയോജിപ്പുണ്ട്. “ഇന്ത്യയിലെ മിക്ക ആളുകൾക്കും താരൻ ഉണ്ടാകുന്നത് ഒന്നുകിൽ വരണ്ട മുടി ഉള്ളതുകൊണ്ടോ അല്ലെങ്കിൽ തലയോട്ടിയിൽ എണ്ണമയമുള്ളതുകൊണ്ടോ ആണ്, അവർ പലപ്പോഴും മുടി കഴുകാറില്ല. തലയോട്ടി വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കുന്ന രേതസ് ഗുണങ്ങൾ നാരങ്ങയിലുണ്ട്. മാത്രമല്ല, ഇതിൽ ആന്റിമൈക്രോബയൽ ഉള്ളടക്കങ്ങളും അടങ്ങിയിട്ടുണ്ട്, ഇത് താരൻ ഫലപ്രദമായി ചികിത്സിക്കുന്നു. താരൻ അകറ്റാനും തലയോട്ടിയിലെ പിഎച്ച് സന്തുലിതമാക്കാനും നാരങ്ങ സഹായിക്കും," കരിഷ്മ ഷാ indianexpress.comനോട് പറഞ്ഞു.

മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന നിരവധി ഗുണങ്ങൾ നാരങ്ങയിലുണ്ടെന്നും കരിഷ്മ ഷാ വിശദീകരിക്കുന്നു. “ മുടിക്ക് ആവശ്യമായ പോഷകങ്ങളായ വിറ്റാമിൻ സി, സിട്രിക് ആസിഡ്, ഫ്ലേവനോയിഡുകൾ, ഇരുമ്പ് എന്നിവ നാരങ്ങയിലുണ്ട്. അവ രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും തലയോട്ടിയിലെ അധികമായ എണ്ണ (സെബം) ഉത്പാദനം ഇല്ലാതാക്കുകയും ചെയ്യുന്നു. കേടായ ചർമ്മകോശങ്ങളെ നന്നാക്കാൻ സഹായിക്കുന്ന കൊളാജൻ ഉൽപാദനത്തെ നാരങ്ങ പ്രോത്സാഹിപ്പിക്കുന്നു."

എന്നിരുന്നാലും, നാരങ്ങ നേരിട്ട് തലയോട്ടിയിൽ പുരട്ടരുതെന്ന് കരിഷ്മ ഷായും ശുപാർശ ചെയ്യുന്നു. "പകരം, തൈര്, വാഴപ്പഴം അല്ലെങ്കിൽ തേൻ എന്നിവയിൽ കലർത്തുക, അല്ലെങ്കിൽ അത് തലയോട്ടിയിൽ പ്രകോപിപ്പിക്കാം. കൂടാതെ, താരൻ വളരെ കഠിനമാണെങ്കിൽ, നാരങ്ങ നീര് പോലുള്ള വീട്ടുവൈദ്യങ്ങൾ സഹായിക്കില്ല. ഇത് പ്രശ്നം വഷളാക്കാം, അല്ലെങ്കിൽ വീക്കം ഉണ്ടാക്കാം. ഇത്തരമൊരു സാഹചര്യത്തിൽ താരന് വൈദ്യശാസ്ത്രപരമായ പരിഹാരം നൽകാൻ കഴിയുന്ന ഒരു ഡെർമറ്റോളജിസ്റ്റിനെ സമീപിക്കുന്നത് നല്ലതാണ്."

Hair

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: