May 05, 2023
Lifestyle Desk
തല നന്നായി കഴുകിയാലും, പലർക്കും തലയോട്ടിയിൽ ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്. വേനൽക്കാലത്ത് ഇത് വഷളാകുന്നു
പോണിടെയിൽ, ബ്രെയ്‌ഡുകൾ, ഇറുകിയ തൊപ്പികളുടെയും ഹെൽമെറ്റുകളുടെയും ഉപയോഗം, ഇടയ്ക്കിടെയുള്ള ഓയിൽ മസാജ്, എണ്ണകളുടെ ഉപയോഗം എന്നിവയെല്ലാം ഫോളിക്കിളുകളുടെ ബാക്ടീരിയ അല്ലെങ്കിൽ ഫംഗസ് അണുബാധയ്ക്ക് കാരണമാകുന്നു
തലയിലെ ഇത്തരം കുരുക്കൾ മുഖക്കുരുവിന് സമാനമാണ്. വിവിധ അണുബാധകൾ കാരണം രോമകൂപങ്ങൾക്ക് ചുറ്റുമുള്ള വീക്കമാണ് ഫോളികുലൈറ്റിസ്
സാലിസിലിക് ആസിഡ്, കെറ്റോകോണസോൾ, ടീ ട്രീ ഓയിൽ എന്നിവ അടങ്ങിയ ഔഷധ ഷാംപൂകൾ ഉപയോഗിക്കുന്നത് അവസ്ഥ മെച്ചപ്പെടുത്തുന്നു, ചില കേസുകളിൽ ആൻറിബയോട്ടിക്കുകൾ ആവശ്യമായി വന്നേക്കാം
വേനൽക്കാലത്ത്, വിയർപ്പും എണ്ണയും അടിഞ്ഞുകൂടുന്നത് ഈ അവസ്ഥയെ കൂടുതൽ വഷളാക്കുന്നു. തലയോട്ടിയെ പരിപാലിക്കേണ്ടത് പ്രധാനമാണ്.
കൃത്യമായ ഇടവേളകളിൽ മുടി കഴുകി വൃത്തിയാക്കുക, അനുയോജ്യമായ ഷാംപൂ ഉപയോഗിക്കുക. തലയിണകൾ, തൊപ്പികൾ, ഹെൽമെറ്റുകൾ, ഹെഡ്ബാൻഡ് ഉൾപ്പെടെയുള്ളവ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുക