മുടിയുടെ സർവ സാധാരണമായ പ്രശ്നങ്ങളിൽ ഒന്നാണ് താരൻ. മുടികൊഴിച്ചിൽ പ്രശ്നമുള്ള 40 ശതമാനം ആളുകളിലും മുടികൊഴിച്ചിലിനുള്ള പ്രധാന കാരണങ്ങളിലൊന്ന് താരനാണ്. തണുപ്പും വരണ്ട കാലാവസ്ഥയുമെല്ലാം ശൈത്യകാലത്ത് താരന്റെ ശല്യം വർധിക്കാൻ കാരണമാവും. തലയോട്ടിയിൽ അസഹ്യമായ ചൊറിച്ചിലിനും താരൻ കാരണമാവാറുണ്ട്.
താരനിൽ നിന്നും രക്ഷ നേടാൻ സഹായിക്കുന്ന ലളിതവും എളുപ്പത്തിൽ ഫലം തരുന്നതുമായ മൂന്നു ആയുർവേദ വഴികൾ നിർദ്ദേശിക്കുകയാണ് ഡോ.ജെസ്ന.
- ഏലാദി ചൂർണം അല്ലെങ്കിൽ ത്രിഫല ചൂർണ്ണം വാങ്ങിച്ച് മോരിൽ യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയിൽ തേച്ചു പിടിപ്പിക്കുക. അരമണിക്കൂർ കഴിഞ്ഞ് കഴുകി കളയുക.
- മറ്റൊന്ന് ദന്തപാല കേരമാണ്. ദന്തപാലയും വെളിച്ചെണ്ണയും ചേർത്തുണ്ടാക്കുന്ന മരുന്നാണിത്. ആയുർവേദ കടകളിൽ ഇത് വാങ്ങിക്കാൻ ലഭിക്കും. ദന്തപാല കേരം ചെറുതായി ചൂടാക്കി തലയോട്ടിയിൽ മസാജ് ചെയ്യുക. അരമണിക്കൂർ കഴിഞ്ഞ് മൈൽഡ് ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയിൽ രണ്ടുതവണയെന്ന രീതിയിൽ ചെയ്താൽ പെട്ടെന്ന് തന്നെ താരനിൽ നിന്നും രക്ഷനേടാം.
- തലേദിവസം പിടിച്ചു വച്ച പുളിച്ച കഞ്ഞിവെള്ളം തലയിൽ തേച്ചു പിടിപ്പിച്ച് കഴുകി കളയുന്നതും താരനെ അകറ്റാൻ സഹായിക്കുന്ന നാടൻ മാർഗ്ഗമാണ്.
Also Read