scorecardresearch

കുളിക്കുന്നതിനു മുമ്പ് ഈ എണ്ണ പൊക്കിളിൽ പുരട്ടൂ, മുഖക്കുരു പമ്പ കടക്കും

മുഖക്കുരുവും അതിൻ്റെ പാടുകളും ഏറെ ആളുകളും നേരിടുന്ന പ്രധാന ചർമ്മ പ്രശ്നമാണ്. അതിനു പരിഹാരമായി ആയുർവേദത്തിൽ പരാമർശിക്കുന്ന ഒരു പരിഹാര വിദ്യ ട്രൈ ചെയ്തു നോക്കൂ

മുഖക്കുരുവും അതിൻ്റെ പാടുകളും ഏറെ ആളുകളും നേരിടുന്ന പ്രധാന ചർമ്മ പ്രശ്നമാണ്. അതിനു പരിഹാരമായി ആയുർവേദത്തിൽ പരാമർശിക്കുന്ന ഒരു പരിഹാര വിദ്യ ട്രൈ ചെയ്തു നോക്കൂ

author-image
Lifestyle Desk
New Update
Neem Oil On Navel FI

പൊക്കിളിൽ എണ്ണ പുരട്ടുന്നത് നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കേണ്ടതിന് പല കാരണങ്ങളുമുണ്ട് | ചിത്രം: ഫ്രീപിക്

ശരീരത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിന് സഹായകരമായ പല ചികിത്സാരീതികളാലും സമ്പന്നമാണ് ആയുർവേദം. അതിൽ നിത്യ ജീവിതത്തിൽ ശീലമാക്കേണ്ടവയും ഉണ്ട്. ചർമ്മാരോഗ്യം, മുടി വളർച്ച, ദഹനപ്രശ്നങ്ങൾ, മെച്ചപ്പെട്ട ഉറക്കം, സന്ധി വേദന തുടങ്ങി നിത്യവും നമ്മൾ നേരിടുന്ന പലവിധ പ്രശ്നങ്ങൾക്കും ആയുർവേദത്തിൽ പരിഹാരമുണ്ട്. ശരീരത്തിലെ ഏറ്റവും പ്രധാന ഭാഗമായ പൊക്കിളിന് ഇതിലുള്ള പ്രാധാന്യത്തെ കുറിച്ചും സൂചനകൾ അതിലുണ്ട്. ശരീരത്തിലെ വിവിധ അവയവങ്ങളുമായി പൊക്കിളിനു ബന്ധമുണ്ട്. 

Advertisment

Also Read: 50കളിലും തിളക്കമാർന്ന ചർമ്മം, രഹസ്യം ഈ ഒരു പൊടിക്കൈ എന്ന് മലൈക

"നാഭിയിൽ എണ്ണ പുരട്ടുന്നത് ഒരു പുരാതന ആയുർവേദ രീതിയാണ്. നാഭി ചക്രം (നാഭി കേന്ദ്രം) സജീവമാക്കാൻ ഇത് വളരെ നല്ലതാണ്" എന്ന് പോഷകാഹാര വിദഗ്ധയും യോഗ അധ്യാപികയുമായ ജൂഹി കപൂർ പറയുന്നു. 

പൊക്കിളിൽ എണ്ണ പുരട്ടുന്നത് നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കേണ്ടതിന്റെ കാരണങ്ങൾ ഇവയാണ്:

Advertisment

ഗുണങ്ങൾ

  • ശരീരത്തിൽ 'പ്രാണ' അഥവാ ഊർജ്ജത്തിന്റെ ഒഴുക്ക് വർദ്ധിപ്പിക്കുന്നു.
  • ചർമ്മത്തിലെ പോഷക ആഗിരണം മെച്ചപ്പെടുത്തുന്നു.
  • മുടി വളർച്ചയും ചർമ്മ ഘടനയും മെച്ചപ്പെടുത്തുന്നു.
  • മുഖക്കുരു, മുഖക്കുരു എന്നിവ കൈകാര്യം ചെയ്യാൻ സഹായിക്കുന്നു
  • ഉറക്കചക്രം മെച്ചപ്പെടുത്തുകയും ഉറക്കമില്ലായ്മ കൈകാര്യം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.
  • നെയ്യ് അല്ലെങ്കിൽ വേപ്പ്/തേങ്ങ/ബദാം/കടുക് എന്നിവയിൽ ഏതും പൊക്കിളിൽ പുരട്ടാൻ ഉപയോഗിക്കാം. ഇവയ്ക്കെല്ലാം വ്യത്യസ്ത ഗുണങ്ങളുണ്ട്.

Also Read: ഫേഷ്യൽ ചെയ്യേണ്ട, ചുളിവുകളില്ലാത്ത ചർമ്മത്തിന് ദിവസവും ഈ​ ക്രീം പുരട്ടൂ

Neemoil On Navel 1
ശരീരത്തിലെ വിവിധ അവയവങ്ങളുമായി പൊക്കിളിനു ബന്ധമുണ്ട് | ചിത്രം: ഫ്രീപിക്

എണ്ണകളുടെ ഗുണങ്ങൾ

  • വേപ്പെണ്ണ: മുഖക്കുരു
  • ആവണക്കെണ്ണ: ആർത്തവ വേദന
  • കടുകെണ്ണ: ഗ്യാസ്ട്രിക് പ്രശ്‌നങ്ങൾ
  • ബദാം എണ്ണ/നെയ്യ്: തിളങ്ങുന്ന ചർമ്മം
  • എള്ളെണ്ണ: സന്ധിവേദന ചർമ്മപ്രശ്നങ്ങൾ എന്നിവയ്ക്കുള്ള ഉത്തമപരിഹാരമാണ് എള്ളെണ്ണ

 Also Read: ഒരു സ്പൂൺ കാപ്പിപ്പൊടിയിലേയ്ക്ക് ഈ എണ്ണ ചേർത്തുപയോഗിക്കൂ, മുഖക്കുരുവിനൊപ്പം പാടുകളും മായിക്കാം

വേപ്പെണ്ണയുടെ മറ്റ് ചർമ്മ സംരക്ഷണ ഗുണങ്ങൾ

വേപ്പെണ്ണയിൽ അടങ്ങിയിരിക്കുന്ന ലിനോലെയിക് ആസിഡ് മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കും. ചുവപ്പ്, വീക്കം എന്നിവയം ശമിപ്പിക്കും. കൂടാതെ ആൻ്റി ബാക്ടീരിയൽ, ആൻ്റി ഫംഗൽ സവിശേഷതകളാൽ സമ്പന്നമാണ് വേപ്പെണ്ണ. അകാല വാർധക്യത്തിൻ്റെ ലക്ഷണങ്ങളായ ചുളിവുകൾ, പാടുകൾ, വരകൾ തുടങ്ങിയവയ്ക്ക് മികച്ച പരിഹാരമാണ് വേപ്പെണ്ണ. രണ്ട് തുള്ളി വേപ്പെണ്ണ എടുത്ത് വിരലുകൾ ഉപയോഗിച്ച് പൊക്കിളിൽ പുരട്ടി മൃദുവായി മസാജ് ചെയ്യാം. 

രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് പുരട്ടി രാവിലെ കുളിക്കുമ്പോൾ കഴുകി കളയുന്നതാണ് ഗുണകരം. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: വെളിച്ചെണ്ണയും ഉപ്പും മതി, ബ്ലാക്ഹെഡ്സ് ഇനി ഒറ്റ ഉപയോഗത്തിൽ നീക്കം ചെയ്യും

skin Skin Care Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: