scorecardresearch

ഒരു സ്പൂൺ കാപ്പിപ്പൊടിയിലേയ്ക്ക് ഈ എണ്ണ ചേർത്തുപയോഗിക്കൂ, മുഖക്കുരുവിനൊപ്പം പാടുകളും മായിക്കാം

ചർമ്മ പരിചരണത്തിന് രാസവസ്തുക്കൾ അടങ്ങിയ ഉത്പന്നങ്ങൾക്കു പകരം വീട്ടിൽ ലഭ്യമായ നാച്യുറൽ ചേരുവകൾ ഉപയോഗിക്കാം

ചർമ്മ പരിചരണത്തിന് രാസവസ്തുക്കൾ അടങ്ങിയ ഉത്പന്നങ്ങൾക്കു പകരം വീട്ടിൽ ലഭ്യമായ നാച്യുറൽ ചേരുവകൾ ഉപയോഗിക്കാം

author-image
Lifestyle Desk
New Update
Herbal Facial Scrub For Clean And Glowing Skin 3

ഫെയ്സ് സ്ക്രബ് ഇനി വീട്ടിൽ തയ്യാറാക്കാം | ചിത്രം: ഫ്രീപിക്

ആരോഗ്യവും തിളക്കവുമുള്ള ചർമ്മം ലഭിക്കാൻ ഫെയ്സ് വാഷും ആവശ്യമാണ്. ചർമ്മത്തിൽ അടിഞ്ഞു കൂടുന്ന അഴുക്കും എണ്ണ മയവും മൃതകോശങ്ങളും നീക്കം ചെയ്യുന്നതിലൂടെ ആരോഗ്യകരമായ അന്തരീക്ഷമാണ് ചർമ്മ പോഷണത്തിന് ലഭ്യമാകുന്നത്. എന്നാൽ അതിനായി മികച്ച ഫെയ്സ് സ്ക്രബ് ബ്രാൻഡുകൾ തപ്പി കടയിൽ പോകേണ്ട കാര്യമില്ല. രാസവസ്തുക്കൾ അടങ്ങാത്ത നാച്യുറൽ ഫെയ്സ് സ്ക്രബ് വീട്ടിൽ തന്നെ തയ്യാറാക്കാം. 

Advertisment

Also Read: ഫേഷ്യൽ ചെയ്യേണ്ട, ചുളിവുകളില്ലാത്ത ചർമ്മത്തിന് ദിവസവും ഈ​ ക്രീം പുരട്ടൂ

അതിനായി അടുക്കളയിൽ സുലഭമായ കാപ്പിപ്പൊടി ഉപയോഗിക്കാം. ഇതൊരു മികച്ച നാച്യുറൽ സ്ക്രബറാണ്. മുഖക്കുരുവും അതിൻ്റെ പാടുകളും നീക്കം ചെയ്യുന്നതിനൊപ്പം ചർമ്മ സുഷിരങ്ങളെ വൃത്തിയാക്കും. ഇത് മുഖം കൂടുതൽ തിളക്കമുള്ളതാക്കി തീർക്കും. കാപ്പിപ്പൊടിയോടൊപ്പം വെളിച്ചെണ്ണ കൂടി ചേരുന്നതോടെ ചർമ്മത്തിലെ ഈർപ്പം നിലനിർത്തുന്നു. 

Also Read: തിളക്കമുള്ള ചർമ്മം നേടാം, ഇത്തിരി കുഞ്ഞൻ കടുകിലേയ്ക്ക് ഈ പൊടി ഒരു നുള്ള് ചേർത്ത് മുഖത്ത് പുരട്ടൂ

Advertisment

ചേരുവകൾ

  • കാപ്പിപ്പൊടി
  • വെളിച്ചെണ്ണ
Herbal Facial Scrub For Clean And Glowing Skin 1
ചർമ്മ സംരക്ഷണത്തിന് കാപ്പിപ്പൊടി ഉപയോഗിക്കാം | ചിത്രം: ഫ്രീപിക്

തയ്യാറാക്കുന്ന വിധം

രണ്ട് ടേബിൾസ്പൂൺ കാപ്പിപ്പൊടിയിലേയ്ക്ക് ഒരു ടേബിൾസ്പൂൺ​ വെളിച്ചെണ്ണ ഒഴിച്ചിളക്കാം. അത് മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്യാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. കാപ്പിപ്പൊടി ഒരു മികച്ച എക്സ്ഫോളിയേറ്ററാണ്. വെളിച്ചെണ്ണ ചർമ്മം ഹൈഡ്രേറ്റ്  ചെയ്യാൻ സഹായിക്കുന്നു.

Also Read: ഉറങ്ങുന്നതിനു മുമ്പ് ദിവസവും ഇത് പുരട്ടൂ, കണ്ണിനടിയിലെ കറുപ്പും ചുളിവുകളും പമ്പ കടക്കും

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

  • സെൻസിറ്റീവ് ചർമ്മം ഉള്ളവർ വെളിച്ചെണ്ണയ്ക്കു പകരം തേൻ ഉപയോഗിക്കാം. 
  • ഇതിലേയ്ക്ക് വിറ്റാമിൻ ഇ എണ്ണ കൂടി ചേർക്കാവുന്നതാണ്. 
  • കാപ്പിപ്പൊടിയിലേയ്ക്ക് തൈരും മഞ്ഞൾപ്പൊടിയും ചേർത്ത് മുഖത്ത് പുരട്ടുന്നതും ഫലപ്രദമാണ്. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: വെളിച്ചെണ്ണയും ഉപ്പും മതി, ബ്ലാക്ഹെഡ്സ് ഇനി ഒറ്റ ഉപയോഗത്തിൽ നീക്കം ചെയ്യും

Skin Care Beauty Tips skin Face

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: