/indian-express-malayalam/media/media_files/2025/07/26/tips-to-remove-blackheads-on-face-fi-2025-07-26-10-40-10.jpg)
ബ്ലാക്ക് ഹെഡ്സ് നീക്കം ചെയ്യാൻ ചില നുറുങ്ങു വിദ്യകളുണ്ട് | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/07/26/tips-to-remove-blackheads-on-face-1-2025-07-26-10-41-12.jpg)
പഞ്ചസാര
എറ്റവും എളുപ്പമുള്ള ഒരു മാർഗമാണിത്. പഞ്ചാസാര ഉപയോഗിച്ച വളരെ മൃദുവായി സ്ക്രബ് ചെയ്യുന്നത് ബ്ലാക്ഹെഡ്സ് അകറ്റാൻ മികച്ചതാണ്. പഞ്ചസാരക്കൊപ്പം തേനോ, ചെറുനാരങ്ങയോ ചേർത്ത് ഉപയോഗിക്കാവുന്നതാണ്.
/indian-express-malayalam/media/media_files/2025/07/26/tips-to-remove-blackheads-on-face-2-2025-07-26-10-41-12.jpg)
പപ്പായ
പപ്പായ, പാൽപ്പൊടി, ചെറുനാരങ്ങാനീര്, അരിപ്പൊടി എന്നിവ പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. ശേഷം മൃദുവായി സ്ക്രബ് ചെയ്യുക. 15 മിനിറ്റിനു ശേഷം ചെറുചൂടുള്ള വെള്ളത്തിൽ മുഖം കഴുകാം.
/indian-express-malayalam/media/media_files/2025/07/26/tips-to-remove-blackheads-on-face-3-2025-07-26-10-41-12.jpg)
വെളിച്ചെണ്ണ
ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണയില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍ ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. ഇനി ഇത് മുഖത്ത് പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് തണുത്തവെള്ളത്തില്‍ നന്നായി കഴുകിക്കളയുക.
/indian-express-malayalam/media/media_files/2025/07/26/tips-to-remove-blackheads-on-face-4-2025-07-26-10-41-12.jpg)
ചെറുനാരങ്ങ
ഒരു സ്പൂണ്‍ ചെറുനാരങ്ങാനീരും ഒരു കഷ്ണം കറുവാപ്പട്ടയും ഒരു നുള്ള് തേനും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം ബ്ലാക്ക് ഹെഡ്സിന്റെ മുകളില്‍ പുരട്ടുക. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.
/indian-express-malayalam/media/media_files/2025/07/26/tips-to-remove-blackheads-on-face-5-2025-07-26-10-41-12.jpg)
ഉപ്പ്
ഉപ്പും ബ്ലാക്ക്ഹെഡ്സ് അകറ്റാന്‍ നല്ലതാണ്. ഉപ്പിലെ ബ്ലീച്ചിംഗ് ഇഫക്ട് ആണ് ബ്ലാക്ക്ഹെഡ്സ് നീക്കം ചെയ്യാന്‍ സഹായിക്കുന്നത്. ഉപ്പിനൊപ്പവും ചെറുനാരങ്ങാനീര് ചേര്‍ത്ത് ഉപയോഗിക്കാം. കാരണം നാരങ്ങയ്ക്കും ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. ഇതിനായി ചെറുനാരങ്ങാനീരില് അല്പം ഉപ്പ് ചേര്‍ത്ത് മിശ്രിതമാക്കിയതിന് ശേഷം ബ്ലാക്ക്ഹെഡ്സ് ഉള്ള ഭാഗങ്ങളില്‍ പുരട്ടി ഉരസാം.
/indian-express-malayalam/media/media_files/2025/07/26/tips-to-remove-blackheads-on-face-6-2025-07-26-10-41-12.jpg)
ബേക്കിങ് സോഡ
ഒരു ടേബിൾസ്പൂൺ ബേക്കിങ് സോഡയിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ വെള്ളം ചേർത്തിളക്കി യോജിപ്പിക്കാം. ഇതിൽ നിന്നും അൽപം പുരട്ടി 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
/indian-express-malayalam/media/media_files/2025/07/26/tips-to-remove-blackheads-on-face-7-2025-07-26-10-41-12.jpg)
വാഴപ്പഴം ഓട്സ്
ഒരു വാഴപ്പഴം ഉടച്ചത്, രണ്ട് സ്പൂൺ ഓട്സ് പൊടിച്ചത്, ഒരു സ്പൂൺ തേൻ എന്നിവ എടുക്കുക. ശേഷം ഇവ മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 15 മിനിറ്റിനു ശേഷം കഴുകി കളയാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us