/indian-express-malayalam/media/media_files/2025/07/24/malaika-arora-skin-care-fi-2025-07-24-11-10-31.jpg)
മലൈക അറോറ
50കളിൽ എത്തി നിൽക്കുന്ന മല്ലികയുടെ ഫിറ്റ്നസ് ടിപ്സുകൾ ആരാധകർക്ക് ഏറെ പരിചിതമാണ്. അടുത്തിടെ ഒരു ടിവി ഷോയിൽ അതിഥിയായെത്തിയപ്പോൾ തന്റെ ഫിറ്റ്നസ് ദിനചര്യയെക്കുറിച്ച് മലൈക പറയുകയുണ്ടായി. ''ആരോഗ്യത്തിന് ഉറക്കം വളരെ പ്രധാനമാണെന്നു കരുതുന്ന ഒരു വ്യക്തിയാണ് ഞാൻ. വാട്ടർ തെറാപ്പിയാണ് വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം. എല്ലാ ദിവസവും ഞാൻ ചെയ്യുന്ന ഒന്നാണിത്. ധ്യാനം, യോഗ, ശരിയായ ഭക്ഷണം എന്നിവയും എന്റെ ഫിറ്റ്നസ് ദിനചര്യയിൽ ഉൾപ്പെടുന്നു. ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങാണ് ഞാൻ പിന്തുടരുന്നത്,'' മലൈക പറഞ്ഞു.
'നെയ്യ് കഴിച്ചാണ് ഞാൻ ദിവസം തുടങ്ങുന്നത്. സൂര്യാസ്തമയത്തിനുശേഷം ഞാൻ ഭക്ഷണം കഴിക്കാറില്ല. ഒരു ദിവസത്തിലെ എന്റെ അവസാന ഭക്ഷണം വൈകുന്നേരം 7 മണിക്കാണ്. പിന്നെ ഞാൻ ഭക്ഷണം കഴിക്കുന്നില്ല. അതിനുശേഷം അടുത്ത ദിവസം വരെ ഒന്നും കഴിക്കാതിരിക്കാൻ ഞാൻ ശ്രമിക്കും. രാവിലെ നേരത്തെ എഴുന്നേൽക്കും, പക്ഷേ ഒന്നും കഴിക്കില്ല. നെയ്യ് കഴിച്ചാണ് ഞാൻ ഉപവാസം അവസാനിപ്പിക്കുന്നത്. ഉച്ചയ്ക്ക് 12 നാണ് എന്റെ ആദ്യത്തെ ഭക്ഷണം കഴിക്കുന്നത്. അതാണ് എന്റെ പ്രധാന ഭക്ഷണം. ആ സമയത്ത് ഞാൻ എല്ലാം കഴിക്കുന്നു. ചോറ്, റൊട്ടി, സബ്സി തുടങ്ങി എല്ലാം ഞാൻ കഴിക്കുന്നു,'' എന്നും മലൈക വ്യക്തിമാക്കി മലൈക വ്യക്തമാക്കി.
Also Read: ഇൻസ്റ്റൻ്റ് ഗ്ലോ നേടാൻ ബ്ലീച്ച് ഉപയോഗിക്കേണ്ട, കാപ്പിപ്പൊടിയിൽ ഇവ ചേർത്തു പുരട്ടൂ
ശരീരത്തിൻ്റെ കാര്യത്തിൽ മാത്രമല്ല ചർമ്മ സംരക്ഷണത്തിലും മലൈക ഏറെ ശ്രദ്ധിക്കാറുണ്ട്. ഒരിക്കൽ തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ മലൈക ചർമ്മ പരിചരണ രഹസ്യം വെളിപ്പെടുത്തിയുരുന്നു. അമിതമായി കഫീൻ ഉപയോഗിക്കുന്ന ആരോഗ്യത്തിന് ഗുണകരമായിരിക്കില്ല. പക്ഷേ ചർമ്മത്തെ സംബന്ധിച്ച് ഇത് ഏറെ ഫലപ്രദമായിരിക്കും. മറ്റാരുമല്ല ബോളിവുഡിൻ്റെ എവർഗ്രീൻ ബ്യൂട്ടിക്വീൻ മല്ലിക അറോറയാണ് ഇത് പറയുന്നത്.
"കുളിക്കാൻ പോകുമ്പോഴെല്ലാം ലൂഫ അല്ലെങ്കിൽ പ്യൂമിക് സ്റ്റോൺ ഉപയോഗിക്കണം എന്ന് അമ്മ ഞങ്ങളുടോ പറയാറുണ്ടെന്ന് എനിക്ക് ഓർമയുണ്ട്. അതിനാൽ അത് ഇപ്പോഴും തുടരുന്നു. എൻ്റെ ബോഡി സ്ക്രബ് പൂർണമായും തീർന്നു, അതു കൊണ്ട് ഞാൻ അത് സ്വന്തമായി വീട്ടിൽ ഉണ്ടാക്കി കൂടേ എന്ന് ഞാൻ ചിന്തിച്ചു" എന്നാണ് മലൈക പറയുന്നത്.
എല്ലാ അടുക്കളയിലും ലഭ്യമായ മൂന്ന് ലളിതമായ ചേരുവകൾ ഉപയോഗിച്ച് ബോഡി സ്‌ക്രബ് എങ്ങനെ ഉണ്ടാക്കാമെന്ന് മലൈക വീഡിയോയിൽ കാണിച്ചുതരുന്നുണ്ട്. ഈ ചേരുവകൾക്ക് ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്, മൃതകോശങ്ങൾ നീക്കം ചെയ്യുകയും ചർമ്മത്തെ മൃദുവാക്കുകയും ചെയ്യുന്നുവെന്ന് താരം പറഞ്ഞു.
Also Read: 30കളിലും ചർമ്മം സോഫ്റ്റാകാൻ രാകുൽ പ്രീത് സിംഗിൻ്റെ നുറുങ്ങു വിദ്യ
ചേരുവകൾ
- കാപ്പിപ്പൊടി
- പഞ്ചസാര
- വെളിച്ചെണ്ണ അല്ലെങ്കിൽ ബദാം എണ്ണ
Also Read: യുവത്വം തുളുമ്പുന്ന ചർമ്മം; പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഖുശ്ബു
തയ്യാറാക്കുന്ന വിധം
ഒരു ചെറിയ ബൗളിൽ കാപ്പിപ്പൊടിയെടുക്കാം. അതിലേയ്ക്ക് പഞ്ചസാര പൊടിച്ചതും അൽപം വെളിച്ചെണ്ണയോ ബദാം എണ്ണയോ ലഭ്യത അനുസരിച്ച് ചേർത്തിളക്കി യോജിപ്പിക്കാം.
ഉപയോഗിക്കേണ്ട വിധം
കുളിക്കുന്നതിനു മുമ്പ് തയ്യാറാക്കിയ ബോഡി സ്ക്രബ് പുരട്ടാം. കൈകൾ ഉപയോഗിച്ച മൃദുവായി 10 മിനിറ്റ് മസാജ് ചെയ്യാം. ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയാം. ചർമ്മത്തിലെ മൃതകോശങ്ങളും, മറ്റ് പാടുകളും, അമിത എണ്ണ മയവും നീക്കം ചെയ്ത് കൂടുതൽ സോഫ്റ്റാകൻ ഇത് സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: തേയില വെള്ളം വെറുതെ കളയരുത്, തിളക്കമുള്ള മുടിക്കും യുവത്വം തുളുമ്പുന്ന ചർമ്മത്തിനും അതുമതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us