/indian-express-malayalam/media/media_files/2025/08/16/applying-almond-oil-on-bellybutton-fi-2025-08-16-18-30-03.jpg)
ചർമ്മ പരിചരണത്തിന് സഹായകരമായ പോഷകങ്ങൾ ബദാം എണ്ണയിൽ അടങ്ങിയിട്ടുണ്ട് | ചിത്രം: ഫ്രീപിക്
ഒരാളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ചികിത്സാരീതികളാൽ സമ്പന്നമാണ് ആയുർവേദം. അതിൽ നിത്യജീവിതത്തിൽ ശീലമാക്കേണ്ട പല വസ്തുതകളും പ്രതിപാദിക്കുന്നുണ്ട്. ചർമ്മാരോഗ്യം, മുടി വളർച്ച, ദഹനപ്രശ്നങ്ങൾ, മെച്ചപ്പെട്ട ഉറക്കം, സന്ധി വേദന തുടങ്ങി നിത്യവും നമ്മൾ നേരിടുന്ന പലവിധ പ്രശ്നങ്ങൾക്കും ആയുർവേദത്തിൽ പരിഹാരമുണ്ട്. ഇവയെല്ലാം പ്രതിരോധിക്കുന്നതിന് പൊക്കിളിൽ എണ്ണ് പുരട്ടുന്ന ഒരു രീതിയെക്കുറിച്ച് കാലങ്ങളായി പ്രചാരത്തിലുണ്ട്.
Also Read: ബ്ലാക്ക്ഹെഡ്സും വൈറ്റ്ഹെഡ്സും ഞൊടിയിടയിൽ അകറ്റാം, ഈ വിത്ത് ഒരു സ്പൂൺ മതി
ശരീരത്തിലെ വിവിധ സിരകളുമായി പൊക്കിൾക്കൊടിക്ക് ബന്ധമുണ്ടെന്നാണ് പല പഠനങ്ങളും പറയുന്നത്. അതിനാൽ പൊക്കിളിൽ എണ്ണ പുരട്ടുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്കുള്ള പരിഹാരമായേക്കും. നിങ്ങൾക്ക് തിളക്കമുള്ള യുവത്വം തുളുമ്പുന്ന ചർമ്മമാണ് വേണ്ടെതെങ്കിൽ ബദാം എണ്ണ ഇത്തരത്തിൽ പുരട്ടി നോക്കൂ.
ശരീരത്തിലെ വിവിധ സിരകളുമായി പൊക്കിൾക്കൊടിക്ക് ബന്ധമുണ്ടെന്നാണ് പല പഠനങ്ങളും പറയുന്നത്. "നാഭിയിൽ എണ്ണ പുരട്ടുന്നത് ഒരു പുരാതന ആയുർവേദ രീതിയാണ്. നാഭി ചക്രം (നാഭി കേന്ദ്രം) സജീവമാക്കാൻ ഇത് വളരെ നല്ലതാണ്" എന്ന് പോഷകാഹാര വിദഗ്ധയും യോഗ അധ്യാപികയുമായ ജൂഹി കപൂർ പറയുന്നു.
/filters:format(webp)/indian-express-malayalam/media/media_files/2025/08/16/applying-almond-oil-on-bellybutton-1-2025-08-16-18-32-14.jpg)
Also Read: ഒറ്റ ഉപയോഗത്തിൽ ചർമ്മം തിളക്കമുള്ളതാക്കാം, കാപ്പിപ്പൊടിയിൽ ഇവ ചേർത്തുപയോഗിക്കൂ
പൊക്കിൾ എണ്ണ തേക്കുന്നത് നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കേണ്ടതിന്റെ കാരണങ്ങൾ ഇതാണ്:
ഗുണങ്ങൾ
- ശരീരത്തിൽ 'പ്രാണ' അഥവാ ഊർജ്ജത്തിന്റെ ഒഴുക്ക് വർദ്ധിപ്പിക്കുന്നു.
- ചർമ്മത്തിലെ പോഷക ആഗിരണം മെച്ചപ്പെടുത്തുന്നു.
- മുടി വളർച്ചയും ചർമ്മ ഘടനയും മെച്ചപ്പെടുത്തുന്നു.
- മുഖക്കുരു, മുഖക്കുരു എന്നിവ കൈകാര്യം ചെയ്യാൻ സഹായിക്കുന്നു
- ഉറക്കചക്രം മെച്ചപ്പെടുത്തുകയും ഉറക്കമില്ലായ്മ കൈകാര്യം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.
Also Read: പാൽ തിളപ്പിച്ചതിനു ശേഷം പാട സൂക്ഷിച്ചു വച്ചോളൂ, സ്ട്രെച്ച് മാർക്ക് കുറയ്ക്കാൻ ഒരു വിദ്യയുണ്ട്
ഏത് എണ്ണയാണ് ഉപയോഗിക്കേണ്ടത്?
നിങ്ങൾക്ക് നെയ്യ് അല്ലെങ്കിൽ വേപ്പ്/തേങ്ങ/ബദാം/കടുക് എന്നിവയും ഉപയോഗിക്കാം.
എങ്ങനെ പുരട്ടാം?
രണ്ട് തുള്ളി ബദാം എണ്ണ എടുത്ത് വിരലുകൾ ഉപയോഗിച്ച് പൊക്കിളിൽ മസാജ് ചെയ്യാം.
എപ്പോൾ പുരട്ടണം?
രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് പുരട്ടി രാവിലെ കുളിക്കുമ്പോൾ കഴുകി കളയാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഒരു നുള്ള് മഞ്ഞൾപ്പൊടി കൊണ്ട് ചുളിവുകളും പാടുകളും അകറ്റാൻ ഇതാ ഒരു പൊടിക്കൈ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us