/indian-express-malayalam/media/media_files/2025/08/15/face-pack-with-coffe-powder-fi-2025-08-15-09-50-56.jpg)
കാപ്പിപ്പൊടി ഒരു മികച്ച സ്ക്രബറാണ് | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/08/14/skin-care-with-coffee-powder-1-2025-08-14-17-50-53.jpg)
തക്കാളി കാപ്പിപ്പൊടി
ഒരു തക്കാളിയുടെ പകുതി മുറിച്ചെടക്കാം. ഒരു പാത്രത്തിൽ അൽപ്പം കാപ്പിപ്പൊടിയെടുത്ത് തക്കാളി കഷ്ണം അതിൽ മുക്കാം. ശേഷം മുഖത്ത് മൃദുവായി മസാജ് ചെയ്യാം. പത്ത് മുതൽ പതിനഞ്ച് മിനിറ്റ് വരെ ഇങ്ങനെ ചെയ്യുക. തുടർന്ന് തണുത്തവെള്ളത്തിൽ കഴുകി കളയാം.
/indian-express-malayalam/media/media_files/2025/08/14/skin-care-with-coffee-powder-2-2025-08-14-17-50-53.jpg)
തേന്‍ കാപ്പിപ്പൊടി
കാപ്പിപ്പൊടിയിലേക്ക് തൈരും തേനും ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി മൃദുവായി മസാജ് ചെയ്യാം. 15 മിനിറ്റിനു ശേഷം കഴുകി കളയാം. ചർമ്മത്തിലെ മൃതകോശങ്ങളെ പുറംതള്ളാനും രക്തചംക്രമണം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
/indian-express-malayalam/media/media_files/2025/08/14/skin-care-with-coffee-powder-3-2025-08-14-17-50-53.jpg)
ഓറഞ്ച് നീര് കാപ്പിപ്പൊടി
കാപ്പിപ്പൊടിയിലേക്ക് ഓറഞ്ചിൻ്റെ നീര് ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. പത്ത് മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.
/indian-express-malayalam/media/media_files/2025/08/14/skin-care-with-coffee-powder-4-2025-08-14-17-50-53.jpg)
മഞ്ഞള്‍പ്പൊടി കാപ്പിപ്പൊടി
ഒരു ടീസ്പൂൺ കാപ്പിപ്പൊടിയിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടിയും ഒരു ടീസ്പൂൺ തൈരും ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിനു ശേഷം കഴുകി കളയാം.
/indian-express-malayalam/media/media_files/2025/08/14/skin-care-with-coffee-powder-5-2025-08-14-17-50-53.jpg)
വെള്ളം കാപ്പിപ്പൊടി
കണ്ണിന് താഴെയുള്ള കറുത്ത പാടുകള്‍ മാറ്റാന്‍ കാപ്പിപ്പൊടി വെള്ളം ഉപയോഗിച്ച് പേസ്റ്റ് രൂപത്തിലാക്കി കണ്ണിന് താഴെ പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.