scorecardresearch

ഈ 4 എണ്ണകൾ ചർമ്മ പരിചരണത്തിൽ ഉപയോഗിക്കാം

തലമുടിക്ക് മാത്രമല്ല ചർമ്മത്തിനും ഓയിൽ മസാജ് ഗുണപ്രദമാണ്. അതിന് ഉപയോഗിക്കാവുന്ന എണ്ണകൾ പരിചയപ്പെടാം.

തലമുടിക്ക് മാത്രമല്ല ചർമ്മത്തിനും ഓയിൽ മസാജ് ഗുണപ്രദമാണ്. അതിന് ഉപയോഗിക്കാവുന്ന എണ്ണകൾ പരിചയപ്പെടാം.

author-image
Lifestyle Desk
New Update
6 Oils You Can Use for Your Skin

ഓയിൽ മസാജ് ചർമ്മത്തിനും ഗുണപ്രദമാണ് | ചിത്രം: ഫ്രീപിക്

തലമുടി കൊഴിച്ചിൽ, താരൻ, ചൊറിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരമായി ഓയിൽ മസാജ് ചെയ്യുന്ന രീതി ഏറെക്കാലമായി പ്രചാരത്തിലുണ്ട്. ഇത് ശിരോചർമ്മത്തിലേയ്ക്കുള്ള രക്തയോട്ടം വർധപ്പിക്കും. മുടി വളരാൻ അനുയോജ്യമായ അന്തരീക്ഷമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്. എന്നാൽ എണ്ണ ചർമ്മത്തിൽ ഉപയോഗിക്കാമോ? 

Advertisment

ഓയിലി സ്കിൻ, സെൻസിറ്റീവ് സ്കിൻ എന്നിവരൊഴികെ ഉള്ളവർ എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ചർമ്മം കൂടുതൽ തിളക്കവും മൃദുവുമാകാൻ സഹായിക്കും. അമിതമായി അടിഞ്ഞു കൂടിയ അഴുക്കുകൾ നീക്കം ചെയ്ത് ചർമ്മ സുഷിരങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ഇതിലൂടെ സാധിക്കും.  എന്നാൽ തലമുടിയിൽ ഉപയോഗിക്കുന്ന എണ്ണകളെല്ലാം മുഖത്തും പുരട്ടാൻ പാടില്ല. അതിന് അനുയോജ്യമായ എണ്ണ ഏതൊക്കെ എന്ന് പരിചയപ്പെടാം.

വെളിച്ചെണ്ണ

വെളിച്ചെണ്ണ മികച്ച മോയ്സ്ച്യുറൈസറാണ്. ഇത് ചർമ്മത്തിലെ അഴുക്ക്  നീക്കം ചെയ്ത് മൃദുവാക്കും. മാത്രമല്ല ധാരാളം ആൻ്റി ഓക്സിഡൻ്റുകളും വിറ്റാമിനുകളും അതിൽ അടങ്ങിയിട്ടുണ്ട്.

മുല്ല

മണം മാത്രമല്ല അതിൽ അടങ്ങിയിരിക്കുന്ന ആൻ്റി ഓക്സിഡൻ്റ് ആരോഗ്യകരമായ ചർമ്മവും നൽകും. 

ഗ്രേപ്സീഡ് ഓയിൽ

Advertisment

ഈ എണ്ണയിൽ അടങ്ങിയിരിക്കുന്ന ലിനോലെയിക് ആസിഡും വിറ്റാമിനുകളും ചർമ്മത്തിൻ്റെ ഇലാസ്തികത മെച്ചപ്പെടുത്തും.

Hair Care Using Jasmine Flower
മണത്തിലും ഗുണത്തിലും മുല്ല എണ്ണ ഒട്ടും പിന്നിലല്ല | ചിത്രം: ഫ്രീപിക്

ജോജോബ ഓയിൽ

ചർമ്മത്തിൽ സ്വാഭാവികമായി ഉണ്ടാകുന്ന സെബത്തിനു സമാനമാണ് ജോജോബ ഓയിൽ. അത് അതിവേഗം ചർമ്മത്തിനെ ആഴത്തിൽ നിന്നും പോഷിപ്പിക്കുന്നു.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

അമിതമായി എണ്ണ മയമുള്ളതോ സെൻസിറ്റീവ് ചർമ്മം ഉള്ളവരോ ഇത്തരം എണ്ണകൾ ഉപയോഗിക്കാൻ പാടില്ല. ഇത് ചർമ്മ പ്രശ്നങ്ങൾ രൂക്ഷമാകുന്നതിന് കാരണമാകും. മാസത്തിൽ ഒരിക്കലോ രണ്ടാഴ്ച കൂടുമ്പോഴോ മാത്രം ഇവ ഉപയോഗിക്കാം. എണ്ണ ഉപയോഗിച്ചതിനു ശേഷം ഫെയ്സ് വാഷ് ഉപയോഗിച്ച് വൃത്തിയായി മുഖം കഴുകാൻ മറക്കരുത്. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Face skin Skin Care Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: