scorecardresearch

എണ്ണ മയമുള്ളതോ വരണ്ടതോ ആയ ചർമ്മത്തിന് ഗുണകരം ഈ ഫെയ്സ്‌വാഷ്

വലിയ വില കൊടുത്ത് കടകളിൽ നിന്നും വാങ്ങുന്ന ഫെയ്സ് വാഷിനേക്കാളും ചർമ്മം ക്ലെൻസ് ചെയ്യാൻ അവ വീട്ടിൽ തയ്യാറാക്കാം.

വലിയ വില കൊടുത്ത് കടകളിൽ നിന്നും വാങ്ങുന്ന ഫെയ്സ് വാഷിനേക്കാളും ചർമ്മം ക്ലെൻസ് ചെയ്യാൻ അവ വീട്ടിൽ തയ്യാറാക്കാം.

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Home Made Natural Facewash For Oily And Dry Skin

ഫെയ്സ് വാഷ് വീട്ടിൽ തയ്യാറാക്കാം | ചിത്രം: ഫ്രീപിക്

ചർമ്മം വൃത്തിയാക്കി സൂക്ഷിക്കണം. സ്ഥിരമായി മേക്കപ്പ് ഉപയോഗിക്കുന്നവരാണെങ്കിൽ ഉറങ്ങുന്നതിനു മുമ്പായി അവ നീക്കം ചെയ്യേണ്ടതുണ്ട്. ഇതിന് സഹായിക്കുന്ന സൗന്ദര്യ വർധക ഉത്പന്നങ്ങൾക്ക് വിപണിയിൽ യാതൊരു കുറവുമില്ല. എന്നാൽ അവയിൽ അടങ്ങിയിരിക്കുന്ന രാസ വസ്തുക്കൾ ചർമ്മാരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം.

Advertisment

ഏറ്റവും അധികം ആളുകളും തേടുന്നത് മുഖത്തെ കറുത്തപാടുകൾ, ടാൻ എന്നിവ അകറ്റാൻ സഹായിക്കുന്ന ചർമ്മത്തിന് അനുയോജ്യമായ  വസ്തുക്കളാണ്. പ്രകൃതിദത്തമായ ചേരുവകൾ തിരഞ്ഞെടുക്കുക എന്നതാണ് ഉചിതം.  വലിയ വില കൊടുക്കാതെ തന്നെ അത്തരം ചേരുവകൾ വീട്ടിൽ ലഭ്യമാണ്.

എണ്ണ മയമുള്ള ചർമ്മത്തിന്

മുൾട്ടാണി മിട്ടിയും കറ്റാർവാഴയും എണ്ണ മയമുള്ള ചർമ്മം ആഴത്തിൽ വൃത്തിയാക്കാൻ ഗുണകരമാണ്. ഇവ ഒരുമിച്ച് ചേർത്ത് ഇളക്കിയോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്യാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. 

കോമ്പിനേഷൻ ചർമ്മത്തിന്

കടലമാവിലേയ്ക്ക് തൈര് ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി 5 മിനിറ്റ് മൃദുവായി മസാജ് ചെയ്യാം. അമിതമായി എണ്ണ മയമുള്ള ഭാഗങ്ങളിൽ കേന്ദ്രീകരിക്കാം. ഇത് ചർമ്മത്തിൽ അടിഞ്ഞു കൂടിയ അഴുക്കും, എണ്ണ മയവും നീക്കം ചെയ്യുന്നു വരണ്ടു പോകാതെ തന്നെ. 

Advertisment
DIY Rice Water Face Wash For Dry And Sensitive Skin
മുഖം വൃത്തിയാക്കാൻ കഞ്ഞിവെള്ളവും ഉപയോഗിക്കാം | ചിത്രം: ഫ്രീപിക്

വരണ്ട ചർമ്മത്തിന്

നന്നായി പഴുത്ത പഴം ഉടച്ചതിലേയ്ക്ക് തേൻ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി 10 മിനിറ്റ് വിശ്രമിക്കാം. ഉണങ്ങിയതിനു ശേഷം മൃദുവായി മസാജ് ചെയ്ത് തണുത്ത വെള്ളത്തിൽ കഴുകി കളയാം. 

മുഖക്കുരു ഉള്ള ചർമ്മത്തിന് കഞ്ഞിവെള്ളം

കഞ്ഞിവെള്ളം ഉപയോഗിച്ച് പതിവായി മുഖം കഴുകുന്നത് ചർമ്മം തിളക്കുമുള്ളതും മൃദുവുാക്കും. അതിൽ അടങ്ങിയിരിക്കുന്ന ഫിനോളിക് ആസിഡ് ഫ്ലേവനോയിഡ് എന്നീ സംയുക്തങ്ങളാണ് ഗുണകരം. ഇവയ്ക്ക് ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ചർമ്മത്തിലെ ചുവപ്പ് പാടുകൾ അകറ്റാൻ സഹായിക്കും. മുഖം വൃത്തിയാക്കി സുഷിരങ്ങൾ അടഞ്ഞു പോകുന്നത് തടയുന്നു. ഇത് മുഖക്കുരുവിനെ പ്രതിരോധിക്കുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

skin Skin Care Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: