/indian-express-malayalam/media/media_files/2025/06/17/rFmd3XITX9tanwlDNjHJ.jpg)
തേനീച്ചയുടെ കുത്തേൽക്കുമ്പോൾ തന്നെ ശരീരം അലർജി പ്രതികരണങ്ങൾ കാണിച്ചു തുടങ്ങും | ചിത്രം: ഫ്രീപിക്
ബേളിവുഡ് നടി കരിഷ്മ കപൂറിന്റെ മുൻ ഭർത്താവുമായ സഞ്ജയ് കപൂർ പോളോ ക്ലബ്ബില്‍ പോളോ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ തേനീച്ചയുടെ കുത്തേറ്റ് മരിച്ചിരുന്നു. ശരീരത്തിനു പുറമേ അല്ല കുത്തേറ്റത്. പോളോ കളിക്കുന്നതിനിടയിൽ അറിയാതെ ഒരു തേനീച്ചയെ വിഴുങ്ങിയെന്നും തുടർന്ന് തൊണ്ടയിൽ കുത്തേറ്റ് ശ്വാസതടസത്തിന് കാരണമായെന്നുമാണ് റിപ്പോർട്ടുകൾ. പിന്നീട് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുകയാണുണ്ടായത്.
കേൾക്കുമ്പോൾ രസകരമെന്നു തോന്നിയേക്കാം. എന്നാൽ ഒരാളുടെ ജീവൻ അപഹരിക്കാനുള്ള ശേഷി കുഞ്ഞൻ തേനീച്ചയ്ക്കുണ്ട് എന്നതാണ് സത്യം. ശരീരത്തിനു പുറത്തോ അല്ലെങ്കിൽ അകത്തോ തേനീച്ചയുടെ കുത്തേറ്റാൽ എന്തൊക്കെ സംഭവിക്കും? കൂടുതൽ അറിയാം.
/indian-express-malayalam/media/media_files/2025/06/17/bee-sting-3-209537.jpg)
തേനീച്ചയുടെ കുത്തേറ്റാൽ ഹൃദയാഘാതം ഉണ്ടാകുമോ?
സഞ്ജയ് കപൂറിൻ്റേതു പോലുള്ള സാഹചര്യത്തിൽ തേനീച്ചയെ വിഴുങ്ങുന്നത് ഗുരുതരമായ സങ്കീർണതകൾക്ക് കാരണമാകും. പ്രത്യേകിച്ച് ഈ പ്രാണി തൊണ്ടയിലോ, അന്നനാളത്തിലോ, ശ്വാസനാളത്തിലോ കുത്തിയാൽ ഏറെ അപകടകരമായിരിക്കും എന്നാണ് ഇന്ത്യൻ കോളേജ് ഓഫ് കാർഡിയോളജി ജനറൽ സെക്രട്ടറി ഡോ. സി.എം. നാഗേഷ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞത്.
സെൻസിറ്റീവായിട്ടുള്ള ശരീരഭാഗങ്ങളിൽ കുത്തേൽക്കുമ്പോൾ അനാഫൈലക്സിസ് എന്ന് അലർജി പ്രതികരണം ഉണ്ടാകുന്നു. ഈ തീവ്രമായ പ്രതികരണം വായു മാർഗങ്ങളിൽ തകാരാറുകൾ അല്ലെങ്കിൽ രക്തസമ്മർദ്ദത്തിൽ കുറവ് എന്നിവയുണ്ടാക്കും. ഇത് ഹൃദയത്തിൻ്റെ പ്രവർത്തനത്തെയാണ് സമ്മർദ്ദത്തിലാക്കുന്നത് എന്ന് ഡോ. നാഗേഷ് പറയുന്നു.
Also Read: 2 ടേബിൾസ്പൂൺ തേയിലപ്പൊടി മതി; ഇങ്ങനെ ചെയ്താൽ പല്ലികളുടെയും പാറ്റകളുടെയും ശല്യം ഉണ്ടാകില്ല
/indian-express-malayalam/media/media_files/2025/06/17/bee-sting-2-941597.jpg)
തേനീച്ചയുടെ കുത്തേറ്റാൽ എന്ത് സംഭവിക്കും?
- തേനീച്ച ആദ്യമായി നിങ്ങളെ കുത്തുമ്പോൾ അതിൻ്റെ വിഷമയമുള്ള കൊമ്പ് ശരീരത്തിൽ തന്നെ തടഞ്ഞിരുന്ന് തുടർച്ചയായി വിഷം പുറപ്പെടുവിച്ചു കൊണ്ടിരിക്കും.
- കുത്തിക്കയറുന്നതു പോലെ അസഹനീയമായ വേദന അനുഭവപ്പെടും. തുടർന്ന് കുത്തേറ്റ ഭാഗത്ത് വീക്കം ചുവപ്പ് എന്നിവ ഉണ്ടാക്കും.
- തേനീച്ച കുത്തുമ്പോൾ പുറന്തള്ളുന്ന ഹിസ്റ്റാമിൻ ചൊറിച്ചിലും വീക്കവും ഉണ്ടാക്കും.
- ഒന്നിലധികം തവണ കുത്തേറ്റാൽ ഹെമറ്റൂറിയ അഥവ മൂത്രത്തിലൂടെ രക്തം പോകൽ, വൃക്ക തകരാർ, ഗ്ലോമെറുലോനെഫ്രൈറ്റിസ് എന്നിവ ഉണ്ടാക്കും.
- ചിലപ്പോൾ കുത്തേറ്റ് ആൾക്ക് കടുത്ത് അലർജി പ്രതികരണം ഉണ്ടാകും. ഇത് ശ്വാസനാളത്തിൽ വീക്കം, ശ്വാസം മുട്ടൽ, ഹൈപ്പോടെൻഷൻ എന്നിവയ്ക്കു കാരണമാകും.
/indian-express-malayalam/media/media_files/2025/06/17/bee-sting-1-247534.jpg)
Also Read: അടുക്കളയിൽ ദിവസങ്ങളോളം സുഗന്ധം നിറയ്ക്കാം വൃത്തിയോടെ സൂക്ഷിക്കാം, ഇത് ഉപയോഗിച്ചു നോക്കൂ
തേനീച്ചയുടെ കുത്തേറ്റൽ എന്ത് ചെയ്യണം?
- തേനീച്ചയുടെ കുത്തേറ്റൽ അടിയന്തിരമായി അതിൻ്റെ കൊമ്പ് ശരീരത്തിൽ നിന്നും നീക്കം ചെയ്യുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. കുത്തേറ്റ ഭാഗത്ത് മർദം നൽകി ഞെക്കുന്നതിനു പകരം അത് ചുരണ്ടി എടുക്കാൻ ശ്രമിക്കാം.
- കൊമ്പ് തറച്ചിരുന്ന ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി തുടയ്ക്കാം. ശേഷം ഒരു കോൾഡ് കംപ്രസർ പുരട്ടാം.
- ഓറൽ ആൻ്റിഹിസ്റ്റാമൈൻ അല്ലെങ്കിൽ വേദന സംഹാരി കൈയ്യിലുണ്ടെങ്കിൽ അത് നൽകാം.
- അനാഫൈലക്സിസിൻ്റെ ലക്ഷണങ്ങൾ ശ്രദ്ധിക്കാം.
- എന്തെങ്കിലും അസ്വസ്ഥത തോന്നിയാൽ ഒരു എപിനെഫ്രിൻ ഓട്ടോ- ഇൻജക്ടർ ഉപയോഗിക്കാം.
- ഉടൻ തന്നെ അടിയന്തര പരിചരണം നേടുക.
Read More: കൊതുക് ശല്യം രൂക്ഷമായോ, ഈ 6 വിദ്യകൾ പരീക്ഷിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us