scorecardresearch

മുടി കൊഴിയുന്നുണ്ടോ? കാരണം ഈ 5 ഭക്ഷണ ശീലങ്ങൾ

ശരീരത്തിൽ ഇരുമ്പ് കുറവാണെന്നതിന്റെ ആദ്യ സൂചനയായിരിക്കാം മുടി കൊഴിച്ചിൽ. ഇരുമ്പിന്റെ കുറവ് മൂലമുണ്ടാകുന്ന വിളർച്ച സ്ത്രീകളിൽ, പ്രത്യേകിച്ച് ഇന്ത്യയിൽ മുടികൊഴിച്ചിലിനുള്ള ഒരു സാധാരണ കാരണമാണ്

ശരീരത്തിൽ ഇരുമ്പ് കുറവാണെന്നതിന്റെ ആദ്യ സൂചനയായിരിക്കാം മുടി കൊഴിച്ചിൽ. ഇരുമ്പിന്റെ കുറവ് മൂലമുണ്ടാകുന്ന വിളർച്ച സ്ത്രീകളിൽ, പ്രത്യേകിച്ച് ഇന്ത്യയിൽ മുടികൊഴിച്ചിലിനുള്ള ഒരു സാധാരണ കാരണമാണ്

author-image
Lifestyle Desk
New Update
Hair fall

മുടി കൊഴിച്ചിലിന് ഭക്ഷണശീലങ്ങളും ഒരു പ്രധാന കാരണമാണ്

മുടി കൊഴിച്ചിൽ പ്രായഭേദമന്യേ എല്ലാവരും നേരിടുന്നൊരു പ്രശ്നമാണ്. അമിതമായ മുടി കൊഴിച്ചിൽ പലരെയും മാനസികമായി തളർത്താറുണ്ട്. മുടി കൊഴിച്ചിലിന് ഭക്ഷണശീലങ്ങളും ഒരു പ്രധാന കാരണമാണ്. സമീകൃതാഹാരം കഴിക്കാതെ വരുന്നത് മുടിയെ ബാധിച്ചേക്കാം. മുടിയുടെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്ന പ്രത്യേക ഭക്ഷണങ്ങൾ ഇല്ലെങ്കിലും, ചില പാറ്റേണുകൾക്കും ഭക്ഷണക്രമത്തിനും കഴിയും. നമ്മൾ അറിയാതെ പോകുന്ന ചില ഭക്ഷണ ശീലങ്ങൾ മുടി കൊഴിച്ചിലിന് കാരണമാകും.

Advertisment

1. ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കാതിരിക്കുക

ശരീരം പ്രോട്ടീൻ കെരാറ്റിൻ ഉത്പാദിപ്പിക്കുന്നു. ആരോഗ്യകരമായ മുടിക്ക് ഇത് അത്യാവശ്യമാണ്. ഭക്ഷണ സ്രോതസ്സുകളിൽ നിന്നാണ് ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കുന്നത്. അപര്യാപ്തമായ പ്രോട്ടീൻ മുടിയുടെ ഇഴകളെ ദുർബലപ്പെടുത്തുന്നതിനും മുടി കൊഴിച്ചിൽ കൂട്ടുകയും ചെയ്യും. ഭക്ഷണക്രമത്തിൽ പെട്ടെന്ന് മാറ്റം വരുത്തുകയും പ്രോട്ടീൻ സ്രോതസ്സുകൾ ഒഴിവാക്കുകയും ചെയ്താൽ മുടി ദുർബലമാകാനും കൂടുതൽ കൊഴിയാനും ഇടയാക്കും.

2. ഇരുമ്പിന്റെ കുറവ് 

ഇരുമ്പിന്റെ കുറവ് മൂലമുണ്ടാകുന്ന വിളർച്ച സ്ത്രീകളിൽ, പ്രത്യേകിച്ച് ഇന്ത്യയിൽ മുടികൊഴിച്ചിലിനുള്ള ഒരു സാധാരണ കാരണമാണ്. ഇരുമ്പിന്റെ അഭാവത്തിന്റെ മറ്റൊരു കാരണം വെജിറ്റേറിയൻ അല്ലെങ്കിൽ വീഗൻ ഡയറ്റാണ്. ഇത് മുടികൊഴിച്ചിൽ വർധിപ്പിക്കും. ശരീരത്തിൽ ആവശ്യത്തിന് ഇരുമ്പ് ഇല്ലെങ്കിൽ രോമകൂപങ്ങളിലേക്ക് ഓക്സിജനും പോഷകങ്ങളും എത്തിക്കുന്നതിൽ നിന്ന് ചുവന്ന രക്താണുക്കളെ തടസ്സപ്പെടുത്തും. ശരീരത്തിൽ ഇരുമ്പ് കുറവാണെന്നതിന്റെ ആദ്യ സൂചനയായിരിക്കാം മുടി കൊഴിച്ചിൽ. സ്പിനച്, മെലിഞ്ഞ മാംസം, മത്സ്യം, ബീൻസ്, പയർ എന്നിവ പോലുള്ള ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.

3. കലോറി നിയന്ത്രണം

കലോറി ഡയറ്റ് തുടങ്ങിയിട്ടുണ്ടെങ്കിൽ മുടി കൊഴിച്ചിലിന് ഇടയാക്കും. അമിതമായ ഭക്ഷണക്രമം ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നഷ്ടപ്പെടുത്തും, അവയിൽ ചിലത് മുടിയുടെ ആരോഗ്യം നിലനിർത്താൻ ആവശ്യമാണ്. അതിനാൽ മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. 

Advertisment

4. വിറ്റാമിൻ എ കൂടുതൽ

വിറ്റാമിൻ എ മൊത്തത്തിലുള്ള ആരോഗ്യത്തിന് പ്രധാനമാണ്, എന്നാൽ അമിതമായ അളവ് മുടി കൊഴിച്ചിലിന് കാരണമാകും. പോഷകങ്ങളുടെ പരിമിതമായ ഉപഭോഗം മുടി കൊഴിച്ചിലിന് കാരണമാകുമെങ്കിലും, അമിതമായി ഉപയോഗിക്കുന്നത് അവ നഷ്‌ടപ്പെടുത്താനും ഇടയാക്കും. 

5. അപര്യാപ്തമായ ഫാറ്റി ആസിഡുകൾ

ഒമേഗ -3 ഫാറ്റി ആസിഡുകൾ പോലുള്ള അവശ്യ ഫാറ്റി ആസിഡുകൾ ആരോഗ്യമുള്ള മുടിയും തലയോട്ടിയും നിലനിർത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഒമേഗ -3 ഫാറ്റി ആസിഡുകളുടെ അപര്യാപ്തമായ ഉപഭോഗം മുടി കൊഴിച്ചിലിന് കാരണമാകും. ഒമേഗ -3 ഫാറ്റി ആസിഡുകളുടെ കുറവ് തടയാൻ, ഫ്ളാക്സ് സീഡുകൾ, വാൽനട്ട്, ഫാറ്റി ഫിഷ്, ചിയ വിത്തുകൾ തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.

Read More

Hair Fall Hair

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: