/indian-express-malayalam/media/media_files/3g3n8yltPuUMNR1Leg52.jpg)
ഭക്ഷണ കാര്യത്തിൽ ഇന്ന് സോഷ്യൽ മീഡിയ പകർന്ന് നൽകുന്ന നിർദ്ദേശങ്ങളും അറിവുകളും അതിരില്ലാത്തതായി മാറിക്കഴിഞ്ഞു. ഭക്ഷണം തയ്യാറാക്കുന്നതിനുള്ള റെസിപ്പികൾ, കഴിക്കേണ്ട രീതി, ആരോഗ്യപരമായ ഭക്ഷണങ്ങൾ അങ്ങനെ നീളുന്നുതാണ് വിവരങ്ങളുടെ പട്ടിക. എന്നാൽ വളരെ ചുരുക്കം മാത്രമേ കോമ്പോ ഫുഡ്സിനെ കുറിച്ച് നമുക്ക് വിവരങ്ങൾ നൽകുന്നുള്ളൂ എന്നതാണ് വസ്തുത. അത്തരത്തിൽ മികച്ചതും ആരോഗ്യം പ്രദാനം ചെയ്യുന്നതുമായ നാല് കോമ്പോ ഫുഡ്സ് പരിചയപ്പെടുത്തുകയാണ് പോഷകാഹാര വിദഗ്ധനായ അപൂർവ അഗർവാൾ
1. തക്കാളിയും അവോക്കാഡോയും
തക്കാളി- അവോക്കാഡോ കോമ്പോ ഒരു പാചക വെറൈറ്റി മാത്രമല്ല. ഇത് ഒരു പോഷകാഹാര കേന്ദ്രമാണ്. "അവക്കാഡോയിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പ് തക്കാളിയിലെ ക്യാൻസറിനെ പ്രതിരോധിക്കുന്ന ലൈക്കോപീനിനെ നാലിരട്ടി ശക്തിയുള്ളതാക്കുന്നുവെന്ന് അഗർവാൾ പറയുന്നു. ഈ കോമ്പിനേഷൻ സലാഡുകളുടെയും സാൻഡ്‌വിച്ചുകളുടെയും രുചി വർദ്ധിപ്പിക്കുക മാത്രമല്ല, പ്രധാന പോഷകങ്ങളുടെ ജൈവ ലഭ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
2. ആപ്പിളും ഡാർക്ക് ചോക്ലേറ്റും
ഡാർക്ക് ചോക്ലേറ്റുമായി ചേർത്ത് ആപ്പിൾ കഴിക്കുമ്പോൾ അത് രുചി മുകുളങ്ങളെ ഉത്തേജിപ്പിക്കുക മാത്രമല്ല, നല്ല ഭക്ഷണക്രമത്തിനായി സംഭാവന നൽകുകയും ചെയ്യുന്നു. “ആപ്പിളിൽ കാണപ്പെടുന്ന ഹൃദയാരോഗ്യത്തിന് നിർണായകമായ ഒരു ആൻറി-ഇൻഫ്ലമേറ്ററി ഘടകവും ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളും രക്തം കട്ടപിടിക്കുന്നതിനെതിരെ പോരാടുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു,”
ഫുഡ് കോമ്പിനേഷൻ ആസ്വദിക്കാൻ, ഡാർക്ക് ചോക്ലേറ്റ് മെൽറ്റാക്കി ആപ്പിൾ കഷ്ണങ്ങളിൽ തേച്ച് അല്ലെങ്കിൽ മുക്കി ആസ്വദിക്കുക. ആരോഗ്യ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്, കുറഞ്ഞത് 70% കൊക്കോ ഉള്ളടക്കമുള്ള ഉയർന്ന നിലവാരമുള്ള ഡാർക്ക് ചോക്ലേറ്റ് തിരഞ്ഞെടുക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
3.ഗ്രീൻ ടീയും ചെറുനാരങ്ങയും
ഗ്രീൻ ടീയിൽ ഒരു ചെറുനാരങ്ങ ചേർക്കുന്നത് നിങ്ങളുടെ ദൈനംദിന ജലാംശം വർദ്ധിപ്പിക്കുകയും ശരീരത്തിന് ഉന്മേഷദായകമായ ഒരു സ്പർശം നൽകുകയും ചെയ്യുന്നു. മാത്രമല്ല ഇത് ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ആന്റിഓക്‌സിഡന്റ് നിറഞ്ഞ ഗ്രീൻ ടീ, നാരങ്ങയുമായി ചേരുമ്പോൾ കൂടുതൽ മെച്ചപ്പെടുത്താം. നാരങ്ങയിലെ വിറ്റാമിൻ സി ഗ്രീൻ ടീയിലെ കാറ്റെച്ചിനുകളെ സ്ഥിരപ്പെടുത്തുകയും അവയുടെ തകർച്ച തടയുകയും മൊത്തത്തിലുള്ള ആന്റിഓക്‌സിഡന്റ് ശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
4. ചെറുപയർ, ബീറ്റ്റൂട്ട്
സാലഡിൽ ഇട്ടാലും, സൂപ്പിൽ ഉൾപ്പെടുത്തിയാലും, ചെറുപയർ, ബീറ്റ്‌റൂട്ട് എന്നിവ പരസ്പരം നന്നായി ചേരുന്ന കോമ്പോയാണ്. ബീറ്റ്റൂട്ട് പോലുള്ള മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ ശരീരത്തെ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. വിറ്റാമിൻ ബി 6 അടങ്ങിയ ചെറുപയർ ഇതിനൊപ്പം ചേരുമ്പോൾ അത് ആരോഗ്യത്തിന് ഏറ്റവും മികച്ചതാക്കുമെന്ന് അഗർവാൾ പറയുന്നു.
Check out More Lifestyle Articles Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.