scorecardresearch

ആൾക്കൂട്ട വിചാരണയെ തുടർന്ന് യുവതിയുടെ ആത്മഹത്യ; എസ്.ഡി.പി.ഐ. പ്രവർത്തകർ അറസ്റ്റിൽ

കഴിഞ്ഞ ദിവസമാണ് റസീനയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതി ആത്മഹത്യ ചെയ്തതിന് പിന്നാലെ സമീപത്ത് നിന്നും ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു

കഴിഞ്ഞ ദിവസമാണ് റസീനയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതി ആത്മഹത്യ ചെയ്തതിന് പിന്നാലെ സമീപത്ത് നിന്നും ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു

author-image
WebDesk
New Update
Suicide

പ്രതീകാത്മക ചിത്രം

കണ്ണൂർ: യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് എസ്.ഡി.പി.ഐ. പ്രവർത്തകർ അറസ്റ്റിൽ. കണ്ണൂർ പിണറായി കായലോട് സ്വദേശി റസീന(40)യുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് നാലുപേർ പിടിയിലായത്. മമ്പറം സ്വദേശി റഫ്‌നാസ്, മൂബഷീർ, ഫൈസൽ എന്നിവരെയാണ് തലശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. പ്രതികളെല്ലാം എസ്.ഡി.പി.ഐ. പ്രവർത്തകരാണെന്ന് പോലീസ് അറിയിച്ചു. 

Also Read:നിലമ്പൂരിൽ പോളിങ് കുറവ്; അവസാന മണിക്കൂറിൽ ഉയരുമോ ?

Advertisment

കഴിഞ്ഞ ദിവസമാണ് റസീനയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ 17-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതി ആത്മഹത്യ ചെയ്തതിന് പിന്നാലെ സമീപത്ത് നിന്നും ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിട്ടുള്ള മൂന്നുപേരെ പിടികൂടിയത്.ആൾക്കൂട്ട വിചാരണയിൽ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു.

Also Read:കെട്ടിപ്പിടിക്കരുതെന്ന് അൻവർ, കൈ കൊടുത്ത് മടങ്ങി ആര്യാടൻ ഷൗക്കത്ത്

ഞായറാഴ്ച വൈകിട്ട് മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്ക് സമീപം കാറിനരികിൽ റസീന സുഹൃത്തിനോട് സംസാരിച്ച് നിൽക്കുന്നത് അറസ്റ്റിലായവർ ഉൾപ്പെടെയുള്ള സംഘം ചോദ്യം ചെയ്തിരുന്നു. യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ച ശേഷം മയ്യിൽ സ്വദേശിയായ സുഹൃത്തിനെ കയ്യേറ്റം ചെയ്യുകയും സമീപത്തുള്ള മൈതാനത്തേക്ക് കൊണ്ടുപോവുകയുമായിരുന്നു.

Also Read:സംസ്ഥാനത്ത് ഇന്നും മഴ തുടരും; 11 ജില്ലകളിൽ മഞ്ഞ അലർട്ട്; ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

Advertisment

അഞ്ച് മണിക്കൂറോളം യുവാവിനെ തടഞ്ഞുവച്ച സംഘം മൊബൈൽ ഫോണും ടാബും പിടിച്ചെടുത്ത് എട്ടരയോടെ എസ്.ഡി.പി.ഐ ഓഫീസിലെത്തിച്ചു.റസീനയുടെയും യുവാവിന്റെയും ബന്ധുക്കളെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. രാത്രി ഏറെ വൈകിയാണ് യുവാവിനെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചത്.യുവാവിന്റെ മൊബൈൽ ഫോണും ടാബും പ്രതികളിൽ നിന്ന് പൊലീസ് കണ്ടെത്തി.സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

Read More

എം.വി.ഗോവിന്ദന്റെ പ്രസ്താവനയിൽ വിശദീകരണവുമായി മുഖ്യമന്ത്രി; ആർ.എസ്.എസുമായി ഒരുകാലത്തും സഹകരിച്ചിട്ടില്ല

Suicide

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: