/indian-express-malayalam/media/media_files/uploads/2017/03/child-rape.jpg)
പ്രതീകാത്മക ചിത്രം
കണ്ണൂർ: 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യുവതി അറസ്റ്റിൽ. കണ്ണൂരിലെ തളിപ്പറമ്പിലാണ് സംഭവം. പുളിപറമ്പ് തോട്ടാറമ്പിലെ സ്നേഹ മെർലിൻ എന്ന 23 കാരിയാണ് അറസ്റ്റിലായത്. പോക്സോ വകുപ്പ് ചുമത്തി തളിപ്പറമ്പ് പൊലീസാണ് പ്രതി സ്നേഹയെ കസ്റ്റഡിയിലെടുത്തത്.
12 കാരിയുടെ ബാഗിൽ നിന്ന് അധ്യാപിക ഫോൺ കണ്ടെടുത്തതോടെയാണ് സംഭവം പുറത്തറിയുന്നത്. ഫോൺ പരിശോധിച്ചപ്പോൾ സംശയം തോന്നിയ അധ്യാപിക മാതാപിതാക്കളെയും തുടർന്ന് ചൈൽഡ് ലൈനിലും വിവരം അറിയിക്കുകയായിരുന്നു.
ചൈൽഡ് ലൈൻ കുട്ടിക്ക് നൽകിയ കൗൺസിലിങ്ങിലാണ് പീഡന വിവരം പുറത്തുവന്നത്. തുടർന്ന് പൊലീസിന് വിവരം കൈമാറുകയും കേസെടുക്കുകയുമായിരുന്നു. കഴിഞ്ഞ മാസമായിരുന്നു കേസിന് ആസ്‌പദമായ സംഭവം നടന്നത്. നിരവധി തവണ പ്രതി 12കാരിയെ പീഡിപ്പിച്ചതായാണ് റിപ്പോർട്ട്.
പ്രതിയായ സ്നേഹക്കെതിരെ മുൻപും പീഡന ആരോപണം ഉണ്ടായിട്ടുണ്ടെന്ന് ടിവി ചാനലുകൾ റിപ്പോർട്ട് ചെയ്തു. സിപിഐ നേതാവിനെ ഹെല്‍മറ്റ് കൊണ്ട് ആക്രമിച്ച കേസിലും സ്നേഹ പ്രതിയാണ്.
Read More
- Kochi Drug Case: കഞ്ചാവ്, ഗർഭനിരോധന ഉറകൾ, മദ്യക്കുപ്പികൾ;കളമശേരി ഹോസ്റ്റൽ റെയ്ഡിൽ ഞെട്ടി പോലീസ്
- കൊച്ചിയിൽ കോളേജ് ഹോസ്റ്റലിൽ നിന്ന് പത്ത് കിലോ കഞ്ചാവ് പിടികൂടി; തൂക്കി വിൽപ്പനക്കുള്ള ത്രാസ് അടക്കം കണ്ടെത്തി
- Venjaramoodu Mass Murder Case: മറ്റൊരു പെൺകുട്ടിയെ കൊല്ലാനും അഫാന് ലക്ഷ്യം; രക്ഷപെട്ടത് തലനാരിഴയ്ക്ക്
- ആലപ്പുഴയിൽ അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു; ആത്മഹത്യയെന്ന് സൂചന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.