/indian-express-malayalam/media/media_files/2025/03/11/d3s0udzuwLUJSRz7p4M2.jpg)
അഫാൻ
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ, ബന്ധുവായ മറ്റൊരു പെൺകുട്ടിയെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായി പൊലീസിനോട് പറഞ്ഞെന്ന് റിപ്പോർട്ട്. ബന്ധുവായ പെൺകുട്ടിയെയും പിതൃമാതാവിനെയും കൊലപ്പെടുത്തി സ്വർണം കൈക്കാലാക്കാനായിരുന്നു പ്രതിയുടെ ലക്ഷ്യം.
മാല കടമായി ആവശ്യപ്പെട്ട് അഫാൻ ഈ പെൺകുട്ടിയെ സമീപിച്ചിരുന്നു. ക്ലാസ് കഴിഞ്ഞ് നെടുമങ്ങാട് വഴി വരണമെന്നും പറഞ്ഞിരുന്നു. എന്നാൽ കടം നൽകില്ലെന്ന് പെൺകുട്ടി പറഞ്ഞതോടെ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു. ഇതോടെ, പിതൃമാതാവ് സൽമാ ബീവിയുടെ മാല തട്ടിയെടുക്കാൻ അഫാൻ പദ്ധതിയിടുകയായിരുന്നു എന്നാണ് വിവരം.
അതേസമയം, തനിക്ക് മുൻപത്തെ വരുമാനമില്ലെന്ന് ഭാര്യയോടും മകനോടും പറഞ്ഞിരുന്നെന്ന് അഫാൻറ പിതാവ് അബ്ദുൽ റഹീം പറഞ്ഞു. പണ്ടത്തെപ്പോലെ വരുമാനമില്ലെന്നും അതനുസരിച്ച് ജീവിക്കണമെന്നും ഭാര്യയോടും മകനോടും പറഞ്ഞിരുന്നു. മകന്‍ വഴിതെറ്റിപ്പോകുമെന്ന് താന്‍ കരുതിയിരുന്നില്ലെന്ന് റഹീം ട്വൻറി ഫോർ ന്യൂസിനോട് പറഞ്ഞു.
സംഭവത്തിന് ഒരാഴ്ച മുന്‍പാണ് അഫാന്‍ തന്നോട് സംസാരിച്ചത്. പേരുമലയിലെ വീട് വില്‍ക്കുന്ന കാര്യമുള്‍പ്പടെയാണ് സംസാരിച്ചതെന്നും റഹീം പറഞ്ഞു. വണ്ടി രണ്ടര ലക്ഷം രൂപയ്ക്കാണ് വിറ്റതെന്നാണ് പറഞ്ഞതെന്നും നാല് ലക്ഷം രൂപയ്ക്കാണ് വിറ്റതെന്ന് ഇപ്പോഴാണ് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
സന്തോഷം നിറഞ്ഞ ജീവിതമായിരുന്നു തങ്ങളുടേതെന്നും കൊവിഡിന് ശേഷമാണ് തനിക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ബിസിനസില്‍ നഷ്ടമുണ്ടാവുകയായിരുന്നുവെന്നും എങ്കിലും ചിലവിനുള്ള പണം വീട്ടിലേക്ക് അയച്ചു കൊടുക്കമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. വെഞ്ഞാറമൂട് സെന്‍ട്രല്‍ ബാങ്കിലെ ഒരു അസിസ്റ്റന്റ് മാനേജര്‍ തന്റെ കുടുംബത്തെ നിരന്തരം പണത്തിന്റെ പേരില്‍ ബുദ്ധിമുട്ടിച്ചിരുന്നെന്ന് റഹീം പറയുന്നു.
Read More
- ആലപ്പുഴയിൽ അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു; ആത്മഹത്യയെന്ന് സൂചന
- അമേരിക്കയിലെ 'മോസ്റ്റ് വാണ്ടഡ് ക്രിമിനൽ' കേരളത്തിൽ പിടിയിൽ
- Viral Meningits: കളമശ്ശേരിയിൽ മസ്തിഷ്കജ്വരം ബാധിച്ച കുട്ടികളുടെ ആരോഗ്യനില തൃപ്തികരം
- കെ.കെ. കൊച്ച് ഇനി ഓർമ
- പനി ബാധിച്ച കുഞ്ഞിന് നൽകിയത് മൂന്ന് മടങ്ങ് ഡോസ് കൂടിയ മരുന്ന്; കുഞ്ഞ് ഗുരുതരാവസ്ഥയിൽ
- Venjaramoodu Mass Murder Case: വെഞ്ഞാറമൂട് കൂട്ടക്കൊല;വരുമാനമില്ല, അതനുസരിച്ച് ജീവിക്കണമെന്ന് കുടുംബത്തെ അറിയിച്ചുന്നു:അബ്ദുൽ റഹീം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us