scorecardresearch

അമേരിക്കയിലെ 'മോസ്റ്റ് വാണ്ടഡ് ക്രിമിനൽ' കേരളത്തിൽ പിടിയിൽ

അലക്‌സേജ് ബെസിയോക്കോവിനെ സിബിഐയും കേരള പൊലീസും ചേർന്ന് തിരുവനന്തപുരത്ത് നിന്നാണ് പിടികൂടിയത്.2022 ഏപ്രിലിൽ അമേരിക്ക പ്രതിക്കെതിരെ വിലക്ക് ഏർപ്പെടുത്തിയിരുന്നു

അലക്‌സേജ് ബെസിയോക്കോവിനെ സിബിഐയും കേരള പൊലീസും ചേർന്ന് തിരുവനന്തപുരത്ത് നിന്നാണ് പിടികൂടിയത്.2022 ഏപ്രിലിൽ അമേരിക്ക പ്രതിക്കെതിരെ വിലക്ക് ഏർപ്പെടുത്തിയിരുന്നു

author-image
WebDesk
New Update
Cripto fraud

പിടിയിലായ അലക്‌സേജ് ബെസിയോക്കോവ്

തിരുവനന്തപുരം: വമ്പൻ ക്രിപ്‌റ്റോ കറൻസി തട്ടിപ്പിൽ അമേരിക്ക തിരയുന്ന ലിത്വാനിയൻ സ്വദേശി കേരളത്തിൽ അറസ്റ്റിൽ. അലക്‌സേജ് ബെസിയോക്കോവിനെ സിബിഐയും കേരള പൊലീസും ചേർന്ന് തിരുവനന്തപുരത്ത് നിന്നാണ് പിടികൂടിയത്.

റാൻസംവെയർ, കമ്പ്യൂട്ടർ ഹാക്കിങ്, മയക്കുമരുന്ന് ഇടപാടുകൾ തുടങ്ങിയ ക്രിമിനൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം വെളുപ്പിക്കുന്നതിനായി 'ഗാരന്റക്‌സ്' എന്ന പേരിൽ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ച് നടത്തി വരികയായിരുന്നു പ്രതി. ഇന്ത്യ വിടാൻ പദ്ധതിയിടുമ്പോഴാണ് ബെസിയോക്കോവിനെ അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Advertisment

കഴിഞ്ഞ ആറുവർഷം ഗാരന്റക്‌സിനെ നിയന്ത്രിച്ചിരുന്നത് ബെസിയോക്കോവ് ആണ് എന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ രേഖകളിൽ പറയുന്നു. ക്രിപ്റ്റോ കറൻസിയിലുള്ള കുറഞ്ഞത് 9600 കോടി ഡോളർ ഇടപാടുകളാണ് ഗാരന്റക്‌സിനെ ഉപയോഗിച്ച് വെളുപ്പിച്ചത്. ഭീകര സംഘടനകൾ ഉൾപ്പെടെ അന്തർദേശീയ ക്രിമിനൽ സംഘടനകളുടെ കള്ളപ്പണ ഇടപാടുകളാണ് ഇത്തരത്തിൽ നിയമവിരുദ്ധമായി വെളുപ്പിച്ചത്.

ക്രിമിനൽ ഇടപാടുകളിലൂടെ ഗാരന്റക്‌സിന് കോടിക്കണക്കിന് രൂപയാണ് വരുമാനമായി ലഭിച്ചത്. കൂടാതെ ഹാക്കിങ്, റാൻസംവെയർ, തീവ്രവാദം, മയക്കുമരുന്ന് കടത്ത് എന്നിവയുൾപ്പെടെയുള്ള വിവിധ കുറ്റകൃത്യങ്ങൾക്ക് ഇത് ഉപയോഗിച്ചതായും അമേരിക്കൻ രേഖയിൽ പറയുന്നു.

ഗാരന്റക്സിന്റെ സാങ്കേതിക അഡ്മിനിസ്ട്രേറ്ററായിരുന്നു ബെസിയോക്കോവ്. പ്ലാറ്റ്‌ഫോമിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതും ഇടപാടുകൾ അവലോകനം ചെയ്തതും പ്രതി ആയിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ നടത്താനുള്ള ഗൂഢാലോചന അടക്കം നിരവധി കുറ്റങ്ങൾ പ്രതിക്ക് മേൽ അമേരിക്ക ചുമത്തിയിരുന്നു. ഇതിന് പിന്നാലെ പ്രതിക്കെതിരെ അന്വേഷണം നടത്തുന്നതിനിടെയാണ് തിരുവനന്തപുരത്ത് നിന്ന് പിടിയിലായത്.

Advertisment

2022 ഏപ്രിലിൽ അമേരിക്ക പ്രതിക്കെതിരെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈ ആഴ്ച ആദ്യമാണ് പ്രതിയെ പിടികൂടുന്നതിന് സഹായം തേടി അമേരിക്കയിൽ നിന്ന് വിദേശകാര്യ മന്ത്രാലയത്തിന് താൽക്കാലിക അറസ്റ്റ് വാറണ്ട് ലഭിച്ചത്. 

തിരുവനന്തപുരം: വമ്പൻ ക്രിപ്‌റ്റോ കറൻസി തട്ടിപ്പിൽ അമേരിക്ക തിരയുന്ന ലിത്വാനിയൻ സ്വദേശി കേരളത്തിൽ അറസ്റ്റിൽ. അലക്‌സേജ് ബെസിയോക്കോവിനെ സിബിഐയും കേരള പൊലീസും ചേർന്ന് തിരുവനന്തപുരത്ത് നിന്നാണ് പിടികൂടിയത്. റാൻസംവെയർ, കമ്പ്യൂട്ടർ ഹാക്കിങ്, മയക്കുമരുന്ന് ഇടപാടുകൾ തുടങ്ങിയ ക്രിമിനൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം വെളുപ്പിക്കുന്നതിനായി 'ഗാരന്റക്‌സ്' എന്ന പേരിൽ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ച് നടത്തി വരികയായിരുന്നു പ്രതി. ഇന്ത്യ വിടാൻ പദ്ധതിയിടുമ്പോഴാണ് ബെസിയോക്കോവിനെ അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞ ആറുവർഷം ഗാരന്റക്‌സിനെ നിയന്ത്രിച്ചിരുന്നത് ബെസിയോക്കോവ് ആണ് എന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ രേഖകളിൽ പറയുന്നു. ക്രിപ്റ്റോ കറൻസിയിലുള്ള കുറഞ്ഞത് 9600 കോടി ഡോളർ ഇടപാടുകളാണ് ഗാരന്റക്‌സിനെ ഉപയോഗിച്ച് വെളുപ്പിച്ചത്. ഭീകര സംഘടനകൾ ഉൾപ്പെടെ അന്തർദേശീയ ക്രിമിനൽ സംഘടനകളുടെ കള്ളപ്പണ ഇടപാടുകളാണ് ഇത്തരത്തിൽ നിയമവിരുദ്ധമായി വെളുപ്പിച്ചത്.

ക്രിമിനൽ ഇടപാടുകളിലൂടെ ഗാരന്റക്‌സിന് കോടിക്കണക്കിന് രൂപയാണ് വരുമാനമായി ലഭിച്ചത്. കൂടാതെ ഹാക്കിങ്, റാൻസംവെയർ, തീവ്രവാദം, മയക്കുമരുന്ന് കടത്ത് എന്നിവയുൾപ്പെടെയുള്ള വിവിധ കുറ്റകൃത്യങ്ങൾക്ക് ഇത് ഉപയോഗിച്ചതായും അമേരിക്കൻ രേഖയിൽ പറയുന്നു.

ഗാരന്റക്സിന്റെ സാങ്കേതിക അഡ്മിനിസ്ട്രേറ്ററായിരുന്നു ബെസിയോക്കോവ്. പ്ലാറ്റ്‌ഫോമിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതും ഇടപാടുകൾ അവലോകനം ചെയ്തതും പ്രതി ആയിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ നടത്താനുള്ള ഗൂഢാലോചന അടക്കം നിരവധി കുറ്റങ്ങൾ പ്രതിക്ക് മേൽ അമേരിക്ക ചുമത്തിയിരുന്നു. ഇതിന് പിന്നാലെ പ്രതിക്കെതിരെ അന്വേഷണം നടത്തുന്നതിനിടെയാണ് തിരുവനന്തപുരത്ത് നിന്ന് പിടിയിലായത്.

2022 ഏപ്രിലിൽ അമേരിക്ക പ്രതിക്കെതിരെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈ ആഴ്ച ആദ്യമാണ് പ്രതിയെ പിടികൂടുന്നതിന് സഹായം തേടി അമേരിക്കയിൽ നിന്ന് വിദേശകാര്യ മന്ത്രാലയത്തിന് താൽക്കാലിക അറസ്റ്റ് വാറണ്ട് ലഭിച്ചത്. ഇതിനെത്തുടർന്നാണ് സിബിഐയും കേരള പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരത്തെ വർക്കലയിൽ നിന്ന്  ബെസിയോക്കോവിനെ അറസ്റ്റ് ചെയ്തത്.വർക്കലയിലെ ഒരു ഹോം സ്റ്റേയിൽ കുടുംബത്തിനൊപ്പമായിരുന്നു ഇയാളുടെ താമസം. 

Read More

Cryptocurrency Cbi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: