scorecardresearch

ആലപ്പുഴയിൽ അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു; ആത്മഹത്യയെന്ന് സൂചന

തകഴി റെയില്‍വേ ക്രോസിനു സമീപത്തുവച്ച് ഇരുവരും ട്രെയിനിനു മുന്നിലേക്ക് ചാടുകയായിരുന്നു എന്നാണ് വിവരം

തകഴി റെയില്‍വേ ക്രോസിനു സമീപത്തുവച്ച് ഇരുവരും ട്രെയിനിനു മുന്നിലേക്ക് ചാടുകയായിരുന്നു എന്നാണ് വിവരം

author-image
WebDesk
New Update
suicide

പ്രതീകാത്മക ചിത്രം

ആലപ്പുഴ: തകഴിയിൽ അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു. കേളമംഗലം സ്വദേശിനി പ്രിയയും (35), പത്താം ക്ലാസ് വിദ്യാർത്ഥിനിയായ മകളും ആണ് മരിച്ചത്. തകഴി റെയില്‍വേ ക്രോസിനു സമീപത്തു വച്ച് ഇരുവരും ട്രെയിനിനു മുന്നിലേക്ക് ചാടുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

Advertisment

ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. സ്‌കൂട്ടറില്‍ എത്തിയ ഇരുവരും വാഹനം റോഡില്‍വെച്ച ശേഷം പാളത്തിൽ കയറി നിൽക്കുകയായിരുന്നു. ആലപ്പുഴ-കൊല്ലം പാസഞ്ചര്‍ ട്രെയിനാണ് ഇരുവരെയും തട്ടിയത്. തകഴി ആശുപത്രി ലെവല്‍ ക്രോസിന് സമീപത്തായിരുന്നു സംഭവം. 

മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമാകാനുണ്ട്. അതേസമയം, തിരുവനന്തപുരത്തെ വര്‍ക്കലയില്‍ രണ്ടു സ്ത്രീകള്‍ ട്രെയിന്‍ തട്ടി മരിച്ചു. കുമാരി, അമ്മു എന്നിവരാണ് മരിച്ചത്. അയന്തി പാലത്തിന് സമീപമായിരുന്നു അപകടം. കുമാരിയുടെ സഹോദരിയുടെ മകളാണ് മരിച്ച അമ്മു. അയന്തി വലിയമേലേതില്‍ ക്ഷേത്രത്തില്‍ പൊങ്കാല ചടങ്ങുകള്‍ക്ക് പോകുമ്പോഴായിരുന്നു അപകടം.

ശ്രദ്ധിക്കു

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തിനായി വിളിക്കൂ: Pratheeksha: 0484 2448830; Roshni: 040 790 4646, Aasra: 022 2754 6669 and Sanjivini: 011-24311918

Read More

Advertisment
Train Alappuzha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: