/indian-express-malayalam/media/media_files/2025/03/14/5ojtSwh3PT8S3DMhcMJL.jpg)
കളമശേരി ഹോസ്റ്റൽ റെയ്ഡിൽ ഞെട്ടി പോലീസ്
Kalamassery marijuana case കൊച്ചി:കളമശേരി സർക്കാർ പോളിടെക്നിക് കോളേജ് മെൻസ് ഹോസ്റ്റലിൽ റെയ്ഡിനെത്തിയ പോലീസ് സംഘം കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ. ഹോസ്റ്റലിൽ വിദ്യാർഥികൾക്കിടയിൽ കഞ്ചാവ് ഉപയോഗമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് ഹോസ്റ്റലിൽ റെയ്ഡിനെത്തിയത്. എന്നാൽ ഇത്രയധികം കഞ്ചാവ് ശേഖരം ഹോസ്റ്റലിൽ ഉണ്ടാകുമെന്ന് പോലീസ് പ്രതീക്ഷിച്ചില്ല. ഇതിനുപുറമേ ത്രാസും കണ്ടെത്തിയതോടെ ഹോസ്റ്റൽ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ടെന്ന നിഗമനത്തിൽ പോലീസ് എത്തിചേർന്നു.
ഹോളി ആഘോഷത്തിനായി എത്തിച്ച രണ്ട് കിലോഗ്രാം കഞ്ചാവാണ് കളമശ്ശേരി പോലീസും ഡാന്‍സാഫ് ടീമും ചേർന്ന് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ഹോസ്റ്റൽ മുറിയിലെ ഷെൽഫിൽ പോളിത്തീൻ ബാഗിൽ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു കഞ്ചാവ്. ഇതിനുപുറമേ ഹോസ്റ്റൽ മുറികളിൽ നിന്ന് മദ്യക്കുപ്പികളും പോലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി.
ഉറവിടം കണ്ടെത്തണം
ഹോളി ആഘോഷത്തിനായി വൻതോതിൽ കഞ്ചാവ് എത്തിച്ചിട്ടുണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധനക്കെത്തിയത്. രാത്രി ഒൻപത് മണിയോടെ ആരംഭിച്ച മിന്നൽ പരിശോധന പുലർച്ചെ നാല് മണിയോടെയാണ് അവസാനിച്ചത്.
പോളിടെക്‌നിക്കിലെ വിദ്യാര്‍ഥികളെ മാത്രം ലക്ഷ്യം വെച്ചാണോ കഞ്ചാവ് എത്തിച്ചത് എന്നതടക്കം അന്വേഷിക്കേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു. പോളിടെക്‌നിക് നില്‍ക്കുന്ന എച്ച്എംടി ജംഗ്ഷ്‌നിലും പരിസര പ്രദേശങ്ങളിലുമായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ട്. ഇവിടെയുള്ള വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ടാണോ ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചത് എന്നടക്കം അന്വേഷിക്കേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു.
കളമശേരിയിൽ വ്യാഴാഴ്ച നടന്ന റെയ്ഡിൽ മൂന്ന് വിദ്യാർഥികളാണ് അറസ്റ്റിലായത്. രണ്ട് വിദ്യാർഥികൾ ഓടി രക്ഷപ്പെട്ടെന്നും പോലീസ് പറഞ്ഞു. ഇവർക്കുവേണ്ടിയുള്ള തിരച്ചിൽ നടത്തിവരികയാണെന്ന് റെയ്ഡിന് നേതൃത്വം നൽകിയ കൊച്ചി നർക്കോട്ടിക് സെൽ എസിപി അബ്ദുൽസലാം പറഞ്ഞു.
Read More
- കൊച്ചിയിൽ കോളേജ് ഹോസ്റ്റലിൽ നിന്ന് പത്ത് കിലോ കഞ്ചാവ് പിടികൂടി; തൂക്കി വിൽപ്പനക്കുള്ള ത്രാസ് അടക്കം കണ്ടെത്തി
- Venjaramoodu Mass Murder Case: മറ്റൊരു പെൺകുട്ടിയെ കൊല്ലാനും അഫാന് ലക്ഷ്യം; രക്ഷപെട്ടത് തലനാരിഴയ്ക്ക്
- ആലപ്പുഴയിൽ അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു; ആത്മഹത്യയെന്ന് സൂചന
- അമേരിക്കയിലെ 'മോസ്റ്റ് വാണ്ടഡ് ക്രിമിനൽ' കേരളത്തിൽ പിടിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.