/indian-express-malayalam/media/media_files/2025/04/07/Pa04yUuZ7sZYCXeg6Czt.jpg)
കൊല്ലപ്പെട്ട അലൻ
പാലക്കാട്: പാലക്കാട് മുണ്ടുരിൽ ഞായറാഴ്ച രാത്രിയുണ്ടായ കാട്ടാനയക്രമണത്തിൽ 24-കാരൻ കൊല്ലപ്പെടുന്നത് വീട്ടിലെത്താൻ നൂറ് മീറ്റർ മാത്രം ബാക്കിനിൽക്കെ. പുതുപ്പരിയാരത്തുള്ള അലന്റെ സഹോദരിയുടെ വീട്ടിൽ പോയ അമ്മയെ ബസ് സ്‌റ്റോപ്പിൽ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരുന്നതിനിടയിലാണ് കാട്ടാന ആക്രമിക്കുന്നത്.
ഞായറാഴ്ച പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. അതിനാൽ, വഴിവിളക്കിന്റെ അരണ്ടവെളിച്ചം മാത്രമാണ് ഉണ്ടായിരുന്നത്. അലനും അമ്മ വിജിയ്ക്കും നേരെ പാഞ്ഞെടുത്ത കാട്ടാനയെ ഇരുവരും കണ്ടില്ല.
മുണ്ടുർ കണ്ണാടംചോലയിലെ വീട്ടിലേക്ക് നടന്നുവരുന്നതിനിടയിൽ പിന്നിലൂടെ ഓടിയെത്തിയ കാട്ടാന ഇരുവരെയും ആക്രമിക്കുകയായിരുന്നു.നിലത്തുവീണ അലനെ ആന ചവിട്ടെയെന്നാണ് വിവരം.പരിക്കേറ്റ കിടന്ന് വിജി ഫോണിൽ ബന്ധുക്കളെ വിവരം വിളിച്ചറിയിക്കുകയായിരുന്നു. ആളുകൾ ഓടിയെത്തുമ്പോൾ ഇരുവരും നിലത്തുകിടന്ന് പിടയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. വാരിയെല്ലിന് ഉൾപ്പടെ ഗുരുതര പരിക്കേറ്റ വിജി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഇന്ന് ഹർത്താൽ
അലൻറെ പോസ്റ്റ്‌മോർട്ടം ഇന്ന് നടത്തും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മാതാവ് വിജി പരിക്കുകളോടെ തൃശൂർ മെഡിക്കൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ പ്രതിഷേധിച്ച് മുണ്ടൂർ പഞ്ചായത്തിൽ ഇന്ന് സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തു. ബിജെപിയുടെ നേതൃത്വത്തിൽ ഡിഎഫ്ഒ ഓഫീസ് മാർച്ചും നടത്തും.
മുണ്ടൂരിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാനകൾ. ഇതേ കാട്ടാനക്കൂട്ടത്തിന് മുന്നിലാണ് അലനും അമ്മ വിജിയും ഇന്നലെ പെട്ടത്. അലൻറെ സംസ്കാരം ചൊവ്വാഴ്ച നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി
അലൻറെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. സംഭവത്തിൽ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡനും ജില്ലാ കലക്ടർക്കും മന്ത്രി നിർദേശം നൽകി. പ്രദേശത്ത് നിലയുറപ്പിച്ച കാട്ടാനകളെ ഉൾക്കാട്ടിലേക്ക് തുരത്താൻ കൂടുതൽ ആർആർടി അംഗങ്ങളെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, പ്രദേശത്ത് വനം വകുപ്പിൻറെ പട്രോളിങ് കാര്യക്ഷമമല്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു.
Read More
- Elephant Attack: വീണ്ടും കാട്ടാനയക്രമണം; യുവാവിന് ദാരൂണാന്ത്യം, ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് ഗുരുതര പരിക്ക്
- CPM Party Congress: പിണറായി വിജയൻ നയിക്കും; നയം വ്യക്തമാക്കി എം.എ ബേബി
- CPM Party Congress : സിപിഎം പാർട്ടി കോൺഗ്രസ്; പ്രകാശ് കാരാട്ടും ബൃന്ദ കാരാട്ടും പിബിയിൽ നിന്ന് ഒഴിഞ്ഞു, എട്ട് പുതുമുഖങ്ങൾ
- CPM Party Congress: സിപിഎം പാർട്ടി കോൺഗ്രസിൽ അസാധാരണ നീക്കം; പാനലിനെതിരെ മത്സരിച്ച് ഡി.എൽ.കരാഡ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.