scorecardresearch

വൈ -ഫൈ, എൽഇടി ടിവി; അടിമുടി മാറാനൊരുങ്ങി കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകൾ

കുടൂതൽ ദീർഘദൂര യാത്രക്കാരെ സ്വിഫ്റ്റ് ബസുകളിലേക്ക് ആകർഷിക്കുന്നതിന് വേണ്ടിയാണ് കെഎസ്ആർടിസിയുടെ പുതിയ പദ്ധതി

കുടൂതൽ ദീർഘദൂര യാത്രക്കാരെ സ്വിഫ്റ്റ് ബസുകളിലേക്ക് ആകർഷിക്കുന്നതിന് വേണ്ടിയാണ് കെഎസ്ആർടിസിയുടെ പുതിയ പദ്ധതി

author-image
WebDesk
New Update
ksrtc

അടിമുടി മാറാനൊരുങ്ങി കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകൾ

കൊച്ചി: കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളിലെ ദീർഘദൂര യാത്രയിലെ വിരസതയകറ്റാൻ നടപടികളുമായി അധികൃതർ. ബസുകളിൽ എൽഇഡി ടിവികളും വൈഫൈ സംവിധാനവും സ്ഥാപിക്കാനാണ് കെഎസ്ആർടിസി തയ്യാറെടുക്കുന്നത്. കുടൂതൽ ദീർഘദൂര യാത്രക്കാരെ സ്വിഫ്റ്റ് ബസുകളിലേക്ക് ആകർഷിക്കുന്നതിന് വേണ്ടിയാണ് കെഎസ്ആർടിസിയുടെ പുതിയ പദ്ധതി.

Advertisment

 ഡ്രൈവർ കാബിന് പിന്നിൽ സ്ഥാപിക്കുന്ന 28 ഇഞ്ച് എൽഇഡി ടിവികളിലൂടെയാകും പ്രദർശനം. ദീർഘദൂര സ്വിഫ്റ്റ് ബസുകളിലെ യാത്ര വിനോദ അനുഭവമാകുക എന്നതോടൊപ്പം, സർവീസ് ഇതര വരുമാന വർധന കൂടി ലക്ഷ്യമിട്ടാണ് കെഎസ്ആർടിസിയുടെ നടപടി.

സ്വിഫ്റ്റ് ബസുകളിൽ, പ്രത്യേകിച്ച് സൂപ്പർ ഫാസ്റ്റ്, ഉയർന്ന ക്ലാസ് ബസുകളിൽ ഘടിപ്പിച്ചിരിക്കുന്ന സ്‌ക്രീനുകളിലൂടെ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതു വഴി കൂടുതൽ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവഴി നഷ്ടത്തിലായ കെഎസ്ആർടിസിക്ക് കൂടുതൽ സഹായകവുമാകും. യാത്രയ്ക്കിടെ, യാത്രക്കാർക്ക് സൗജന്യ വൈ-ഫൈ സുരക്ഷിതമായി ലഭിക്കുകയും ചെയ്യും.

തിരുവനന്തപുരം നഗരത്തിൽ സർവീസ് നടത്തുന്ന സ്വിഫ്റ്റ് ഇലക്ട്രിക് ബസുകളിൽ എൽഇഡി ടിവികൾ ഇതിനോടകം പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കുന്നുണ്ട്. സൗജന്യ വൈഫൈ സേവനങ്ങൾ ആദ്യം 13 പ്രീമിയം എസി സൂപ്പർ ഫാസ്റ്റ് ബസുകളിലാണ് അവതരിപ്പിക്കുക, തുടർന്ന് മറ്റ് ഉയർന്ന ക്ലാസ് ബസുകളിലേക്ക് വ്യാപിപ്പിക്കുമെന്നും കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി.

Read More

Advertisment

Ksrtc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: