scorecardresearch

ആരാണ് ഉത്തരവാദി? ജോയിയുടെ മരണത്തിൽ നിലയ്ക്കാതെ വാക്പോര്

ഒരു ദുരന്തം ഉണ്ടാകുമ്പോള്‍ അതിലെ രാഷ്ട്രീയ ലാഭം കണ്ട് ചാടി വീഴുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതാണോ എന്ന് എല്ലാവരും ചിന്തിക്കണമെന്നും പ്രതിപക്ഷത്തെ ഉന്നം വെച്ചുകൊണ്ട് മന്ത്രി എം.ബി രാജേഷ് പറഞ്ഞു

ഒരു ദുരന്തം ഉണ്ടാകുമ്പോള്‍ അതിലെ രാഷ്ട്രീയ ലാഭം കണ്ട് ചാടി വീഴുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതാണോ എന്ന് എല്ലാവരും ചിന്തിക്കണമെന്നും പ്രതിപക്ഷത്തെ ഉന്നം വെച്ചുകൊണ്ട് മന്ത്രി എം.ബി രാജേഷ് പറഞ്ഞു

author-image
WebDesk
New Update
Joy | Amayizhanjan Accident

ജോയിയെ കാണാതായ സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനമായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്നലെ നടത്തിയത്

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ വീണ് മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ മരണത്തിൽ ഭരണ പ്രതിപക്ഷ കക്ഷികൾ തമ്മിലുള്ള വാക് പോര് തുടരുന്നു. ജോയിയ്ക്കായുള്ള തിരച്ചിൽ നടക്കുന്ന സമയത്ത് പോലും വിഷയത്തിൽ രാഷ്ട്രീയ ലാഭം നേടാനാണ് പ്രതിപക്ഷ നേതാവ് ശ്രമിച്ചതെന്നുള്ള വിമർശനമാണ് ഏറ്റവുമൊടുവിലായി തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ് നടത്തിയിരിക്കുന്നത്. ഒരു ദുരന്തം ഉണ്ടാകുമ്പോള്‍ അതിലെ രാഷ്ട്രീയ ലാഭം കണ്ട് ചാടി വീഴുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതാണോ എന്ന് എല്ലാവരും ചിന്തിക്കണമെന്നും പ്രതിപക്ഷത്തെ ഉന്നം വെച്ചുകൊണ്ട് മന്ത്രി പറഞ്ഞു. 

Advertisment

ജോയിയെ കാണാതായ സമയം മുതൽ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനും ആളിനെ കണ്ടെത്താനുമായിരുന്നു സര്‍ക്കാരിന്റെ ശ്രമങ്ങൾ. അതേ സമയം പ്രതിപക്ഷ നേതാവടക്കം ഇക്കാര്യത്തിൽ തുടക്കം മുതലേ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് നടത്തിയത്. അപകടത്തില്‍പ്പെട്ടയാളെ കിട്ടുന്നത് വരെ കാത്തിരിക്കാനുള്ള വിവേകം പോലും പ്രതിപക്ഷ നേതാവ് കാണിച്ചില്ലെന്നും മന്ത്രി വിമർശിച്ചു. ഈ സന്ദര്‍ഭം ആരെയും പഴി ചാരാന്‍ ഉള്ളതായിരുന്നില്ലെന്നും സര്‍ക്കാര്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്നും എം.ബി രാജേഷ് വ്യക്തമാക്കി. 

ജോയിയെ കാണാതായ സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനമായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്നലെ നടത്തിയത്. തോട്ടിലെ മാലിന്യ നീക്കത്തിന് ഒരു മനുഷ്യന്റെ തിരോധാനം വേണ്ടിവന്നുവെന്ന് വി ഡി സതീശന്‍ പറഞ്ഞു. ജോയിയെ കാണാതായ സംഭവം തീര്‍ത്തും ദൗര്‍ഭാഗ്യകരമാണെന്നും മഴക്കാല ശുചീകരണ പ്രവര്‍ത്തനം നടത്താത്ത നടപടിക്കെതിരെ പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചപ്പോൾ തദ്ദേശമന്ത്രി ഉള്‍പ്പെടെയുള്ളവർ പരിഹസിച്ച് തള്ളുകയാണുണ്ടായതെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ കുറ്റപ്പെടുത്തൽ. ഈ പരാമർശങ്ങൾക്കതിരായാണ് ഇന്ന് എം ബി രാജേഷ് പ്രതികരിച്ചിരിക്കുന്നത്. 

വിഷയത്തിൽ മേയർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപിയും രംഗത്തെത്തി. ആമയിഴഞ്ചാൻ തോട്ടിൽ വീണ് മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ മരണത്തിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ കേസെടുക്കണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ജോയിയുടെ മരണം അതി ദാരുണമായ സംഭവമാണ്. ഭരണകൂടത്തിന്റെ പിടിപ്പുകേടിന്റെ ഇരയാണ് ജോയിയെന്നും മനഃപൂർവ്വമായ നരഹത്യയാണിതെന്നും സുരേന്ദ്രൻ വിമർശിച്ചു. ഭരണകൂടത്തിന്‍റെ പിടിപ്പുകേടിന്റെയും കെടുകാര്യസ്ഥതയുടേയും ഇരയാണ് ജോയി. അതുകൊണ്ടുതന്നെ മേയർക്കെതിരെ കേസെടുക്കണം. വിഷയത്തിൽ റെയിൽവേയെ പഴിചാരി ഒളിച്ചോടാനാണ് കോർപറേഷൻ ശ്രമിക്കുന്നതെന്നും മനഃപൂർവമായ നരഹത്യക്ക് മേയർക്കും ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കണമെന്നുംകെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. 

Advertisment

അതേ സമയം ജോയിയുടെ മരണത്തിൽ റെയിൽവേയെ കുറ്റപ്പെടുത്തിക്കൊണ്ടാണ് മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തിയത്. ജോയിയുടെ മരണത്തിന് ഉത്തരവാദി ഇന്ത്യൻ റെയിൽവേയാണെന്ന് മന്ത്രി വി ശിവൻകുട്ടി. റെയിൽവേ ലൈനുകൾക്കടിയിലൂടെയാണ് ആമയിഴഞ്ചാൻ തോട് കടന്നു പോകുന്നത്. എന്നാൽ റെയിൽവേ ഒന്നും ചെയ്യാൻ സമ്മതിക്കില്ല. 1995-ൽ താന്‍ തിരുവനന്തപുരം മേയറായിരുന്നപ്പോൾ ഏറെ ശ്രമിച്ചതാണ്, അവർ സമ്മതിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ട്രെയിനിൽ നിന്നുള്ള എല്ലാ മാലിന്യങ്ങളും ആമയിഴഞ്ചാൻ തോട്ടിലാണ് നിക്ഷേപിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. 

തിരുവനന്തപുരം കോർപ്പറേഷനിലെ താൽക്കാലിക ജീവനക്കാരനായ 42കാരനായ ജോയിയടക്കം നാല് പേരാണ് ശുചീകരണത്തിനായി ശനിയാഴ്ച ആമയിഴഞ്ചാൻ തോട്ടിലിറങ്ങിയത്. തോട്ടിൽ വീണയുടനെ സഹ തൊഴിലാളികൾ ഇദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തോട്ടിലെ ഒഴുക്കിൽപ്പെട്ട് പോയെന്നാണ് നിഗമനം. പോലീസും ഫയർഫോഴ്‌സും ചേർന്ന രക്ഷാദൗത്യം ആരംഭിച്ചെങ്കിലും കനാലിലുള്ളിലെ മാലിന്യം രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുകയായിരുന്നു. 

തുടർന്ന് സ്‌കൂബാ സംഘം ടണലിനുള്ളിൽ ഇറങ്ങി പരിശോധിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ഇതേ തുടർന്ന് രക്ഷാദൗത്യത്തിനായി നാവിക സേനയുടെ സഹായം തേടി. എറണാകുളത്ത് നിന്നെത്തിയ അഞ്ചംഗ നാവികസംഘം തിങ്കളാഴ്ച രാവിലെ 6.30 മുതൽ പരിശോധന നടത്തുന്നതിനിടയിലാണ് കനാലിന്റെ മറ്റൊരുഭാഗത്ത് മൃതദേഹം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് അധികൃതർ സ്ഥലത്തെത്തി മൃതദേഹം ജോയിയുടേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മാരായിമുട്ടത്തെ വീട്ടിലെത്തിച്ച ജോയിയുടെ മൃതദേഹം സംസ്ക്കരിച്ചു.

Read More

Mb Rajesh Vd Satheeshan Kerala News K Surendran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: