scorecardresearch

വയനാട് ദുരന്തം; സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

സംസ്ഥാനത്ത് പരിസ്ഥിതി ഓഡിറ്റിംഗും ജിയോ മാപ്പിംഗും നടത്തിയിട്ടുണ്ടോ എന്ന് കോടതി ആരാഞ്ഞു.ദുരന്തത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ഡിവിഷൻ ബഞ്ചിന്റെ ചോദ്യം.

സംസ്ഥാനത്ത് പരിസ്ഥിതി ഓഡിറ്റിംഗും ജിയോ മാപ്പിംഗും നടത്തിയിട്ടുണ്ടോ എന്ന് കോടതി ആരാഞ്ഞു.ദുരന്തത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ഡിവിഷൻ ബഞ്ചിന്റെ ചോദ്യം.

author-image
WebDesk
New Update
High Court , Kerala High Court

ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, വിഎം ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്

കൊച്ചി:വയനാട് ദുരന്തത്തിൽ സർക്കാരിനോട് ചോദ്യങ്ങൾ ഉന്നയിച്ച് ഹൈക്കോടതി.സംസ്ഥാനത്ത് പരിസ്ഥിതി ഓഡിറ്റിംഗും ജിയോ മാപ്പിംഗും നടത്തിയിട്ടുണ്ടോ എന്ന് കോടതി ആരാഞ്ഞു.ദുരന്തത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ഡിവിഷൻ ബഞ്ചിന്റെ ചോദ്യം.നിയമങ്ങൾ ഉണ്ടെങ്കിലും ആസൂത്രണമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.ഉരുൾപൊട്ടലിൽ ഏറ്റവും പുതിയ വിവരങ്ങൾ ഉൾപ്പെടുത്തി റിപ്പോർട് നൽകാൻ കോടതി.

Advertisment

സർക്കാരിനോട് നിർദേശിച്ചു.റിപ്പോർട്ടുകൾ ശാസത്രീയമായി പരിശോധിച്ച ശേഷം സർക്കാർ നയങ്ങളിൽ മാറ്റം വേണമോയെന്ന് കോടതി പരിശോധിക്കും 
പന്ത്രണ്ട് ജില്ലകൾ ഉരുൾപ്പൊട്ടൽ സാധ്യതയുള്ളവയെന്ന് സർക്കാർ അറിയിച്ചു.കേസിൽ കോടതിയെ സഹായിക്കാൻ സീനിയർ അഭിഭാഷകൻ രഞ്ജിത്ത് തമ്പാനെ അമിക്കസ്‌ക്യൂറിയായി നിയമിച്ചു. കേസിൽ കേന്ദ്രസർക്കാരിനെയും ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ അടക്കം സ്ഥാപനങ്ങളെയും കേസിൽ കക്ഷി ചേർത്തു.വിഷയത്തിൽ സദുദ്ദേശത്തോടെയുള്ള  സമീപനമാണ് വേണ്ടതെന്ന് കോടതി ചുണ്ടിക്കാട്ടി.

കേസ് അടുത്ത വെള്ളിയാഴ്ച പരിഗണിക്കും.ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, വിഎം ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.മാധ്യമ വാർത്തകളുടെയും ഹൈക്കോടതിക്ക് ലഭിച്ച കത്തിന്റെയും അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തത്. 

Read More

Advertisment

Kerala High Court Wayanad Landslide kerala highcourt

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: