/indian-express-malayalam/media/media_files/xYsWJOJ9j4CMNKcOHCnT.jpg)
സർവീസ് സംഘടനകളുടെ യോഗത്തിലാണ് മുഖ്യമന്ത്രി നിർദേശം മുന്നോട്ടുവെച്ചത്
തിരുവനന്തപുരം: ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ വയനാടിനെ വീണ്ടെടുക്കാൻ സാലറി ചലഞ്ച് നിർദേശവുമായി സംസ്ഥാന സർക്കാർ.വയനാടിന്റെ പുനർ നിർമാണത്തിനായാണ് സർക്കാർ വീണ്ടും സാലറി ചലഞ്ച് നിർദേശം മുന്നോട്ടുവെച്ചത്.പുനരധിവാസത്തിന് വേണ്ടി ശമ്പളത്തിൽ നിന്ന് വിഹിതം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. സർവീസ് സംഘടനകളുടെ യോഗത്തിലാണ് മുഖ്യമന്ത്രി നിർദേശം മുന്നോട്ടുവെച്ചത്.
10 ദിവസത്തെ ശമ്പളം നൽകാമോ എന്നാണ് മുഖ്യമന്ത്രി യോഗത്തിൽ ചോദിച്ചത്. ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ പുനരധിവാസത്തിന് വേണ്ടി 1000 കോടി എങ്കിലും വരുമെന്നാണ് സർക്കാരിന്റെ കണക്ക് കൂട്ടൽ.അഞ്ച് ദിവസത്തെ ശമ്പളം നൽകാൻ സർവീസ് സംഘടനകൾക്ക് ഇടയിൽ ധാരണയായിട്ടുണ്ട്. അതേ സമയം, സാലറി ചലഞ്ച് നിർബന്ധം ആക്കരുതെന്ന് സംഘടനകൾ അഭിപ്രായപ്പെട്ടു. ചലഞ്ച് താൽപ്പര്യമുള്ളവർക്കായി പരിമിതപ്പെടുത്തണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. ഗഡുക്കളായി നൽകാൻ അവസരം നൽകണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു. ഇത് സംബന്ധിച്ച് സർക്കാർ ഉടൻ ഉത്തരവ് ഇറക്കും.
Read More
- ആരെന്ന് അറിയാതെ അവർ ഒന്നിച്ച് മടങ്ങി
- വയനാട് ഉരുൾപൊട്ടൽ: കാണാതായവർക്കായുള്ള തിരച്ചിൽ നിർത്തിയിട്ടില്ലെന്ന് മന്ത്രി കെ.രാജൻ
- വയനാട് ദുരന്തം കേന്ദ്രം എൽ-3 പട്ടികയിൽ ഉൾപ്പെടുത്തണം: വി.ഡി.സതീശൻ
- അനധികൃത കയ്യേറ്റത്തിനും താമസത്തിനും സംരക്ഷണം ഒരുക്കി; വയനാട് ദുരന്തത്തിൽ കേരളത്തെ പഴിച്ച് കേന്ദ്രമന്ത്രി
- വയനാട് ദുരന്തം: തിരച്ചിൽ ഇന്നും തുടരും, സ്കൂളുകൾ ഇന്ന് മുതൽ പ്രവർത്തിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.