/indian-express-malayalam/media/media_files/BgBhui1OyIa2aOuPb5Rp.jpg)
വയനാട് പുനരധിവാസം;530 കോടിയുടെ പലിശ രഹിത വായ്പ അനുവദിച്ച് കേന്ദ്രം
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് 529.50 കോടി രൂപയുടെ മൂലധന നിക്ഷേ വായ്പ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ടൗണ്‍ ഷിപ്പ് അടക്കം 16 പദ്ധതികള്‍ക്കാണ് വായ്പ അനുവദിച്ചത്. പലിശയില്ലാത്ത വായ്പ 50 വര്‍ഷം കൊണ്ട് തിരിച്ചടച്ചാൽ മതി. ഇക്കാര്യം അറിയിച്ച് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടിക്കാണ് കേന്ദ്രം കത്തയച്ചത്.
ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്ന ടൗണ്‍ഷിപ്പുകളിൽ പൊതു കെട്ടിടങ്ങളും റോഡും പാലവും സ്കൂളുകളും പുനര്‍മിക്കുന്നതിനാണ് കേന്ദ്ര സഹായം. മാര്‍ച്ച് 31 നകം പണം ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം. സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന സമയത്തിൽ പണം അനുവദിച്ച ശേഷം ചെലവ് കാണിക്കണമെന്ന നിര്‍ദ്ദേശം പ്രായോഗികമല്ലെന്നാണ് ധനവകുപ്പ് വൃത്തങ്ങളുടെ പ്രതികരണം.
അതേസമയം, മാർച്ച് 31-നകം തുക ചെലവഴിക്കണമെന്ന് നിർദേശം പ്രായോഗികമല്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. ഉപാധികളോടെ പണം അനുവദിച്ചത് തികച്ചും അന്യായമാണെന്ന് ടി സിദ്ദിഖ് എംഎൽഎ പ്രതികരിച്ചു. പണം തിരിച്ചടക്കണമെന്ന് വ്യവസ്ഥ ദുരന്തത്തിൽ അകപ്പെട്ട സംസ്ഥാനത്തോട് ചോദിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സിദ്ദിഖ് പറഞ്ഞു.
Read More
- കുറ്റിച്ചലിൽ വിദ്യാർത്ഥിയുടെ മരണം: സ്കൂളിലെ ക്ലർക്കിനെതിരെ ആരോപണവുമായി കുടുംബം
- വലിച്ചെറിഞ്ഞ മാലിന്യം 'കൊറിയര്‍ ആയി' തിരികെ വീട്ടില്‍, ഒപ്പം 5000 രൂപ പിഴയും; മാപ്പ് പറഞ്ഞ് യുവാവ്
- കോട്ടയത്തെ റാഗിങ്; അധ്യാപകരേയും മറ്റ് വിദ്യാര്‍ഥികളെയും ഇന്ന് ചോദ്യം ചെയ്യും
- കൊയിലാണ്ടിയിൽ ആന ഇടഞ്ഞ സംഭവം; പടക്കം പൊട്ടുന്ന ശബ്ദം കേട്ട് ഇടഞ്ഞെന്ന് പ്രാഥമിക നിഗമനം
- കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു; മൂന്ന് മരണം: നിരവധി പേർ ചികിത്സയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us