/indian-express-malayalam/media/media_files/WMNpngOZFBGRdTmOVlxr.jpg)
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കാട്ടാക്കട കുറ്റിച്ചലിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ മരണത്തിൽ സ്‌കൂളിലെ ക്ലർക്കിനെതിരെ ആരോപണവുമായി കുടുംബം. ക്ലർക്ക് മാനസികമായി പീഡിപ്പിച്ചെന്നും, പ്രോജക്ട് സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വാക്കുതർക്കം ഉണ്ടായെന്നും അമ്മാവൻ സതീശൻ പറഞ്ഞു. ് ആർഡിഒയ്്ക്ക് മുന്നിലാണ് കുടുംബം ആരോപണം ഉന്നയിച്ചത്.
സ്‌കൂളിലെ ഒരു ക്ലർക്കിന്റെ നിരുത്തരവാദപരമായ പെരുമാറ്റം കൊണ്ട് എന്റെ കുഞ്ഞിനെ മരണത്തിലേക്ക് തള്ളിവിട്ടതാണ്. പ്രോജക്ട് സബ്മിറ്റ് ചെയ്യേണ്ട ദിവസമായിരുന്നു. അത് സബ്മിറ്റ് ചെയ്യാൻ സ്‌കൂളിന്റെ സീൽ വേണമെന്ന് പറഞ്ഞു. കുട്ടികൾ ഓഫീസിലേക്ക് ചെന്ന് സീൽ ചെയ്തു നൽകാൻ ഈ ക്ലർക്കിനോട് പറയുന്നു. കുട്ടികളെ അവഗണിക്കുന്ന രീതിയിൽ പെരുമാറുകയായിരുന്നു. കൂടാതെ കുട്ടിയെ ചീത്തവിളിക്കുകയും ചെയ്തു. ഈ ക്ലർക്ക് മാത്രമല്ല, സ്‌കൂളിലെ പല അധ്യാപകരും കുട്ടിയെ ബുദ്ധിമുട്ടിക്കുകയും ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ടെന്ന് മുൻപ് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്.- കുട്ടിയുടെ അമ്മാവൻ പറഞ്ഞു.
വാക്ക് തർക്കമുണ്ടായതിന് പ്രിൻസിപ്പാൾ ഉൾപ്പടെ ഇടപെടുകയും അടുത്ത ദിവസം രക്ഷകർത്താക്കളെ സ്‌കൂളിൽ വിളിച്ചുകൊണ്ടു വരണമെന്ന് നിർദേശിക്കുകയും ചെയ്തു. ഇത് രക്ഷകർത്താവിനെ അറിയിക്കുകയും ചെയ്തു. ഇത് വീട്ടുകാർ ചോദ്യം ചെയ്യുകയും ചെറിയ രീതിയിൽ കുട്ടിയെ വഴക്ക് പറയുകയും ചെയ്തിരുന്നു. ഇതിന്റെ മനോവിഷമവും ബെൻസൺ ഉണ്ടായിരുന്നു. ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ നടത്തണമെന്ന് കുടുംബം ആവശ്യപ്പെടുകയും ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു.
ശ്രദ്ധിക്കു
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തിനായി വിളിക്കൂ:Pratheeksha: 0484 2448830; Roshni: 040 790 4646, Aasra: 022 2754 6669 and Sanjivini: 011-24311918
Read More
- വലിച്ചെറിഞ്ഞ മാലിന്യം 'കൊറിയര്‍ ആയി' തിരികെ വീട്ടില്‍, ഒപ്പം 5000 രൂപ പിഴയും; മാപ്പ് പറഞ്ഞ് യുവാവ്
- കോട്ടയത്തെ റാഗിങ്; അധ്യാപകരേയും മറ്റ് വിദ്യാര്‍ഥികളെയും ഇന്ന് ചോദ്യം ചെയ്യും
- കൊയിലാണ്ടിയിൽ ആന ഇടഞ്ഞ സംഭവം; പടക്കം പൊട്ടുന്ന ശബ്ദം കേട്ട് ഇടഞ്ഞെന്ന് പ്രാഥമിക നിഗമനം
- കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു; മൂന്ന് മരണം: നിരവധി പേർ ചികിത്സയിൽ
- 'എല്ലാവരും ചേർത്തുപിടിച്ചു...നന്ദി'; 46 ദിവസത്തിന് ശേഷം ഉമാ തോമസ് വീട്ടിലേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.