scorecardresearch

വയനാട് ദുരന്തം; പുനരധിവാസത്തിന് 2000 കോടി കേന്ദ്രസഹായം തേടുമെന്ന് മന്ത്രിസഭാ ഉപസമിതി

ക്യാമ്പുകളിലുള്ളവരെ മാറ്റി പാര്‍പ്പിക്കുന്നതിനായി സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകള്‍ ഉള്‍പ്പെടെ 125 ഓളം വീടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു

ക്യാമ്പുകളിലുള്ളവരെ മാറ്റി പാര്‍പ്പിക്കുന്നതിനായി സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകള്‍ ഉള്‍പ്പെടെ 125 ഓളം വീടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു

author-image
WebDesk
New Update
P A Muhammad Riyas

ചിത്രം: സ്ക്രീൻഗ്രാബ്

വയനാട്: ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരെ വീടുകളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നതിനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്നും, പുനരധിവാസത്തിന് 2000 കോടി കേന്ദ്രസഹായം തേടുമെന്ന് മന്ത്രിസഭാ ഉപസമിതി അറിയിച്ചു. വയനാട് ദുരന്തബാധിത പ്രദേശം സന്ദര്‍ശിച്ച കേന്ദ്ര സംഘത്തോട് അടിയന്തര പുനരധിവാസത്തിന് തുക ആവശ്യപ്പെട്ടിട്ടുണ്ട്. പുനര്‍നിര്‍മാണത്തിന് മാത്രം 2000 കോടിയാണ് ആവശ്യപ്പെട്ടത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കേണ്ടതുണ്ടെന്നും മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രന്‍ എന്നിവര്‍ പറഞ്ഞു. 

Advertisment

ക്യാമ്പുകളിലുള്ളവരെ മാറ്റി പാര്‍പ്പിക്കുന്നതിനായി സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകള്‍ ഉള്‍പ്പെടെ 125 ഓളം വീടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഉടന്‍ താമസമാക്കാന്‍ കഴിയും വിധത്തില്‍ ഇവയില്‍ പലതും തയ്യാറാണെന്നും, ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പരിശോധന പൂര്‍ത്തിയാക്കിയാലുടന്‍ താമസത്തിനായി നല്‍കുമെന്നും മന്ത്രി പറഞ്ഞു. വീടുകളുടെ വാടക നിശ്ചയിച്ചിട്ടുണ്ട്. ആവശ്യമായ ഫര്‍ണിച്ചറുകളും ഗൃഹോപകരണങ്ങളും ലഭ്യമാക്കുന്നതിനായി ഇടപെടുന്നതിന് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടതായി മന്ത്രി കൂട്ടിച്ചേർത്തു.

വയനാട്ടിലെ ദുരന്തബാധിതരുടെ വായ്പാ തിരിച്ചടവിനായി പണമിടപാട് സ്ഥാപനങ്ങള്‍ സമീപിക്കുന്നതില്‍ സര്‍ക്കാരിന് കര്‍ക്കശ നിലപാടാണുള്ളതെന്നും മന്ത്രി അറിയിച്ചു. വായ്പാ തിരിച്ചടവില്‍ ഇളവ് പ്രഖ്യാപിക്കണമെന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ കേന്ദ്ര സംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. 

226 മരണം സ്ഥിരീകരിച്ചു

വയനാട് ദുരന്തത്തിൽ ഇതുവരെ 226 മരണം സ്ഥിരീകരിച്ചു. 197 ശരീരഭാഗങ്ങള്‍ കണ്ടെത്തി. 133 പേരെയാണ് കാണാതായത്. ഒരു മൃതദേഹവും മൂന്ന് ശരീര ഭാഗങ്ങളും വെള്ളിയാഴ്ച സംസ്‌കരിച്ചു. 90 ഡി.എന്‍.എ സാമ്പിളുകള്‍ കൂടി ശേഖരിച്ചു. പരിശോധനകള്‍ക്കായി 126 പേരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചു. 78 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ജനകീയ തെരച്ചില്‍ ഞായറാഴ്ചയും തുടരും. 

Advertisment

ക്യാമ്പിലുള്ളവരില്‍ സന്നദ്ധരായവരെ കൂടി ഉള്‍പ്പെടുത്തിയാകും തെരച്ചില്‍. ആരെയും നിര്‍ബന്ധിക്കില്ല. പ്രാദേശിക ജനപ്രതിനിധികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ നിര്‍ദേശങ്ങള്‍ തെരച്ചിലില്‍ വിലപ്പെട്ടതാണ്. തെരച്ചില്‍ എത്ര ദിവസം കൂടി എന്ന് തീരുമാനിച്ചിട്ടില്ലെന്നും മന്ത്രിമാര്‍ പറഞ്ഞു.

Read More

Wayanad Landslide

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: