scorecardresearch

പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകും; ഒപ്പം നിന്നതിന് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

ഈ വിജയം നിങ്ങളുടെ വിജയമാണ്. നിങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും സാക്ഷാത്കരിക്കാൻ നിങ്ങൾ തിരഞ്ഞെടുത്ത വ്യക്തി അതിനായി പോരാടുമെന്ന് ഉറപ്പ് നൽകുന്നു

ഈ വിജയം നിങ്ങളുടെ വിജയമാണ്. നിങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും സാക്ഷാത്കരിക്കാൻ നിങ്ങൾ തിരഞ്ഞെടുത്ത വ്യക്തി അതിനായി പോരാടുമെന്ന് ഉറപ്പ് നൽകുന്നു

author-image
WebDesk
New Update
news

പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: വയനാട് ഉപതിരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷമേകി വിജയിപ്പിച്ചതിന് വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി. തന്നിൽ അർപ്പിച്ച വിശ്വാസത്തിന് വയനാട്ടിലെ സഹോദരി സഹോദരന്മാരോട് നന്ദി പറയുന്നതായി പ്രിയങ്ക എക്സിൽ കുറിച്ചു. ഈ വിജയം നിങ്ങളുടെ വിജയമാണ്. നിങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും സാക്ഷാത്കരിക്കാൻ നിങ്ങൾ തിരഞ്ഞെടുത്ത വ്യക്തി അതിനായി പോരാടുമെന്ന് ഉറപ്പ് നൽകുന്നു. പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകുന്നതിന് അവസരം നൽകിയതിന് പ്രിയങ്ക നന്ദി പറഞ്ഞു.

Advertisment

''ഭക്ഷണമില്ലാതെ വിശ്രമമില്ലാതെ ദിവസം 12 മണിക്കൂർ കാർ യാത്ര സഹിച്ചതിനും നാമെല്ലാവരും വിശ്വസിക്കുന്ന ആദർശങ്ങൾക്കായി യഥാർത്ഥ സൈനികരെപ്പോലെ പോരാടിയതിനും യുഡിഎഫിലെ എന്റെ സഹപ്രവർത്തകർ, കേരളത്തിലുടനീളമുള്ള നേതാക്കൾ, തൊഴിലാളികൾ, സന്നദ്ധപ്രവർത്തകർ, ഈ കാമ്പയിനിൽ കഠിനാധ്വാനം ചെയ്ത എന്റെ ഓഫീസ് സഹപ്രവർത്തകർ അടക്കം എനിക്ക് പിന്തുണ നൽകിയവർക്കെല്ലാം നന്ദി. എന്റെ അമ്മ, റോബർട്ട്, എന്റെ മക്കളായ റൈഹാനും മിരായ എന്നിവർ എനിക്ക് നൽകിയ സ്നേഹത്തിനും ധൈര്യത്തിനും നന്ദി പറഞ്ഞാൽ മതിയാകില്ല. അവരിലേറ്റവും ധീരൻ എന്റെ സഹോദരനായ രാഹുലാണ്. എനിക്ക് വഴി കാണിച്ചുതന്നതിനും എപ്പോഴും എന്റെ പുറകിൽ ശക്തമായി നില നിന്നതിനും നന്ദി,'' പ്രിയങ്ക എക്സിൽ എഴുതി.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കന്നിയങ്കത്തിന് ഇറങ്ങിയ പ്രിയങ്കയെ വയനാട്ടുകാർ ഒട്ടും നിരാശപ്പെടുത്തിയില്ല. മികച്ച ഭൂരിപക്ഷത്തോടെ പ്രിയങ്ക കന്നിയങ്കത്തിൽ ജയിച്ചു. തുടക്കം ലീഡിൽ പ്രിയങ്കയുടെ കുതിപ്പായിരുന്നു. വോട്ടെണ്ണൽ കഴിയുന്നതുവരെ പ്രിയങ്ക ലീഡ് നിലനിർത്തി. ഒടുവിൽ ഭൂരിപക്ഷം 4 ലക്ഷം കടത്തി. രാഹുലിന്റെ ഭൂരിപക്ഷം പ്രിയങ്കയ്ക്ക് നിലനിർത്താനാവുമോയെന്ന യുഡിഎഫിന്റെ ആശങ്കകളെയെല്ലാം മറികടന്ന് സ്വന്തം മകളായി വയനാട്ടിലെ വോട്ടർമാർ പ്രിയങ്കയെ നെഞ്ചിലേറ്റുന്ന കാഴ്ചയാണ് വോട്ടെണ്ണൽ ദിനത്തിൽ കാണാനായത്.

Advertisment

Read More

Priyanka Gandhi Wayanad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: