scorecardresearch

മെസിയെ ചൊല്ലി ഭരണ-പ്രതിപക്ഷ വാക്‌പോര്; സർക്കാർ കരാർ ലംഘിച്ചെന്ന് അർജന്റീന

സർക്കാർ കരാർ മാനദണ്ഡങ്ങൾ ലംഘിച്ചതിനാലാണ് സന്ദർശനം റദ്ദാക്കിയതെന്ന അർജൻറീന ഫുട്ബോൾ അസോസിയേഷൻറെവാദത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു

സർക്കാർ കരാർ മാനദണ്ഡങ്ങൾ ലംഘിച്ചതിനാലാണ് സന്ദർശനം റദ്ദാക്കിയതെന്ന അർജൻറീന ഫുട്ബോൾ അസോസിയേഷൻറെവാദത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു

author-image
WebDesk
New Update
Lionel Messi and Minister Abdurahman

മെസിയെ ചൊല്ലി ഭരണ-പ്രതിപക്ഷ വാക്‌പോര്

തിരുവനന്തപുരം: അർജൻറീന ടീമിൻറെ കേരള സന്ദർശനം റദ്ദാക്കിയതിനെക്കുറിച്ചും കരാർ ലംഘന ആരോപണങ്ങളെക്കുറിച്ചും സംസ്ഥാന സർക്കാർ വ്യക്തത വരുത്തണമെന്ന ആവശ്യവുമായി കോൺഗ്രസ്. ലോക ചാമ്പ്യൻ ടീമിൻറെ സംസ്ഥാന സന്ദർശനം സർക്കാർ കരാർ മാനദണ്ഡങ്ങൾ ലംഘിച്ചതിനാലാണ് റദ്ദാക്കിയതെന്ന അർജൻറീന ഫുട്ബോൾ അസോസിയേഷൻറെ (എഎഫ്എ) വാദത്തിൽ കേരള സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.

Advertisment

Also Read: സംസ്ഥാനത്ത് മഴ തുടരും; മത്സ്യതൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും കോൺഗ്രസ് എംപി ഷാഫി പറമ്പിലും മെസിയെ കാണാനില്ലെന്ന് പരിഹസിച്ച് സർക്കാരിനെതിരെ രംഗത്തെത്തി. ലക്ഷങ്ങൾ ചെലവാക്കിയിട്ടും മെസി വരാത്തതിൻറെ ഉത്തരം സർക്കാർ പറയണമെന്ന് സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. മെസി ഈസ് മിസിങ് എന്ന പരിഹസിച്ച സണ്ണി ജോസഫ് സർക്കാർ ഈ വിഷയത്തിൽ പ്രതിക്കൂട്ടിലാണെന്നും അവരുടെ അവകാശവാദങ്ങൾ ഒന്നൊന്നായി പൊളിഞ്ഞെന്നും പറഞ്ഞു.

സർക്കാരിന് ഗുരുതരവീഴ്ചയുണ്ടായി.ഇതു സംബന്ധിച്ച് എഎഫ്എ പ്രതിനിധിയുടെ ചാറ്റ് ഇതിനകം പുറത്തുവന്നിട്ടുണ്ടെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.വിഷയത്തിൽ സർക്കാർ മറുപടി നൽകണം, സംഭവവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. ലക്ഷക്കണക്കിന് രൂപ ഇതിനകം ചെലവഴിച്ചു. ഇപ്പോൾ, എ.എഫ്.എ തന്നെ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ജനങ്ങൾ വസ്തുതകൾ അറിയാനുള്ള അവകാശമുണ്ടെന്നും ഷാഫി പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു.

Also Read:നിമിഷ പ്രിയയുടെ വധശിക്ഷ; പുതിയ തീയതി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് തലാലിന്റെ കുടുംബം

Advertisment

അതേസമയം, കരാർ ഒപ്പിട്ടത് സ്പോൺസറും ടീമും തമ്മിലാണെന്നും സർക്കാർ അതിൽ ഒരു കക്ഷിയല്ലെന്നുമാണ് ഇപ്പോൾ കായികമന്ത്രിയുടെ നിലപാട്. കായിക മന്ത്രിയ്ക്ക് പിന്തുണയുമായി മന്ത്രിമാരായ വി ശിവൻകുട്ടിയും കെബി ഗണേഷ് കുമാറും രംഗത്തെത്തി. മെസിയെ കൊണ്ടുവരുന്ന പണമുണ്ടെങ്കിൽ 1000 സ്റ്റേഡിയങ്ങൾ നിർമിക്കാമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. 

Also Read:ചേർത്തലയിലെ സ്ത്രീകളുടെ തിരോധാനം;  സെബാസ്റ്റ്യന്റെ കാറിൽ നിന്ന് നിർണായക തെളിവുകൾ

അതേസമയം, മെസിയുടെയും ടീമിൻറെയും കേരളാ സന്ദർശനം ഒഴിവാക്കിയതിൽ സർക്കാരിന്റെ കരാർ ലംഘനമാണെന്ന അർജന്റീന ഫുട്‌ബോൾ അസോസിയേഷന്റെ ചീഫ് കൊമേർസ്യൽ ആൻഡ് മാർക്കറ്റിങ് ഓഫിസറായ ലിയാൻഡ്രോ പീറ്റേഴ്‌സണന്റെ പ്രതികരണം. കേരള സർക്കാർ കരാർ ലംഘിച്ചത് കൊണ്ടാണ് അർജന്റീനയുടെ കേരളാ സന്ദർശനം ഒഴിവാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

കോടികൾ നൽകിയിട്ടും അർജൻറീന ടീം കേരളത്തിലേക്ക് വരാൻ തയ്യാറായില്ലെന്ന സ്‌പോൺസർമാരുടെ ആരോപണങ്ങൾ അർജന്റൈൻ ഫുട്‌ബോൾ അസോസിയേഷൻ പ്രതിനിധി ലിയാൻഡ്രോ പീറ്റേഴ്‌സൺ തള്ളി. കരാർ ലംഘിച്ചത് തങ്ങളല്ലെന്നും കേരള സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഏത് തരത്തിലുള്ള കരാറാണ് സർക്കാർ ലംഘിച്ചതെന്ന് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.

Read More: കോഴിക്കോട് വയോധികമാരുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

Messi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: