scorecardresearch

Kozhikode Murder Case: കോഴിക്കോട് വയോധികമാരുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കോഴിക്കോട് തടമ്പാട്ടുത്താഴത്ത് വാടകയ്ക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെ ശനിയാഴ്ച രാവിലെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു സഹോദരനും ഇവർക്കൊപ്പം താമസിച്ചിരുന്നു

കോഴിക്കോട് തടമ്പാട്ടുത്താഴത്ത് വാടകയ്ക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെ ശനിയാഴ്ച രാവിലെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു സഹോദരനും ഇവർക്കൊപ്പം താമസിച്ചിരുന്നു

author-image
WebDesk
New Update
Murder | Suicide

പ്രതീകാത്മക ചിത്രം

Kozhikode Murder Case:കോഴിക്കോട്: വയോധികരായ സഹോദരിമാരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇരുവരുടെയും കഴുത്തിൽ മുറിവുകളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴുത്തുഞെരിച്ചാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ ആശുപത്രിയിലാണ് ഇരുവരുടെയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. 

Advertisment

Also Read:തൃശൂരിലും വോട്ട് ക്രമക്കേടെന്ന് ആരോപണവുമായി കോൺഗ്രസും സിപിഐയും

കോഴിക്കോട് തടമ്പാട്ടുത്താഴത്ത് വാടകയ്ക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെ ശനിയാഴ്ച രാവിലെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു സഹോദരനും ഇവർക്കൊപ്പം താമസിച്ചിരുന്നു. ഇയാളെയും ഇവിടെ കാണുന്നില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Also Read:ശക്തമായ മഴ ഇന്നും തുടരും; മൂന്നു ജില്ലകളിൽ മഞ്ഞ അലർട്ട്; മത്സ്യബന്ധനത്തിനു വിലക്ക്

Advertisment

മൂന്നു വർഷത്തോളമായി ഇവർ ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഇളയ സഹോദരൻ പ്രമോദിനൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്. സഹോദരിമാർ മരിച്ചു എന്ന് പ്രമോദാണ് ബന്ധുക്കളെ ഫോൺ വിളിച്ച് അറിയിച്ചത്. ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ രണ്ടു മുറികളായി വെള്ളപുതപ്പിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ.

Also Read:ശ്വേതാ മേനോനെതിരെയുള്ള കേസ് മോശം പ്രവണത: കെ.ബി ഗണേഷ് കുമാർ

പ്രമോദിനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല. 67 ഉം 71 വയസ്സുള്ള സഹോദരിമാരാണ് മരിച്ചത്. ഇവർക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായാണ് പൊലീസ് പറഞ്ഞത്. പ്രമോദിന്റെ ടവർ ലൊക്കേഷൻ പരിശോധിച്ചു നോക്കിയപ്പോൾ അവസാനമായി ഫറോക്കിലാണ് ഫോൺ ഉപയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ലോട്ടറിക്കച്ചവടം നടത്തുന്നയാളാണ് പ്രമോദ്. ഇയാൾക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More: ചേർത്തലയിലെ സ്ത്രീകളുടെ തിരോധാനം;  സെബാസ്റ്റ്യന്റെ കാറിൽ നിന്ന് നിർണായക തെളിവുകൾ

Murder Kozhikode

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: