scorecardresearch

തൃശൂരിലും വോട്ട് ക്രമക്കേടെന്ന് ആരോപണവുമായി കോൺഗ്രസും സിപിഐയും

രാഹുൽ ഗാന്ധിയുടെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിന് പിന്നാലെയാണ് തൃശ്ശൂരിലും സമാനരീതിയിലുള്ള ക്രമക്കേട് നടന്നെന്ന് ആരോപണവുമായി കോൺഗ്രസും സിപിഎമ്മും രംഗത്തെത്തിയത്‌

രാഹുൽ ഗാന്ധിയുടെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിന് പിന്നാലെയാണ് തൃശ്ശൂരിലും സമാനരീതിയിലുള്ള ക്രമക്കേട് നടന്നെന്ന് ആരോപണവുമായി കോൺഗ്രസും സിപിഎമ്മും രംഗത്തെത്തിയത്‌

author-image
WebDesk
New Update
election commission

തൃശൂരിലും വോട്ട് ക്രമക്കേടെന്ന് ആരോപണവുമായി കോൺഗ്രസും സിപിഐയും

തൃശ്ശൂർ: തൃശ്ശൂരിലെ വോട്ട് ക്രമക്കേട് ആരോപണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ഡിസിസി പ്രസിഡൻറ് ജോസഫ് ടാജറ്റ്. സുരേഷ് ഗോപി എം പിയും കുടുംബവും വോട്ട് ചെയ്യാൻ മാത്രമായി തൃശ്ശൂരിൽ താമസിച്ചു. 11 വോട്ടുകളാണ് സുരേഷ് ഗോപിയുടെ കുടുംബം ഭാരത് ഹെറിറ്റേജ് എന്ന വീട്ടുപേരിൽ വോട്ട് ചേർത്തതെന്നും തൃശ്ശൂർ ഡിസിസി പ്രസിഡൻറ് ജോസഫ് ടാജറ്റ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 

Advertisment

Also Read:ശ്വേതാ മേനോനെതിരെയുള്ള കേസ് മോശം പ്രവണത: കെ.ബി ഗണേഷ് കുമാർ

സുരേഷ് ഗോപിയുടെയും ഭാര്യയുടെയും മക്കളുടെയും അനുജന്റെ വോട്ടും കുടുംബാംഗങ്ങളുടെ വോട്ടും താമസം ഇല്ലാതിരുന്നിട്ടും തൃശ്ശൂരിൽ ചേർത്തു.116 എന്ന പോളിംഗ് സ്റ്റേഷനിൽ വെച്ചാണ് സുരേഷ് ഗോപിയുടെ കുടുംബവും അനുജന്റെ കുടുംബവും വോട്ട് ചെയ്തത്. 

ഭാരത് ഹെറിറ്റേജ് വീട് ഇപ്പോൾ ബോംബെ കേന്ദ്രീകരിച്ചുള്ള വ്യക്തിയ്ക്ക് കൊടുത്തു. ഇതേ വീട്ടുനമ്പർ പരിശോധിച്ചാൽ സുരേഷ് ഗോപിക്കോ കുടുംബാംഗങ്ങൾക്കോ കോർപ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ട് ഇല്ല. ഇത് തന്നെയാണ് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയത്.

Also Read:അമ്മ തിരഞ്ഞെടുപ്പ്: ആഭ്യന്തര വിഷയങ്ങൾ മാധ്യങ്ങൾക്കു മുന്നിൽ സംസാരിക്കരുത്; പരസ്യ പ്രതികരണത്തിനു വിലക്ക്

Advertisment

വീട്ടിൽ താമസമില്ലാത്ത രീതിയിൽ വോട്ട് ചേർക്കുകയാണ് ചെയ്തത്. തൃശ്ശൂരിൽ ബിജെപി പുതിയ വോട്ടുകൾ ചേർത്തത് അവസാന സമയത്തായിരുന്നുവെന്നും ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി. വോട്ടർപട്ടികയിൽ ക്രമക്കേട് കണ്ടെത്തിയ ആളുകളെ കുറിച്ച് സ്ഥലത്തെത്തി അന്വേഷിച്ചെങ്കിലും അവിടെ ഇപ്പോൾ ആരും തന്നെ താമസമില്ല എന്ന് കണ്ടെത്തുകയായിരുന്നു. തൃശ്ശൂർ പാർലമെൻറ് മണ്ഡലത്തിലെ പുറത്തുള്ള ആളുകളെ വോട്ടർ പട്ടികയിൽ ചേർത്തു എന്നത് വസ്തുതയാണ്. ഒരു ബൂത്തിൽ 25 മുതൽ 45 വരെ വോട്ടുകൾ ക്രമക്കേടിലൂടെ കടന്നുകൂടിയതായി ജോസഫ് ടാജറ്റ് ആരോപിക്കുന്നു.

അതേസമയം,തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ അന്വേഷണം വേണമെന്ന് മുൻ മന്ത്രി വി എസ് സുനിൽ കുമാർ. തിരഞ്ഞെടുപ്പ് കമ്മീഷന് രേഖാമൂലം പരാതി നൽകിയിട്ടും നടപടിയെടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം കമ്മീഷന്റെ സൈറ്റിൽ കയറാൻ ശ്രമിക്കുമ്പോൾ സാങ്കേതിക പ്രശ്‌നം കാണിച്ചത് സംശയാസ്പദമാണെന്നും സുനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

Also Read:ശക്തമായ മഴ ഇന്നും തുടരും; മൂന്നു ജില്ലകളിൽ മഞ്ഞ അലർട്ട്; മത്സ്യബന്ധനത്തിനു വിലക്ക്

മുൻ കളക്ടറും വരണാധികാരിയുമായിരുന്ന കൃഷ്ണ തേജക്ക് അന്ന് ലഭിച്ച പരാതി ഉന്നത തലങ്ങളിലേക്ക് കൈമാറിയിട്ടുണ്ടോ എന്ന് സംശയമുണ്ട്. പരാതി ലഭിച്ചിട്ടില്ലെന്ന ചീഫ് ഇലക്ഷൻ ഓഫീസറുടെ അഭിപ്രായം അടിസ്ഥാനരഹിതമാണ്. അവസാന ഘട്ടത്തിലാണ് തൃശൂരിൽ വോട്ടുകൾ മുഴുവൻ ചേർത്തത്. വോട്ട് ചേർക്കുന്നതിലെ നിയമങ്ങൾ ലഘൂകരിച്ചത് അനർഹർ പോലും വോട്ട് ചേർക്കുന്നതിന് ഇടയാക്കി. തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനാണ് ഇത്തരത്തിൽ വോട്ടുകൾ ചേർത്തതെന്നും സുനിൽ കുമാർ പറഞ്ഞു.

Read More:ഡോ.ഹാരിസിനെതിരായ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി ആരോഗ്യവകുപ്പ്

Thrissur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: