/indian-express-malayalam/media/media_files/b8f8rZhvzrnSfnrkJ0bO.jpg)
കെ.ബി ഗണേഷ് കുമാർ
തിരുവനന്തപുരം: നടി ശ്വേതാ മേനോനെതിരെയുള്ള കേസ് മോശം പ്രവണതയെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ. സ്ത്രീകൾ പ്രധാനപ്പെട്ട ഉത്തരവാദിത്തം ഏറ്റെടുക്കണം എന്ന് ആദ്യം പറഞ്ഞ ആളാണ് താനെന്നും അതിന് വലിയ പിന്തുണ ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശ്വേതയെ അപകീർത്തിപ്പെടുത്തുന്നത് അപലപനീയമാണ്. ഇത്തരം കേസുകളിൽ ലജ്ജിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
Also Read: ശക്തമായ മഴ ഇന്നും തുടരും; മൂന്നു ജില്ലകളിൽ മഞ്ഞ അലർട്ട്; മത്സ്യബന്ധനത്തിനു വിലക്ക്
സ്ത്രീകൾ മത്സരിക്കുന്നിടത്ത് എല്ലാം ഇത്തരം ആരോപണങ്ങൾ ഉയരും. സ്ത്രീകൾക്കെതിരെ നടക്കുന്ന ഇത്തരത്തിലുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കണം. ശ്വേതക്കെതിരായ കേസ് പത്രത്തിൽ പേര് വരാനുള്ള നീക്കത്തിന്‍റെ ഭാഗമാണ്. അഭിനയിച്ച സിനിമയുടെ പേരിൽ കേസ് എടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കുക്കു പരമേശ്വരനുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിവാദത്തിലും മന്ത്രി ഗണേഷ് കുമാർ പ്രതികരിച്ചു. കുക്കു ഭരണസമിതി അംഗമല്ല. പിന്നെ അവരെങ്ങനെ മെമ്മറി കാർഡ് കൈകാര്യം ചെയ്യുമെന്നും മന്ത്രി ചോദിച്ചു. ഇതെല്ലാം കഥയായി ഉണ്ടാക്കുന്നതാണ്. ഇപ്പോള്‍ ഇത് ഉന്നയിച്ചതിന് പിന്നിൽ ദുരുദേശം ഉണ്ടാകും. മെമ്മറി കാർഡിനെ പറ്റി ആദ്യമായാണ് കേൾക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Also Read:ഡോ.ഹാരിസിനെതിരായ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി ആരോഗ്യവകുപ്പ്
അതേസമയം, അമ്മയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അംഗങ്ങളുടെ പരസ്യ പ്രതികരണത്തിന് വിലക്കേർപ്പെടുത്തി. വിലക്ക് ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് വരണാധികാരികൾ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അമ്മയിലെ ആഭ്യന്തര വിഷയങ്ങൾ മാധ്യങ്ങൾക്ക് മുന്നിൽ സംസാരിക്കരുതെന്നാണ് നിർദേശം.
Also Read:പൊതുസ്ഥലത്ത് പരസ്യമായി മദ്യപാനം; കൊടി സുനി അടക്കം 3 പേർക്കെതിരെ കേസെടുത്ത് പൊലീസ്
തിരഞ്ഞെടുപ്പിന് ഒരാഴ്ച ബാക്കി നിൽക്കെയാണ് അംഗങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഓഗസ്റ്റ് 15-നാണ് തിരഞ്ഞെടുപ്പ് നടക്കുക. മത്സരരംഗത്ത് നിന്ന് ജഗദീഷ് പിന്മാറിയതോടെ അമ്മയുടെ പ്രസിഡൻറ് സ്ഥാനത്തേക്കുള്ള മത്സരം ശ്വേതാ മേനോനും ദേവനും തമ്മിലാണ്. ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ എന്നിവർ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ നിന്ന് നേരത്തെ പിന്മാറിയിരുന്നു.
Read More: ബന്ധുക്കളിൽനിന്ന് ദുരനുഭവം നേരിടുന്ന വിദ്യാർത്ഥികളെ കണ്ടെത്താൻ വിദ്യാഭ്യാസ വകുപ്പ്; ഹെൽപ് ബോക്സ് സ്ഥാപിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.