/indian-express-malayalam/media/media_files/weather-today-03.jpg)
Kerala Rains Updates
Kerala Rains Updates:കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് നേരിയ ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഞായറാഴ്ച ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ തുടരും. വരുന്ന ദിവസങ്ങളിലെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, ഇന്ന് 14 ജില്ലകളിലും നേരിയ മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.
Also Read:കോഴിക്കോട് വയോധികമാരുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുളളതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
Also Read:ചേർത്തലയിലെ സ്ത്രീകളുടെ തിരോധാനം; സെബാസ്റ്റ്യന്റെ കാറിൽ നിന്ന് നിർണായക തെളിവുകൾ
അതേസമയം, സംസ്ഥാനത്ത് ഓഗസ്റ്റ് 13 മുതൽ വീണ്ടും പരക്കെ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദത്തിന്റെ ഫലമായാണ് കേരളത്തിൽ മഴ ലഭിക്കുക. 13- ന് ന്യൂനമർദം രൂപപ്പെടും. ഇതോടെ ദുർബലമായ മൺസൂൺ വീണ്ടും സജീവമാകും. എന്നാൽ ബംഗാൾ ഉൾക്കടലിന്റെ വടക്ക് ഭാഗത്ത് ന്യൂനമർദം രൂപപ്പെടുന്നതിനാൽ കേരളത്തെ നേരിട്ട് ബാധിക്കില്ലെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Also Read:ഡോ.ഹാരിസിനെതിരായ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി ആരോഗ്യവകുപ്പ്
13 മുതൽ നാലോ അഞ്ചോ ദിവസമാണ് മഴ പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് ആറ് മുതൽ സംസ്ഥാനത്ത് മഴ കുറഞ്ഞിരുന്നു. മൂന്നു ദിവസം കൂടി തെളിഞ്ഞ ആകാശം ആയിരിക്കും. മറ്റു ജില്ലകളിൽ ഏഴ് മുതൽ മാനം തെളിഞ്ഞെങ്കിലും കണ്ണൂർ, കാസർകോട് ജില്ലകളിൽ കാർമേഘങ്ങൾ മൂടിയ കാലാവസ്ഥയാണ്.
Read More: തൃശൂരിലും വോട്ട് ക്രമക്കേടെന്ന് ആരോപണവുമായി കോൺഗ്രസും സിപിഐയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.