/indian-express-malayalam/media/media_files/H5WDlACncaw4a6Yui606.jpg)
സിസിടിവി ദൃശ്യം
ആലപ്പുഴ: ഹരിപ്പാട് നിയന്ത്രണം വിട്ട സ്കൂട്ടർ തുണിക്കടയിലേക്ക് ഇടിച്ചു കയറി. സ്കൂട്ടർ ഓടിച്ചിരുന്നയാളും തുണിക്കടയിൽ ഉണ്ടായിരുന്നവരും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഹരിപ്പാടുള്ള ഫിദ തുണിക്കടയിലാണ് അപകടമുണ്ടായത്. സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വസ്ത്രം വാങ്ങാനെത്തിയതായിരുന്നു കുടുംബം. ഭാര്യ വസ്ത്രങ്ങൾ വാങ്ങുന്ന സമയത്ത് ഭർത്താവും മകനും സ്കൂട്ടറിൽ ഇരിക്കുകയായിരുന്നു. ഇതിനിടയിൽ കുട്ടി ആക്സിലേറ്റർ തിരിച്ചതാണ് വാഹനം നിയന്ത്രണം വിട്ട് തുണിക്കടയിലേക്ക് ഇടിച്ചു കയറിയത്.
കടയ്ക്കുള്ളിൽ തുണിക്കെട്ടുകൾ അടുക്കിവച്ചിരുന്നതാണ് അപകടത്തിൽനിന്നും ജീവൻ രക്ഷിച്ചത്. ഭാര്യയെയും ഇടിച്ച് തുണിക്കെട്ടിലേക്ക് വാഹനം ഇടിച്ചുകയറി നിന്നു. തലനാരിഴയ്ക്കാണ് കടയിലുണ്ടായിരുന്നവരടക്കം രക്ഷപ്പെട്ടത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.