/indian-express-malayalam/media/media_files/2025/03/11/d3s0udzuwLUJSRz7p4M2.jpg)
അഫാൻ
Venjaramoodu Mass Murder Case:തിരുവനന്തപുരം:വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് അമ്മ ഷെമി. പ്രത്യേക അഗതി മന്ദിരത്തിൽ കഴിയുന്ന ഷെമി, തന്നെ കാണാനെത്തിയ ബന്ധുക്കളോടാണ് ഇക്കാര്യം അറിയിച്ചത്. അഫാന്റെ ആക്രമണത്തിൽ തലയ്ക്കുൾപ്പടെ ഗുരുതര പരിക്കേറ്റ ഷെമി ദിവസങ്ങളോളം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇയർ ബാലൻസിങ്ങിനുൾപ്പടെ പ്രശ്‌നങ്ങളുള്ളതിനാലാണ് ഷെമിയെ തിരുവനന്തപുരത്തുള്ള പ്രത്യേക അഗതി മന്ദിരത്തിലേക്ക് മാറ്റിയത്. ആഹാരം കഴിക്കാൻ ഇപ്പോഴും ഷെമി ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.
അതേസമയം, കൂട്ടക്കൊലപാതകളെക്കുറിച്ചുള്ള അന്വേഷണത്തിൽ സാമ്പത്തികകുറ്റം കൂടി ഉൾപ്പെടുത്തി പുതിയ കേസ് രജിസ്റ്റർ ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. കുടുംബത്തിന് പണം നൽകിയവർ പലിശഇനത്തിൽ വൻ തുക ഈടാക്കിയെന്ന വിവരത്തെ തുടർന്നാണ് പുതിയ കേസ് രജിസ്റ്റർ ചെയ്യാനുള്ള പോലീസിന്റെ നീക്കം.
അഫാനെ മൂന്നാംഘട്ട തെളിവെടുപ്പിനായി വീണ്ടും കസ്റ്റഡിയിൽ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. അഫാന്റെ സഹോദരൻ അഫ്‌സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെ കൊലപ്പെടുത്തിയ കേസിലും മാതാവ് ഷെമിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലുമാണ് ഇനിയും തെളിവെടുപ്പ് നടക്കാനുള്ളത്.
പാങ്ങോട്, എസ്എൽപുരം എന്നിവടങ്ങളിൽ നടത്തിയ മൂന്ന് കൊലപാതകങ്ങളുടെ തെളിവെടുപ്പ് നേരത്തെ പൂർത്തിയാക്കിയിരുന്നു.അഫാനെ വീണ്ടും കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന് വെള്ളിയാഴ്ച വെഞ്ഞാറമൂട് എസ്എച്ച്ഒ ആർപി അനൂപ് കൃഷ്ണ നെടുമങ്ങാട് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു.
Read More
- Venjaramoodu Mass Murder Case: വെഞ്ഞാറമൂട് കൂട്ടക്കൊല; 80000 രൂപ ലത്തീഫിന് നൽകാനുണ്ടായിരുന്നുവെന്ന് അഫാൻ
- Venjaramoodu Mass Murder Case: വെഞ്ഞാറമൂട് കൂട്ടകൊല: ഫർസാനയോട് എല്ലാം പറഞ്ഞിരുന്നുവെന്ന് അഫാൻ
- Venjaramoodu Mass Murder Case: അഫാന് പാറ്റയെ പോലും പേടിയായിരുന്നു; അവൻ കാരണം എല്ലാവരെയും നഷ്ടമായെന്ന് റഹീം
- Venjaramoodu Mass Murder Case: മറ്റൊരു പെൺകുട്ടിയെ കൊല്ലാനും അഫാന് ലക്ഷ്യം; രക്ഷപെട്ടത് തലനാരിഴയ്ക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us