/indian-express-malayalam/media/media_files/oo6FiDlhkIYJvTBNmKya.jpg)
Phot credit: Vishnu ram
കൊച്ചി: എറണാകുളം ജങ്ഷനോട് വിടപറഞ്ഞ് കേരളത്തിലെ ആദ്യത്തെ ഇന്റർസിറ്റി ട്രെയിനായ വേണാട് എക്സ്പ്രസ്. ചൊവ്വാഴ്ച വൈകിട്ടാണ് ഈ ട്രെയിൻ അവസാനമായി സൗത്ത് സ്റ്റേഷനിൽ നിന്നും യാത്ര പറഞ്ഞിറങ്ങിയത്. മെയ് ഒന്നു മുതലാണ് താൽക്കാലിക അടിസ്ഥാനത്തിൽ സൗത്ത് സ്റ്റേഷൻ ഒഴിവാക്കി എറണാകുളം നോർത്ത് സ്റ്റേഷനിൽ മാത്രം നിർത്തി യാത്ര നടത്തുക.
എറണാകുളം സൗത്ത് സ്റ്റേഷൻ ഒഴിവാക്കുമ്പോൾ എറണാകുളം നോർത്ത് - ഷൊർണൂർ റൂട്ടിൽ വേണാട് എക്സ്പ്രസ് നിലവിലെ സമയക്രമത്തേക്കാൾ 15 മിനിറ്റോളം മുമ്പേ ഓടിയെത്താനാകും. തിരിച്ചുള്ള യാത്രയിൽ എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും 15 മിനിറ്റോളം നേരത്തെ എത്തും. ഷൊർണൂരിൽ നിന്ന് എഞ്ചിൻ മാറ്റാനാകാത്ത സാഹചര്യം ഉണ്ടായതിനെ തുടർന്നാണ് എറണാകുളം സൗത്തിൽ 20 മിനിറ്റ് പിടിച്ചിട്ടിരുന്നത്.
പരാതിപ്രളയം, സ്ഥിരയാത്രാക്കാരെ കാത്തിരിക്കുന്നത് ദുരിതം
അഞ്ച് പതിറ്റാണ്ടിലേറെ എറണാകുളം ജങ്ഷനിലേക്ക് സർവീസ് നടത്തിയ വേണാട് നാളെ മുതൽ എറണാകുളം സൗത്തിനെ ഒഴിവാക്കുമ്പോൾ സ്ഥിര യാത്രാക്കാരെ കാത്തിരിക്കുന്നത് വൻ ദുരിതമാണ്. എറണാകുളം സൗത്ത് സ്റ്റേഷനെ ചുറ്റിപ്പറ്റി സ്ഥിതി ചെയ്യുന്ന നിരവധി സ്ഥാപനങ്ങളിലെ യാത്രക്കാരെ വലയ്ക്കുന്ന തീരുമാനമാണിത്. പകരമായി പാലരുവിയ്ക്കും വേണാടിനും ഇടയിൽ ഒരു മെമു വേണമെന്ന ന്യായമായ ആവശ്യം മാത്രമാണ് യാത്രക്കാർ മുന്നോട്ടു വയ്ക്കുന്നത്.
മെഡിക്കൽ ട്രസ്റ്റ്, ജനറൽ ഹോസ്പിറ്റൽ, ലക്ഷ്മി തുടങ്ങിയ ആശുപത്രികൾ, മലയാള മനോരമ, പാസ്പോർട്ട് ഓഫീസ്, എം.ജി റോഡിലെ സ്വർണ്ണ, വസ്ത്ര വ്യാപാര കേന്ദ്രങ്ങളിലെ ജീവനക്കാർ, പനമ്പള്ളി നഗറിലെ ഓഫീസുകളിലെ ജീവനക്കാർ അങ്ങനെ നിരവധിപ്പേരെ വലയ്ക്കുന്ന തീരുമാനമാണ് റെയിൽവേ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/606BgrM40J4KZDIP3HMj.jpg)
വേണാടിന്റെ ചരിത്രം അറിയാമോ?
കേരളത്തിലെ ഏറ്റവും പഴക്കമേറിയ പ്രതിദിന ഇൻ്റർസിറ്റി ട്രെയിനുകളിലൊന്നാണ് വേണാട് എക്സ്പ്രസ്. തിരുവനന്തപുരത്തിനും എറണാകുളത്തിനും ഇടയിലുള്ള ഏറ്റവും പ്രശസ്തമായ ട്രെയിനുകളിലൊന്നാണിത്. 1972ൽ ദക്ഷിണ റെയിൽവേയാണ് എക്സ്പ്രസ് അവതരിപ്പിച്ചത്. ഡീസൽ എഞ്ചിനുകൾ ഉപയോഗിച്ചിരുന്ന തീവണ്ടിയിൽ അക്കാലത്ത് പച്ച നിറത്തിലുള്ള ബോഗികളാണ് ഉണ്ടായിരുന്നത്.
1980കളിൽ ഇന്ത്യൻ റെയിൽവേ വേണാട് ട്രെയിനിനായി ഡബിൾ ഡെക്കർ കോച്ചുകൾ അവതരിപ്പിച്ചു. പ്രവർത്തന പ്രശ്‌നങ്ങൾ കാരണം കമ്പനി പിന്നീട് ഡബിൾ ഡെക്കർ കമ്പാർട്ടുമെൻ്റുകൾ പിൻവലിച്ചു. വേണാട് എക്‌സ്പ്രസ് ആയിരുന്നു അക്കാലത്തെ ഏറ്റവും വേഗതയേറിയ തീവണ്ടിയായിരുന്നു. പിന്നീട് ഗ്രേ ഡിസൈനും പരീക്ഷിച്ചെങ്കിലും വേണാടിന് നീല എൽഎച്ച്ബി കോച്ച് ലഭിച്ചതോടെ പഴയത് സർവീസിൽ നിന്ന് പിൻവലിച്ചു.
Read More
- ജയരാജൻ ജാവദേക്കറെ കണ്ടത് പൊളിറ്റിക്കൽ ഡീലിന്റെ ഭാഗമെന്ന് രമേശ് ചെന്നിത്തല
- ഇ.പി ഡല്‍ഹിയിലെത്തിയത് ബിജെപിയില്‍ ചേരാനുറച്ച്, ഇടയ്ക്ക് ഫോണ്‍ വന്നപ്പോള്‍ ടെന്‍ഷനിലായി, പിന്മാറി: ശോഭ സുരേന്ദ്രൻ
- താൻ വഴി ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ; തന്നേയും പാർട്ടിയേയും തകർക്കാൻ ശ്രമമെന്ന് ഇ.പി ജയരാജൻ
- പ്രകാശ് ജാവഡേക്കറെ ഫ്ലാറ്റിൽവച്ച് കണ്ടിരുന്നു, രാഷ്ട്രീയകാര്യങ്ങളൊന്നും സംസാരിച്ചില്ല: ഇ.പി.ജയരാജൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us