/indian-express-malayalam/media/media_files/t2EiJ0gHmw1NKXrP66Ir.jpg)
വി.ഡി. സതീശൻ
പന്തളം:കേരളം ഭരിക്കുന്നത് കൊള്ളക്കാരുടെ സർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത് ഇടത് സർക്കാരിന്റെ അവസാന നാളുകളാണ്. 2026ൽ യുഡിഎഫ് നൂറിലധികം സീറ്റുകളുമായി അധികാരത്തിലേറും, അന്ന് ശബരിമല കേസുകൾ എല്ലാം പിൻവലിക്കുമെന്നും അദ്ദേഹം പറഞ്ഞു. പന്തളത്ത് യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ സംഗമത്തിന്റെ സമാപന സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Also Read:ശബരിമല നട തുറന്നു; ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണംപൂശിയ പാളികൾ ഘടിപ്പിച്ചു
എല്ലാവരെയും ഞെട്ടിച്ച മോഷണത്തിന്റെ കഥ അറിഞ്ഞിട്ടും മൂടിവെക്കുകയായിരുന്നെന്നും ഹൈക്കോടതിയാണ് അത് പുറത്തുകൊണ്ടുവന്നതെന്നും സതീശൻ പറഞ്ഞു. 1999ൽ 30 കിലോ സ്വർണം ഉണ്ടായിരുന്നു. എന്നാൽ ദേവസ്വം മാനുവൽ തെറ്റിച്ച് കൊണ്ട്, ദേവസ്വം വകുപ്പിന്റെ അനുവാദത്തോടുകൂടിയാണ് ദ്വാരപാലക ശിൽപങ്ങൾ ഉൾപ്പെടെ ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം പൂശാൻ എന്ന വ്യാജേന കൊണ്ടുപോയതെന്നും അദ്ദേഹം ആരോപിച്ചു.
Also Read:ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ രണ്ടാഴ്ച കസ്റ്റഡിയിൽ വിട്ടു, തെളിവെടുപ്പ് ഉടൻ
ഇതിനിടെ കടകംപള്ളിയെ വി.ഡി. സതീശൻ വെല്ലുവിളിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്ന് കടകംപള്ളി പറയട്ടെ, കള്ളന്മാർ നടത്തിയ കളവ് ആരും അറിഞ്ഞില്ലെങ്കിൽ അവർ വീണ്ടും കവർച്ച നടത്തും. ദേവസ്വം മന്ത്രിയും ബോർഡും അറിഞ്ഞാണ് എല്ലാം നടന്നതെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.
Also Read:ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ, നിർണായക നീക്കവുമായി എസ്.ഐ.ടി.
പോറ്റിയെ പോറ്റിവളർത്തിയത് ഭരണത്തിലുള്ള ഉന്നതരാണെന്ന് യോഗത്തിൽ സംസാരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമലയിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ നടന്ന എല്ലാ ക്രമക്കേടുകളും അന്വേഷിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
Read More:കോഴിക്കോട് യുഡിഎഫ് - സിപിഎം പ്രകടനങ്ങൾക്കിടെ സംഘർഷം; ഷാഫി പറമ്പിൽ എംപിക്ക് പരിക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.