scorecardresearch

ശബരിമല നട തുറന്നു; ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണംപൂശിയ പാളികൾ ഘടിപ്പിച്ചു

ശ്രീകോവിലിന്‍റെ ഇരുവശങ്ങളിലെയും ദ്വാരപാലക ശിൽപ്പങ്ങളിലാണ് ആചാരപ്രകാരം സ്വർണപ്പാളികൾ സ്ഥാപിച്ചത്

ശ്രീകോവിലിന്‍റെ ഇരുവശങ്ങളിലെയും ദ്വാരപാലക ശിൽപ്പങ്ങളിലാണ് ആചാരപ്രകാരം സ്വർണപ്പാളികൾ സ്ഥാപിച്ചത്

author-image
WebDesk
New Update
Sabarimala Dwarapalaka Sculpture Gold Plating

ചിത്രം: സ്ക്രീൻഗ്രാബ്

ശബരിമല: തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകീട്ട് നാലു മണിയോടെയാണ് നട തുറന്നത്. അറ്റകുറ്റപണിക്കു ശേഷം തിരികെ എത്തിച്ച ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ നടതുറന്ന ശേഷം പുനസ്ഥാപിച്ചു. ആചാരപ്രകാരം സ്വർണപ്പാളികൾ ദ്വാരപാലക ശിൽപ്പങ്ങളിൽ സ്ഥാപിക്കുകയായിരുന്നു.

Advertisment

ശ്രീകോവിലിന്‍റെ ഇരുവശങ്ങളിലെയും ദ്വാരപാലക ശിൽപ്പങ്ങളിലാണ് സ്വര്‍ണപ്പാളികള്‍ ഘടിപ്പിച്ചത്. ആദ്യം സ്വര്‍ണം പൂശിയ പീഠവും പിന്നാലെ പാളികളും സ്ഥാപിക്കുകയായിരുന്നു. ചെന്നൈയില്‍ നിന്ന് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി കൊണ്ടുവന്ന പാളികളാണ് ശില്‍പ്പത്തില്‍ സ്ഥാപിച്ചിരിക്കുന്നത്.

Also Read: എന്നെ കുടുക്കിയവർ നിയമത്തിന് മുന്നിൽ വരും; നിർണായക പ്രതികരണവുമായി ഉണ്ണികൃഷ്ണൻ പോറ്റി

സ്വ​ർ​ണം പൂ​ശാ​നാ​യി ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​ർ ഏ​ഴി​നായിരുന്നു​ സ്വർണപ്പാളികൾ അ​ഴി​ച്ചു​കൊ​ണ്ടു​പോ​യ​ത്. ചെന്നെയിലെ സ്മാർട്ട് ക്രിയേഷൻസിൽ സ്വർണംപൂശിയ ശേ​ഷം 21 ന്​ ​ശ​ബ​രി​മ​ല​യി​ൽ തി​രി​ച്ചെ​ത്തി​ച്ചു. താ​ന്ത്രി​ക അ​നു​മ​തി​യും ഹൈ​ക്കോ​ട​തി അ​നു​മ​തി​യും ല​ഭി​ച്ച​തോ​ടെ​യാ​ണ് പാ​ളി​ക​ൾ പുനസ്ഥാപിക്കാൻ ദേ​വ​സ്വം ബോ​ർ​ഡ് തീ​രു​മാ​നി​ച്ച​ത്.

Advertisment

അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ രണ്ടാഴ്ച പൊലീസ് കസ്റ്റഡിയിൽ വിട്ടതിനു പിന്നാലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് പ്രതികരിച്ചു. തന്നെ കുടുക്കിയവർ നിയമത്തിന് മുന്നിൽ വരുമെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് പ്രതികരിച്ചത്. റാന്നി കോടതിയിൽ നിന്ന് പുറത്തേക്കിറങ്ങവേയാണ് ഉണ്ണികൃഷ്ണൻ പോറ്റി ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. 

Also Read:ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ രണ്ടാഴ്ച കസ്റ്റഡിയിൽ വിട്ടു, തെളിവെടുപ്പ് ഉടൻ

കേസിലെ മറ്റ് പ്രതികളുടെ പങ്ക് കണ്ടെത്താൻ ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിൽ വേണമെന്നാണ് പ്രത്യേക അന്വേഷണസംഘം ഇന്ന് കോടതിയിൽ വാദിച്ചത്. സ്വർണക്കേസിൽ മറ്റ് പ്രതികളുണ്ടെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആദ്യ പ്രതികരണത്തിൽ നിന്നും വ്യക്തമാകുന്നത്. സ്വർണം പൂശാനായി തന്നെ ഏൽപ്പിച്ചത് ചെമ്പ് തകിടുകളാണെന്ന് വാദത്തിലാണ് ഉണ്ണികൃഷ്ണൻ പോറ്റി ഇപ്പോഴും ഉറച്ചുനിൽക്കുന്നത്. 

Read More: ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ, നിർണായക നീക്കവുമായി എസ്.ഐ.ടി.

Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: