/indian-express-malayalam/media/media_files/uploads/2019/01/vande-bharath.jpg)
വന്ദേഭാരത് വഴിയിൽ കുടുങ്ങി
കൊച്ചി: സാങ്കേതിക തകരാറിനെ തുടർന്ന് മൂന്ന് മണിക്കൂറിലേറെയായി പിടിച്ചിട്ടിരുന്ന വന്ദേഭാരത് ട്രെയിൻ ഷൊർണ്ണൂരിൽ നിന്ന് പുറപ്പെട്ടു. പുതിയ എൻജിൻ ഘടിപ്പിച്ച് ഷൊർണ്ണൂരിൽ നിന്ന് രാത്രി 8.50ഓടെയാണ് ട്രെയിൻ യാത്ര പുനരാംരഭിച്ചത്. നെടുമ്പാശേരിവിമാനത്താവളത്തിലേക്കുള്ള യാത്രക്കാരെ പരിഗണിച്ച് ഇന്ന് ട്രെയിനിന് അങ്കമാലി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ടെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
ഷൊർണ്ണൂരിനും വള്ളത്തോൾ നഗറിനും ഇടയിലാണ് കാസർകോട്-തിരുവനന്തപുരം (കോട്ടയം വഴി) വന്ദേഭാരതിന് തകരാർ സംഭവിച്ചത്. ട്രെയിൻ വീണ്ടും ഷൊർണ്ണൂർ സ്റ്റേഷനിലേക്ക് തിരികെ എത്തിച്ചാണ് പുതിയ എൻജിൻ ഘടിപ്പിച്ചത്.
ബുധനാഴ്ച അഞ്ച് മണിയോടെയാണ് വന്ദേഭാരത് തകരാറിലായത്. ട്രെയിനിന്റെ ഡോർ സ്റ്റക്കാണെന്നും പുറത്തുപോലും ഇറങ്ങാനാകുന്നില്ലെന്നും യാത്രക്കാർ പറഞ്ഞു. ട്രെയിനിലെ എസി പ്രവർത്തനരഹിതമായതോടെ യാത്രക്കാരെ ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇറക്കി നിർത്തിയാണ് തകരാറുകൾ പരിഹരിച്ചത്.
ആദ്യം10 മിനിറ്റിനുള്ളിൽ തകരാർ പരിഹരിക്കുമെന്നാണ് ജീവനക്കാർ യാത്രക്കാരോട് പറഞ്ഞതെങ്കിലും ഒരു മണിക്കൂറോളമായി പ്രശ്ന പരിഹാരമുണ്ടായിട്ടില്ല. 5.50ന് ഷൊർണൂർ സ്റ്റേഷനിൽ നിന്ന് മുന്നോട്ടെടുത്ത ട്രെയിൻ അൽപ്പം കഴിഞ്ഞു തന്നെ നിന്നു. പിന്നീട് മണിക്കൂറുകൾ എടുത്താണ് റെയിൽവേ തകരാറുകൾ പരിഹരിച്ചത്.
ട്രെയിനിലെ വൈദ്യുത ബന്ധം ഇടയ്ക്കിടെ നിലയ്ക്കുന്നുണ്ട്. ഒന്ന് പുറത്തേക്ക് പോലും പോകാനാകാത്തത് വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കിയെന്ന് യാത്രക്കാർ പറഞ്ഞു. ട്രെയിനിൽ മുഴുവൻ സീറ്റുകളിലും യാത്രക്കാരുണ്ട്. ബാറ്ററി ചാർജ് തീർന്നതിനാലാണ് ട്രെയിൻ സ്റ്റക്കായതെന്നാണ് റെയിൽവേ യാത്രക്കാരോട് അനൗൺസ് ചെയ്തത്.
Read More
- സംസ്ഥാനത്ത് ഇനി ഹെലി ടൂറിസം പദ്ധതിയും; മന്ത്രിസഭ അനുമതി നൽകി
- സിൽവർ ലൈനിൽ കേരളത്തിന് തിരിച്ചടി;ഡിപിആർ കേന്ദ്രം തള്ളി
- പാസപോർട്ടിന് അപേക്ഷിച്ചവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്; മുന്നറിയിപ്പുമായി പോലീസ്
- മതത്തിന്റെ പേരിൽ എന്തും ചെയ്യാമെന്ന് കരുതരുത്; ആന എഴുന്നള്ളപ്പിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
- Pooja Bumber Lottery results: പൂജാ ബംബർ; ഒന്നാം സമ്മാനം ഈ നമ്പറിന്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.