scorecardresearch

സംസ്ഥാനത്ത് ഇനി ഹെലി ടൂറിസം പദ്ധതിയും; മന്ത്രിസഭ അനുമതി നൽകി

കേരളത്തിന്റെ ഹെലി ടൂറിസം പദ്ധതിക്ക് ഉണർവേകുവാൻ ഹെലിടൂറിസം നയ രൂപീകരണത്തിലൂടെ സാധിക്കും. കൂടുതൽ സംരംഭകർ ഹെലിടൂറിസം മേഖലയിലേക്ക് കടന്നുവരുന്നതിന് സഹായകരമാകുമെന്നും സർക്കാർ വ്യക്തമാക്കി

കേരളത്തിന്റെ ഹെലി ടൂറിസം പദ്ധതിക്ക് ഉണർവേകുവാൻ ഹെലിടൂറിസം നയ രൂപീകരണത്തിലൂടെ സാധിക്കും. കൂടുതൽ സംരംഭകർ ഹെലിടൂറിസം മേഖലയിലേക്ക് കടന്നുവരുന്നതിന് സഹായകരമാകുമെന്നും സർക്കാർ വ്യക്തമാക്കി

author-image
WebDesk
New Update
Kerala Secretariat

സംസ്ഥാനത്ത് ഇനി ഹെലി ടൂറിസം പദ്ധതിയും

തിരുവനന്തപുരം: സംസ്ഥാനത്ത് ഹെലി ടൂറിസം നയത്തിന് മന്ത്രിസഭായോഗത്തിൽ അംഗീകാരം. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ സമയത്തിനുള്ളിൽ എത്തിച്ചേരുന്നതിനുള്ള ഹെലികോപ്റ്റർ സർവ്വീസ് നെറ്റ് വർക്ക് സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഹെലി പോർട്ട്സ്, ഹെലി സ്റ്റേഷൻസ്, ഹെലിപാഡ്സ് തുടങ്ങിയവയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും പോളിസിയിൽ വ്യക്തത വരുത്തിയിട്ടുണ്ട്. 

Advertisment

കേരളത്തിന്റെ ഹെലി ടൂറിസം പദ്ധതിക്ക് ഉണർവേകുവാൻ ഹെലിടൂറിസം നയ രൂപീകരണത്തിലൂടെ സാധിക്കും. കൂടുതൽ സംരംഭകർ ഹെലിടൂറിസം മേഖലയിലേക്ക് കടന്നുവരുന്നതിന് സഹായകരമാകുമെന്നും സർക്കാർ വ്യക്തമാക്കി.അതേസമയം, ഹെലി ടൂറിസത്തിനായി 14 ജില്ലകളിലെയും സാധ്യതകൾ ഉപയോഗപ്പെടുത്തുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി.എല്ലാ വശങ്ങളും പരിശോധിച്ചാണ് നയത്തിന് അംഗീകാരം നൽകിയതെന്ന് മന്ത്രി അറിയിച്ചു. ആദ്യഘട്ടത്തിൽ എറണാകുളം മുതൽ തിരുവനന്തപുരം വരെ, പിന്നീട് കേരളത്തിലുടനീളം വ്യാപിപ്പിക്കമെന്നും മന്ത്രി വ്യക്തമാക്കി.

സ്മാർട്ട്സിറ്റി കൊച്ചി പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതിയുടെ ശുപാർശ മന്ത്രിസഭാ യോഗം അംഗീകരിച്ചു.ടീകോമുമായി ചർച്ചകൾ നടത്തി പരസ്പര ധാരണയോടെ പിന്മാറ്റനയം രൂപകൽപ്പന ചെയ്യും. ടീകോമിനു നൽകേണ്ട നഷ്ടപരിഹാര തുക കണക്കാക്കുന്നതിന് ഇന്റിപെൻഡന്റ് ഇവാല്യുവേറ്ററെ നിയോഗിക്കാനും ധാരണയായി. 

ആരോഗ്യവകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിൽ വിവിധ ജില്ലകളിലായി 30 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് രണ്ട് തസ്തികകൾ സൃഷ്ടിക്കും. ഡ്രഗ്സ് കൺട്രോൾ വകുപ്പിനു കീഴിലെ കോന്നി ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിൽ 14 അധിക തസ്തികകൾ സൃഷ്ടിക്കുവാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

Advertisment

Read More 

Kerala Government Ldf Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: