scorecardresearch

ജെ.ഡിഎസിനെ ഒക്കത്തിരുത്തി പിണറായി തുടരുന്നത് ഇരട്ടത്താപ്പെന്ന് വി.ഡി സതീശൻ

ജെ.ഡി.എസിനെ മുന്നണിയില്‍ നിന്ന് പുറത്താക്കാന്‍ ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷം ചോദിക്കുമ്പോൾ മൗനമാണ് മുഖ്യമന്ത്രിയുടെ മറുപടിയെന്നും സതീശൻ

ജെ.ഡി.എസിനെ മുന്നണിയില്‍ നിന്ന് പുറത്താക്കാന്‍ ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷം ചോദിക്കുമ്പോൾ മൗനമാണ് മുഖ്യമന്ത്രിയുടെ മറുപടിയെന്നും സതീശൻ

author-image
WebDesk
New Update
VD Satheesan|pinarayi vijayan| ie malayalam

ഇത്തരത്തിലൊരു ഇരട്ടത്താപ്പിന് കുട പിടിക്കാൻ പിണറായി വിജയന് മാത്രമേ കഴിയൂവെന്ന് മുഖ്യമന്ത്രിയെ വിമർശിച്ചുകൊണ്ട് സതീശൻ പറഞ്ഞു

തിരുവനന്തപുരം: രണ്ട് മുന്നണികളിലായി കേന്ദ്രത്തിലും കേരളത്തിലും സർക്കാരിൽ പ്രാതിനിധ്യമുള്ള ജെഡിഎസിനെ ഒക്കത്തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ ഇരട്ടത്താപ്പാണ് കാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയുടെ കേന്ദ്രമന്ത്രിയാണ് ജെഡിഎസിന്റെ ദേശീയ അദ്ധ്യക്ഷൻ. അതേ സമയം തന്നെ സിപിഎം നേതൃത്വം നൽകുന്ന പിണറായി മന്ത്രിസഭയിലും അവർക്ക് പ്രാതിനിധ്യമുണ്ട്. ഇത്തരത്തിലൊരു ഇരട്ടത്താപ്പിന് കുട പിടിക്കാൻ പിണറായി വിജയന് മാത്രമേ കഴിയൂവെന്ന് മുഖ്യമന്ത്രിയെ വിമർശിച്ചുകൊണ്ട് സതീശൻ പറഞ്ഞു.  

Advertisment

കഴിഞ്ഞ സെപ്റ്റംബറിൽ ജെ.ഡി.എസ് ബിജെപിയുമായി സഖ്യം ചേർന്നിരുന്നു. എന്നാൽ ഇതുവരെയും മുഖ്യമന്ത്രി പിണറായി വിജയനോ ഇടത് നേതാക്കളോ ഇക്കാര്യത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ജെ.ഡി.എസിനെ മുന്നണിയില്‍ നിന്ന് പുറത്താക്കാന്‍ ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷം ചോദിക്കുമ്പോൾ മൗനമാണ്  മുഖ്യമന്ത്രിയുടെ മറുപടി. സി.പി.എമ്മിന്‍റെ കൂടി അനുവാദത്തോടെയാണ് ജെഡിഎസ് അദ്ധ്യക്ഷൻ എച്ച്.ഡി കുമാരസ്വാമി എന്‍.ഡി.എ പാളയത്തില്‍ നിന്നും കേന്ദ്ര മന്ത്രിയായിരിക്കുന്നത്.  ഇത്രയുമൊക്കെ ആയിട്ടും കോണ്‍ഗ്രസിനേയും യു.ഡി.എഫിനെയും മോദി വിരുദ്ധത പഠിപ്പിക്കാനാണ് പിണറായി വിജയൻ മിനക്കെടുന്നത്. അത്തരത്തിൽ ജെഡിഎസിനെ ഒക്കത്തിരുത്തി ഭരണം കൈയ്യാളുന്ന മുഖ്യമന്ത്രി തങ്ങളെ പഠിപ്പിക്കാൻ വരണ്ടെന്നും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു. 

തീർത്തും അധാര്‍മികമായ രാഷ്ട്രീയ കൂട്ടുകെട്ടിനെതിരെ മുന്നണിയിലെ മറ്റൊരു ഘടകകക്ഷി തന്നെ രംഗത്ത് വന്നുകഴിഞ്ഞു. അവർ ജെഡിഎസിന്റെ മന്ത്രിസഭാ പ്രാതിനിധ്യത്തെ ശക്തമായി വിമര്‍ശിച്ചിട്ടും മുഖ്യമന്ത്രിയും എല്‍.ഡി.എഫ് നേതൃത്വവും മൗനം തുടരുകയാണെന്ന് ആർജെഡി യുടെ വിമർശനം മുൻനിർത്തി വി.ഡി സതീശൻ പറഞ്ഞു. എന്‍.ഡി.എ സഖ്യകക്ഷിയായ ജെ.ഡി.എസ് ഏത് സാഹചര്യത്തിലാണ് എല്‍.ഡി.എഫിലും മന്ത്രിസഭയിലും തുടരുന്നതെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന - ദേശീയ  നേതൃത്വങ്ങളും തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 

Read More

Advertisment
Vd Satheeshan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: