scorecardresearch

സ്വർണപ്പാളി വിവാദം: തനിക്ക് തന്നത് ചെമ്പുപാളികൾ തന്നെ, ആരോപണങ്ങൾ നിഷേധിച്ച് ഉണ്ണിക്കൃഷ്ണൻ പോറ്റി

സ്വർണപ്പാളി ജയറാമിന്റെ വീട്ടിൽ കൊണ്ടു പോയിട്ടില്ല. താൻ പണപ്പിരിവ് നടത്തിയിട്ടുണ്ടെങ്കിൽ നടപടി എടുക്കട്ടെ

സ്വർണപ്പാളി ജയറാമിന്റെ വീട്ടിൽ കൊണ്ടു പോയിട്ടില്ല. താൻ പണപ്പിരിവ് നടത്തിയിട്ടുണ്ടെങ്കിൽ നടപടി എടുക്കട്ടെ

author-image
WebDesk
New Update
sabarimala

എനിക്ക് നൽകിയ ലെറ്ററിൽ ചെമ്പ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച് ഉണ്ണികൃഷ്ണൻ പോറ്റി. തനിക്ക് തന്നത് ചെമ്പ് പാളിയാണ്. ദേവസ്വത്തിന്റെ രേഖകളിലും അതാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തനിക്ക് നൽകിയ പാളികളിൽ മുൻപ് സ്വർണം പൂശിയിട്ടുണ്ടോയെന്ന് അറിയില്ലെന്നും അതൊരു പ്രദർശന വസ്തു ആക്കിയിട്ടില്ലെന്നും ഉണ്ണിക്കൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് പറഞ്ഞു.

Advertisment

Also Read: 25 കോടി ആർക്ക്? തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന്

എനിക്ക് നൽകിയ ലെറ്ററിൽ ചെമ്പ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതിന് മുകളിൽ സ്വർണ്ണം ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്. സ്വർണപ്പാളി ജയറാമിന്റെ വീട്ടിൽ കൊണ്ടു പോയിട്ടില്ല. താൻ പണപ്പിരിവ് നടത്തിയിട്ടുണ്ടെങ്കിൽ നടപടി എടുക്കട്ടെ. ഇതുസംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ വിളിച്ചാൽ പോകാൻ താൻ ബാധ്യസ്ഥനാണെന്നും അദ്ദഹം പറഞ്ഞു.

Also Read: മെഡിക്കൽ കോളേജ് അപകടം; ബിന്ദുവിന്റെ മകന് ദേവസ്വം ബോർഡിൽ നിയമനം

അതിനിടെ, ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിൽ പൂശാനായി യുബി ഗ്രൂപ്പ് ചെയർമാൻ വിജയ് മല്യ ആവശ്യത്തിലധികം സ്വർണം കരുതിയിരുന്നുവെന്ന് മുൻ ചീഫ് എൻജിനിയർ രവികുമാർ വ്യക്തമാക്കി. ദ്വാരപാലക ശില്പം അടക്കം സ്വർണം പൂശിയിരുന്നു. ചെമ്പിന് മുകളിൽ ഏഴ് പാളി സ്വർണം പൂശിയ ദ്വാരപാലക ശില്പം ചെമ്പായി മാറിയത് അത്ഭുതമാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Advertisment

Also Read: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ് ജോര്‍ജ് അന്തരിച്ചു

അതേസമയം, ഉണ്ണികൃഷ്ണൻ പൊറ്റിയെ ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥർ ഇന്ന് ചോദ്യം ചെയ്യാൻ ഇടയില്ല. ഉണ്ണിക്കൃഷ്ണനെ ഇന്ന് വിശദമായി ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇതിനായി നോട്ടീസ് നൽകിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. തിരുവനന്തപുരത്തും ബെംഗളൂരുവിലുമായി രണ്ടു തവണ പോറ്റിയെ ചോദ്യം ചെയ്തിരുന്നു. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ആവശ്യം വന്നാൽ പിന്നീട് വിളിപ്പിക്കും എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

Read More: അജിതയുടെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും; ആറ് അവയവങ്ങള്‍ ദാനം ചെയ്തു

Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: