/indian-express-malayalam/media/media_files/2025/10/03/t-j-s-george-tjs-george-2025-10-03-19-28-09.jpg)
ചിത്രം: എക്സ്
ബെംഗളൂരു: മുതിർന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ് ജോർജ് അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയിൽ വെള്ളിയാഴ്ച വൈകീട്ട് 4.30 ഓടെയായിരുന്നു അന്ത്യം. 97 വയസായിരുന്നു. പത്മഭൂഷൻ നൽകി രാജ്യം ആദരിച്ച പ്രതിഭയാണ് ടി.ജെ.എസ് ജോര്‍ജ്.
തയ്യിൽ ജേക്കബ് സോണി ജോർജ് എന്നാണ് പൂർണനാമം. എഴുത്തുകാരൻ, മാധ്യമപ്രവർത്തകൻ, ജീവചരിത്രകാരൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിയാളാണ് ടി.ജെ.എസ് ജോർജ്. 2011 ലായിരുന്നു പത്മഭൂഷൻ ലഭിച്ചത്. 2019 ൽ, കേരള സർക്കാരിന്റെ പത്രപ്രവർത്തന രംഗത്തെ ഉന്നത അംഗീകാരമായ സ്വദേശാഭിമാനി-കേസരി പുരസ്‌കാരം ലഭിച്ചു.
Also Read: പാക്ക് അധീന കശ്മീരിലെ സംഘർഷം; അടിച്ചമർത്തലിന്റെയും കൊള്ളയടിയുടെയും ഫലമെന്ന് ഇന്ത്യ
ഇംഗ്ലീഷ് സാഹിത്യത്തിൽ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ഓണേഴ്സ് ബിരുദം കരസ്ഥമാക്കിയ ടി.ജെ.എസ് ജോർജ്, 1950 ൽ ബോംബെയിലെ ഫ്രീ പ്രസ്സ് ജേർണലിലൂടെയാണ് പത്രപ്രവർത്തന ജീവിതം ആരംഭിക്കുന്നത്. പിന്നീട് ഇന്റർനാഷണൽ പ്രസ്സ് ഇൻസ്റ്റിറ്റ്യൂട്ട്, ദി സെർച്ച്‌ലൈറ്റ്, ഫാർ ഈസ്റ്റേൺ എകണോമിക് റിവ്യൂ തുടങ്ങി വിവിധ മാധ്യമങ്ങളിൽ ജോലി ചെയ്തു.
Also Read: അജിതയുടെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും; ആറ് അവയവങ്ങള്‍ ദാനം ചെയ്തു
ഹോംങ്കോങ്ങിൽ നിന്നുള്ള ഏഷ്യാവീക്കിന്റെ സ്ഥാപക പത്രാധിപരാണ് ജോർജ്. ഇന്ത്യയിലെ മുതിർന്ന പത്രപ്രവർത്തകരിൽ ഒരാളായ ജോർജ് പ്രശസ്ത കോളമിസ്റ്റുകൂടിയായിരുന്നു. 1928 മെയ് 7 ന് ടി.ടി ജേക്കബിന്റെയും ചാചിയാമ്മ ജേക്കബിന്റെയും മകനായി പത്തനംതിട്ടയിലെ തുമ്പമണ്ണിലാണ് ജനനം. ഭാര്യ: പരേതയായ അമ്മു. മക്കൾ: എഴുത്തുകാരനായ ജീത് തയ്യിൽ, ഷെബ.
'TJS' to colleagues, friends and generations of readers, veteran journalist and author TJS George no more. pic.twitter.com/e7ypqAwSIl
— E P Unny (@unnycartoonist) October 3, 2025
ഭയരഹിതവും നിഷ്പക്ഷവും ആയ പത്രപ്രവർത്തനത്തിന് വേണ്ടി നിലകൊണ്ട പത്രാധിപനെന്ന് മുഖ്യമന്ത്രി
ഇന്ത്യൻ മാധ്യമ ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായമാക്കി തന്റെ പത്രാധിപ ജീവിതത്തെ മാറ്റാൻ കഴിഞ്ഞ പ്രഗത്ഭ മാധ്യമപ്രവർത്തകനായിരുന്നു ടി ജെ എസ് ജോർജ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളം ഇന്ത്യൻ പത്രപ്രവർത്തന രംഗത്തിനും ലോകമാധ്യമ രംഗത്തിനും നൽകിയ അഭിമാനകരമായ സംഭാവനയായിരുന്നു ടി.ജെ. എസ്. ഭയരഹിതവും നിഷ്പക്ഷവും ആയ പത്രപ്രവർത്തനത്തിന് വേണ്ടി എക്കാലവും നിലകൊണ്ട പ്രമുഖ പത്രാധിപനായിരുന്നു അദ്ദേഹം.
Also Read: സുബീൻ ഗാർഗ് മരിച്ചത് സ്‌കൂബ ഡൈവിങ്ങിനിടെയല്ല; ദുരൂഹതയേറുന്നു
അടിയന്തരാവസ്ഥക്കാലത്തടക്കം ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന നിലപാട് കൈക്കൊണ്ട ടി ജെഎസ് ജോർജ് എന്നും ലിബറൽ ജേണലിസത്തിന്റെ ധീരനായ വക്താവായിരുന്നു. സ്വാതന്ത്ര്യത്തെയും ജനാധിപത്യ ബോധത്തെയും അപകടപ്പെടുത്തുന്ന എല്ലാ പ്രവണതകൾക്കുമെതിരെ ശക്തമായി പ്രതികരിച്ച ചരിത്രമാണ് അദ്ദേഹത്തിൻ്റേതെന്ന് മുഖ്യമന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു.
Read More: ഗാസയിൽ പൊലിഞ്ഞ 18000 കുഞ്ഞുങ്ങളെ ഓർത്ത് കേരളം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.