scorecardresearch

മെഡിക്കൽ കോളേജ് അപകടം; ബിന്ദുവിന്റെ മകന് ദേവസ്വം ബോർഡിൽ നിയമനം

Kerala News Highlights: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നുവീണ് ഉണ്ടായ അപകടത്തിലായിരുന്നു തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരണപ്പെട്ടത്

Kerala News Highlights: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നുവീണ് ഉണ്ടായ അപകടത്തിലായിരുന്നു തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരണപ്പെട്ടത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
medical college accident

ഫയൽ ഫൊട്ടോ

Kerala News Highlights: കോട്ടയം മെഡിക്കൽ കോളജ് കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണ് മരണപ്പെട്ട വൈക്കം സ്വദേശിനി ബിന്ദു വിശ്രുതന്റെ മകൻ നവനീതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിയമനം നൽകി ഉത്തരവായി. എഞ്ചിനീയറിംഗ് ബിരുദധാരിയായ മകൻ നവനീത് വി-ക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ മരാമത്ത് വിഭാഗത്തിൽ തേർഡ് ഗ്രേഡ് ഓവർസിയർ തസ്തികയിൽ ജോലി നൽകുന്നതിനാണ് ബോർഡിന്റെ ഉത്തരവായിട്ടുളളതെന്ന് മന്ത്രി വി.എൻ വാസവൻ അറിയിച്ചു. വൈക്കം അസിസ്റ്റന്റ് എഞ്ചിനീയർ ഓഫീസിലാവും ജോലിയിൽ പ്രവേശിക്കുക.

Advertisment

കോട്ടയം മെഡിക്കൽ കോളേജിൽ ഉണ്ടായ അപകടത്തിൽ തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരണപ്പെട്ടത് ഏറെ വേദനാജനകമായിരുന്നു. ബിന്ദുവിന്റെ കുടുംബത്തെ സർക്കാർ ചേർത്തു പിടിക്കുകയാണ്. കുടുംബത്തിന് സർക്കാർ വാഗ്ദാനം  നൽകിയ  പുതിയ വീടിന്റെ നിർമ്മാണം പൂർത്തിയാക്കി  താക്കോൽ കൈമാറിയിരുന്നു. അതിനൊപ്പം ജോലികൂടി നൽകി കുടുംബത്തിന്റെ സുരക്ഷിതത്വം സർക്കാർ ഉറപ്പാക്കുകയാണെന്നും മന്ത്രി പറഞ്ഞു.

.

  • Oct 03, 2025 20:14 IST

    ബിന്ദുവിന്റെ മകന് ദേവസ്വം ബോർഡിൽ ജോലി

    കോട്ടയം മെഡിക്കൽ കോളജിലെ ഉപയോഗ ശൂന്യമായ  കെട്ടിടത്തിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് മരണപ്പെട്ട വൈക്കം സ്വദേശിനി ബിന്ദു വിശ്രുതന്റെ മകൻ നവനീതിന്  തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിയമനം നൽകി ഉത്തരവായി. എഞ്ചിനീയറിംഗ് ബിരുദധാരിയായ മകൻ  നവനീത് വി-ക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ മരാമത്ത് വിഭാഗത്തിൽ തേർഡ് ഗ്രേഡ് ഓവർസിയർ തസ്തികയിൽ ജോലി നൽകുന്നതിനാണ് ബോർഡിന്റെ ഉത്തരവായിട്ടുളളതെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു. വൈക്കം അസിസ്റ്റന്റ് എഞ്ചിനീയർ ഓഫീസിലാവും ജോലിയിൽ പ്രവേശിക്കുക



  • Oct 03, 2025 19:23 IST

    മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ടിജെഎസ് ജോര്‍ജ് അന്തരിച്ചു

    മുതിർന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ് ജോർജ് അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയിൽ വെള്ളിയാഴ്ച വൈകീട്ട് 4.30 ഓടെയായിരുന്നു അന്ത്യം. 97 വയസായിരുന്നു.



  • Advertisment
  • Oct 03, 2025 18:20 IST

    പാക്ക് അധീന കശ്മീരിലെ സംഘർഷം; അടിച്ചമർത്തലിന്റെയും കൊള്ളയടിയുടെയും ഫലമെന്ന് ഇന്ത്യ

    പാക്കിസ്ഥാന്റെ അടിച്ചമർത്തൽ സമീപനത്തിന്റെയും വിഭവ കൊള്ളയടിയുടെയും പരിണതഫലമാണ് പാക്ക് അധീന കശ്മീരിലെ പ്രതിഷേധങ്ങളെന്ന് ഇന്ത്യ. ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾക്ക് പാക്കിസ്ഥാനെ ഉത്തരവാദിയായി കണക്കാക്കണമെന്ന് പ്രതിഷേധക്കാർക്കെതിരായ അക്രമാസക്തമായ അടിച്ചമർത്തലിനെ അപലപിച്ചുകൊണ്ട് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പത്രസമ്മേളനത്തിൽ പറഞ്ഞു.



  • Oct 03, 2025 17:22 IST

    കരൂർ ദുരന്തത്തിൽ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി

    കരൂർ ദുരന്തത്തിൽ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. കരൂരിലുണ്ടായത് മനുഷ്യനിർമിത ദുരന്തമാണെന്നും അപകടവുമായി ബന്ധപ്പെട്ട വീഡിയോകൾ കണ്ടപ്പോൾ ഹൃദയം തകർന്നുവെന്നും കോടതി പറഞ്ഞു. ടിവികെ നേതാവ് വിജയ്ക്ക് നേതൃത്വഗുണങ്ങളില്ലെന്നും അപകടം ഉണ്ടായപ്പോൾ സംഘാടകരും നേതാവും പ്രവർത്തകരെ ഉപേക്ഷിച്ച് സ്ഥലംവിട്ടെന്നും കോടതി കുറ്റപ്പെടുത്തി.



  • Oct 03, 2025 15:03 IST

    പാക്കിസ്ഥാന്റെ 5 എഫ്-16 യുദ്ധവിമാനങ്ങൾ തകർത്തെന്ന് വ്യോമസേനാ മേധാവി

    പഹൽഗാം ആക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ പാക്കിസ്ഥാനിൽ ഉണ്ടാക്കിയ നാശനഷ്ടങ്ങൾ വെളിപ്പെടുത്തി ഇന്ത്യൻ വ്യോമസേനാ മേധാവി. ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്ഥാന്റെ വ്യോമതാവളങ്ങളില്‍ സൂക്ഷിച്ചിരുന്ന എഫ്-16 ഉള്‍പ്പെടെ നാലോ അഞ്ചോ യുദ്ധവിമാനങ്ങൾ തകർത്തുവെന്ന് എയർ ചീഫ് മാർഷൽ എ.പി സിങ് വെളിപ്പെടുത്തി. 



  • Oct 03, 2025 14:11 IST

    കെ പി മോഹനനെ കയ്യേറ്റം ചെയ്തിട്ടില്ല :സമരസമിതി

    കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനനെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് ഡയാലിസിസ് സെന്റർ സമരസമിതി. ഉദ്ഘാടനത്തിനെത്തുന്ന എംഎൽഎയോട് പരാതി പറയാനാണ് കാത്തിരുന്നത്. നിങ്ങളെ പിന്നെ കണ്ടോളാം എന്ന് പറഞ്ഞ് എംഎൽഎ ഇടിച്ചു കയറുകയായിരുന്നു. കുടിവെള്ള പ്രശ്നമാണെന്നും ശക്തമായ പ്രതിഷേധം തുടരുമെന്നും നാട്ടുകാർ പറഞ്ഞു.

     



  • Oct 03, 2025 14:10 IST

    എയ്ഡഡ് ഭിന്നശേഷി നിയമനം; വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ കെസിബിസിയും സീറോ മലബാര്‍ സഭയും

    എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ പ്രസ്താവനയ്ക്ക് എതിരെ കെസിബിസിയും സീറോ മലബാര്‍ സഭയും. ഇടതുപക്ഷ ഭരണത്തില്‍ തൊഴിലാളികള്‍ക്ക് ശമ്പളമില്ല എന്ന് പറയുന്നത് അപമാനകരമാണ്. ഇത് ഗവണ്‍മെന്റിന്റെ കഴിവുകേടാണെന്ന് കെസിബിസി എജ്യൂക്കേഷന്‍ കമ്മീഷന്‍ സെക്രട്ടറി ഫാദര്‍ ആന്റണി അറക്കല്‍ പറഞ്ഞു.

     



  • Oct 03, 2025 14:09 IST

    സിപിഎം ബ്രാഞ്ച് സെക്രട്ടറി പോക്‌സോ കേസില്‍ അറസ്റ്റില്‍

    പോക്‌സോ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. പുതുനഗരം വാരിയത്തുകളം എൻ ഷാജിയാണ്‌ (35) അറസ്റ്റിലായത്. പുതുനഗരം ചെട്ടിയത്തുകുളമ്പ് ബ്രാഞ്ച് സെക്രട്ടറിയാണ്.

     



  • Oct 03, 2025 11:52 IST

    ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ഒരു ചുമതലയും നൽകിയിട്ടില്ല: എ പദ്മകുമാർ

    ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതികരണവുമായി തിരുവിതാംകൂർ മുൻ ദേവസ്വം പ്രസിഡന്റ്റ് എ പദ്മകുമാർ. ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ തട്ടിപ്പുകളിൽ അന്വേഷണം നടത്തേണ്ടതാണ്. ഗുരുതരമായ ആരോപണങ്ങളാണ് ഉയരുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി ഒരു വാതിൽ ശബരിമലയിൽ സമർപ്പിച്ചിരിക്കുന്നുവെന്നാണ് അന്വേഷിച്ചപ്പോൾ ലഭിച്ച വിവരം.എന്നാൽ അതിൽ ഒരെണ്ണം സ്ട്രോങ്ങ് റൂമിൽ വെച്ചിട്ടുണ്ടെന്നും പറയുന്നുണ്ട്. ദേവസ്വത്തെ സംബന്ധിച്ച് ശബരിമലയിൽ ദക്ഷിണയായി സമർപ്പിച്ചാൽ അത് കണക്കിൽപ്പെടുത്തുകയല്ലാതെ വേറെ ഒന്നും ചെയ്യാറില്ല എ പദ്മകുമാർപറഞ്ഞു.



  • Oct 03, 2025 11:51 IST

    ചാക്കയില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി ഹസന്‍കുട്ടിക്ക് 67 വര്‍ഷം തടവ്

    തിരുവനന്തപുരം ചാക്കയില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി ഹസന്‍കുട്ടിക്ക് 67 വര്‍ഷം തടവ്. തിരുവനന്തപുരം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 72000 രൂപ പിഴയും ഒടുക്കണം. 50,000 രൂപ ഇരയ്ക്ക് നല്‍കും.ഇതരസംസ്ഥാന തൊഴിലാളികളായ മാതാപിതാക്കള്‍ക്കൊപ്പം റോഡരികില്‍ കിടന്നുറങ്ങുമ്പോഴാണ് കുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചത്.



  • Oct 03, 2025 11:05 IST

    ചെന്നൈയിലെത്തിച്ചത് ശുദ്ധമായ ചെമ്പുപാളി; സ്വര്‍ണം പൂശിയതായിരുന്നില്ല: വെളിപ്പെടുത്തലുമായി കമ്പനി അഭിഭാഷകൻ

    ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ വെളിപ്പെടുത്തലുമായി ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് കമ്പനി. 2019 ല്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ അറ്റകുറ്റപ്പണിക്ക് എത്തിച്ചത് ശുദ്ധമായ ചെമ്പുപാളികളായിരുന്നെന്ന് സ്ഥാപനത്തിന്റെ അഭിഭാഷകന്‍ കെ ബി പ്രദീപ് വ്യക്തമാക്കി. കമ്പനിയിലെത്തിച്ചത് മുമ്പൊരിക്കലും സ്വര്‍ണം പൂശിയിട്ടില്ലാത്ത ചെമ്പുപാളികളാണ്. സ്ഥാപനത്തിന്റെ പ്രോട്ടോക്കോള്‍ അനുസരിച്ച്, ഒരിക്കല്‍ സ്വര്‍ണം പൂശിയ ലോഹം അറ്റകുറ്റപ്പണിക്കായി സ്ഥാപനം സ്വീകരിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.



news live live updates

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: